രഹസ്യമായി ഉണ്ടായ മകനെ ഇപ്പോള്‍ അവതരിപ്പിച്ചതാണോ? ഇളയമകൻ ചിങ്ങുഡു ആരാണെന്ന് പറഞ്ഞ് നടി സീമ ജി നായര്‍

സീമ ജി നായരുടെ ഇളയമകന്‍ വിവാഹിതനായി എന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചിരുന്നു. നടിയുടെ സ്‌നേഹ സീമ എന്ന യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന വീഡിയോ കണ്ടാണ് പലരും വാര്‍ത്ത പങ്കുവെച്ചത്. സീമയുടെ മകന്‍ ആരോമല്‍ പകര്‍ത്തിയ വീഡിയോ വളരെ വേഗം വൈറലാവുകയും ചെയ്തു. അതേ സമയം മകന്റെ വിവാഹത്തില്‍ സീമ പങ്കെടുക്കാത്തത് എന്ത് കൊണ്ടാണ്, ഇത്രയും കാലം ഒരു മകനെന്ന് പറഞ്ഞ ആള്‍ക്ക് ഇളയമകന്‍ എങ്ങനെ ഉണ്ടായി എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നു. ഒടുവില്‍ വാര്‍ത്തയില്‍ പ്രതികരിച്ച് കൊണ്ട് സീമ ജി നായര്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍.

ചോദ്യങ്ങൾ കൊണ്ട് പൊറുതിമുട്ടിയെന്ന് സീമ ജി നായർ

'ഇന്നലെ മുതല്‍ എനിക്ക് ഫോണ്‍കോളുകള്‍ കൊണ്ട് ഇരിക്കപ്പൊറുതിയില്ല. കോളായും മെസ്സേജായുമൊക്കെ ഭയങ്കര ബഹളമാണ് നടന്നു കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് മെസേജുകള്‍ വരുന്നത്. സുഹൃത്തുക്കള്‍ പലരും വിളിച്ച് ചോദിക്കുന്നുണ്ട്, ഈ കേള്‍ക്കുന്നത് സത്യമാണോ എന്നൊക്കെയാണ് എല്ലാവരും ചോദിക്കുന്നത്. ഇന്നലെ രാവിലെ ആണെന്ന് തോന്നുന്നു, ഒരു ഓണ്‍ലൈന്‍ മീഡിയക്കാര്‍ തൊടുത്തുവിട്ട അമ്പാണത്. അത് എന്തായാലും കൊള്ളേണ്ടിടത്ത് കൊണ്ടു. നല്ല റീച്ച് കിട്ടി. മീഡിയക്കാരുമായി എനിക്ക് നല്ല പരിചയമുണ്ട്. പക്ഷേ എന്നോട് സത്യാവസ്ഥ ആരും ചോദിച്ചില്ല. അങ്ങനെയാണ് ഈ ന്യൂസ് കൊടുത്തിരിക്കുന്നതെന്നും സീമ പറയുന്നു.

ആരാണ് ചിങ്ങുഡു എന്ന ചോദ്യത്തിന് ഉത്തരം

ഈ വിഷയത്തില്‍ എനിക്ക് പറയാനുള്ളത് ഇത്രയുമാണ്. 'എനിക്കൊരുപാട് അച്ഛന്മാരുണ്ട്. ഒരുപാട് അമ്മമാരുണ്ട്. ഒരുപാട് ചേച്ചിമാരും അനിയത്തിമാരും ആങ്ങളമാരും അനുജന്മാരും ചേട്ടന്മാരും, അതിലുപരി എനിക്കൊരുപാട് മക്കളുണ്ട്. സ്‌നേഹ സീമയിലെ ആദ്യം മുതലുള്ള ഏത് വീഡിയോ എടുത്താലും സ്‌പെഷലായി ആരെങ്കിലുമൊക്കെ ഉണ്ടാകും. അവരൊക്കെ ആരാണെന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള മറുപടി ഞാന്‍ കൊടുത്തിട്ടുണ്ട്. എന്റെ മക്കളാണെന്ന് പറഞ്ഞ് ഞാന്‍ കുറേ പേരെ കൊണ്ട് നടക്കുന്നുണ്ട്. ആ കുറേ മക്കളില്‍ ഒരാളാണ് ചിങ്ങുഡു.

അപ്പു എന്ന് വിളിക്കുന്ന ആരോമലാണ് സീമയുടെ ഏകമകൻ

അപ്പുവിനെ പോലെ തന്നെ ഒരുപാട് സ്‌നേഹിച്ച മകനാണ്. ആദ്യ വ്‌ളോഗുകളില്‍ ഒക്കെ അവനുണ്ട്. അന്ന് അവന്‍ എന്റെ ഇളയമകനാണെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. അതേ സമയം എല്ലാ അഭിമുഖങ്ങളിലും എനിക്ക് ഒരു മകനാണുള്ളതെന്നും അത് ആരോമലാണെന്നും പറഞ്ഞിട്ടുണ്ട്. വീണ്ടും ഒഫീഷ്യലായി പറയാം. എന്റെ മകന്‍ ആരോമലാണ്. ചിങ്ങുഡുവിന്റെ കല്യാണം പെട്ടെന്ന് നടത്തേണ്ടി വന്നു. അത് ആ വീഡിയോ കാണുന്നവര്‍ക്ക് മനസിലാവും. അവന്റെ അച്ഛനും അമ്മയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം എല്ലാവരും ആ വീഡിയോയിലുണ്ട്. ആ വീഡിയോ വ്യക്തമായി കണ്ടാല്‍ എല്ലാവര്‍ക്കും മനസ്സിലാകും.

സീമ വിവാഹത്തിൽ പങ്കെടുക്കാത്തതിൻ്റെ കാരണം

എനിക്ക് അന്ന് ഷൂട്ടിങ്ങ് ഉള്ളത് കൊണ്ട് പോകാന്‍ പറ്റിയില്ല. അത് ആരോമല്‍ പറയുന്നുണ്ട്. വീഡിയോ കണ്ടാല്‍ എല്ലാവര്‍ക്കും കാര്യം വ്യക്തമാവും. പിന്നെ എന്തിനാണ് വിവാദം ഇളക്കി വിട്ടതെന്ന് അറിയില്ലെന്നും സീമ പറയുന്നു. അതുകൊണ്ടാണ് അപ്പു വീഡിയോ എടുത്തപ്പോള്‍ ഇളയമകന്‍ എന്ന് പറഞ്ഞതെന്നാണ് നടി വ്യക്തമാക്കുന്നു. ശരണ്യ എനിക്ക് മകളായിരുന്നു. നന്ദൂട്ടന്‍ എനിക്ക് മകനായിരുന്നു. ദേവു എനിക്ക് മകളാണ്, ദേവൂന്റെ കുഞ്ഞ് എനിക്ക് എന്റെ കുഞ്ഞുമോളാണ്. ഇങ്ങനെ ഒരുപാട് പേരുണ്ട് എനിക്ക്. അമ്മ എന്ന് വിളിക്കുന്നവരൊക്കെ എനിക്ക് മക്കളാണ്. നൂറപേരെ ഞാനും അമ്മയെന്ന് വിളിക്കാറുണ്ട്, അച്ഛനെന്ന് വിളിക്കാറുണ്ട്.

രഹസ്യമായുണ്ടായ മകനാണോന്ന ചോദ്യങ്ങൾക്കുള്ള മറുപടി

ഇന്നലെ സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം നിറഞ്ഞ് ഓടി കൊണ്ടിരിക്കുകയാണ്. ഇവിടെ വേറെ നല്ല കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളപ്പോഴാണ് ഇങ്ങനെയൊരു കാര്യം കൊളുത്തി വിട്ടത്. ഞാന്‍ തൃശൂര്‍ പൂരം കണ്ടിട്ടില്ല. അത് കാണണമെന്ന ആഗ്രഹമുണ്ട്. പക്ഷേ പൂരത്തിലെ വെടിക്കെട്ട് പോലെയാണ് ഇന്നലെ അനുഭവിച്ചത്. പലര്‍ക്കും സംശയമാണ്. എനിക്ക് രഹസ്യമായിട്ട് ഉണ്ടായ മകനാണോ ഇത്. അത് മറച്ചുവെച്ചിട്ട് ഒരു സുപ്രഭാതത്തില്‍ അവനെ അവതരിപ്പിച്ചതാണോ, ഇങ്ങനെയൊക്കെ കമന്റുകളാണ് വന്നത്. ഇനിയും ഇതെന്റെ മക്കളാണെന്ന് പറഞ്ഞ് ഞാന്‍ വരും. അന്നേരവും ഇത്തരം കമന്റുകളുമായി വരേണ്ട ആവശ്യമില്ലെന്നുമാണ് സീമ ജി നായര്‍ പറയുന്നത്.

Recommended Video

സീമ ജി നായർക്ക് മദര്‍ തെരേസ പുരസ്‌കാരം..ശരണ്യയുടെ പോറ്റമ്മ

സീമ ജി നായരുടെ വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X