For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിയുടെ വീട്ടില്‍ ചെന്നപ്പോള്‍ കണ്ട ആ കാഴ്ച! വികാരനിര്‍ഭര കുറിപ്പുമായി സീമാ ജി നായര്‍.

  |

  സിനിമാ സീരീയല്‍ താരമായി മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സീമാ ജി നായര്‍. നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ നടി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും തന്റെ പുതിയ വിശേഷങ്ങള്‍ നടി പങ്കുവെക്കാറുണ്ട്. സീമാ ജി നായരുടെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. മഹാരാജാസ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യൂവിന്റെ കുടുംബത്തെക്കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടി.

  നാന്‍ പെറ്റ മകന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ആവശ്യത്തിനായി അഭിമന്യൂവിന്റെ വീട്ടില്‍ പോയപ്പോഴുളള അനുഭവം അഭിയുടെ ഓര്‍മ്മ ദിവസമായിരുന്നു നടി പങ്കുവെച്ചത്. അഭിയുടെ ഗ്രാമത്തിലേക്കുളള തന്റെ യാത്ര വിങ്ങുന്ന മനസ്സോടെ ആയിരുന്നു എന്ന് സീമ പറയുന്നു. താന്‍ പങ്കുവെക്കുന്ന ഓര്‍മ്മകള്‍ ഒരു രാഷ്ട്രീയ കുറിപ്പല്ലെന്നും നടി പറയുന്നു.

  സജി എസ് പാലമേല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമായിരുന്നു നാന്‍ പെറ്റ മകന്‍, സിനിമയില്‍ സീമ ജി നായരാണ് അഭിയുടെ അമ്മ വേഷത്തില്‍ അഭിനയിച്ചത്. സീമാ ജി നായരുടെ വാക്കുകളിലേക്ക്: ഞാനും ഒരമ്മയാണ്... ഇന്ന് അഭിയുടെ ഓർമ ദിനം (അഭിമന്യു ).. നാൻ പെറ്റമകൻ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപെട്ടു എനിക്ക് വട്ടവടയിൽ അഭിയുടെ ജന്മസ്ഥലത്തു പോകേണ്ടി വന്നു.

  അവൻ ജനിച്ച വീടും, ഓടിക്കളിച്ച വഴികളും, അവന്റെ ഓർമ്മകൾ ഉറങ്ങുന്ന, സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയ ആ ഗ്രാമത്തിലേക്കുള്ള എന്റെ യാത്ര വിങ്ങുന്ന മനസ്സോടെ ആയിരുന്നു. ആ വീട്ടിൽ തന്നെയായിരുന്നു ഷൂട്ടും. ആദ്യമായി അവിടെ ചെല്ലുമ്പോൾ കണ്ട കാഴ്ച്ച.. അവന്റെ ഫോട്ടോയുടെ മുന്നിൽ രാവിലെ കാപ്പിയും ബിസ്ക്കറ്റും ലഡുവും വെച്ചിരിക്കുന്നു.. അഭിയുടെ അമ്മയും ഉണ്ട് അതിന്റെ അടുത്ത്.

  CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

  അവന്റ അമ്മയുടെ റോൾ ആയിരുന്നു സിനിമയിൽ എനിക്ക്. പിന്നെയുള്ള ഓരോ ദിവസവും ഓരോ അനുഭവങ്ങൾ ആയിരുന്നു.. കണ്ണുകൾ നിറഞ്ഞു കവിയാത്ത ഒരു നിമിഷം പോലും ഉണ്ടായിരുന്നില്ല. അവർക്കു കേറി കിടക്കാൻ വീടും അഭിയുടെ പേരിൽ അവൻ ആഗ്രഹിച്ചത് പോലെ വട്ടവടയിൽ എല്ലാ സൗകര്യങ്ങളോടെ ഒരു വലിയ ലൈബ്രറിയും പെങ്ങളുടെ കല്യാണവും എല്ലാം നടന്നു.. പക്ഷെ അഭി മാത്രം ഉണ്ടായിരുന്നില്ല.

  മൂന്ന് തലമുറകള്‍! അച്ഛന്റെ ചിത്രത്തിനൊപ്പം പൃഥ്വിയും ഇന്ദ്രനും മക്കളും! പങ്കുവെച്ച് സുപ്രിയ

  ആ ജീവൻ ഇല്ലാതാക്കിയവർ എന്ത് നേടി, എന്ത് സന്തോഷവും സമാധാനവും ആണ് അവർക്ക് കിട്ടിയത്. ആ അമ്മയുടെ മരണം വരെ അവനെയും കാത്തു ചോറും കറിയും ഉണ്ടാക്കി അവനു ഇഷ്ടപ്പെട്ട ആഹാരങ്ങളും ഉണ്ടാക്കി വഴിയിലേക്ക് കണ്ണും നട്ടിരിക്കുന്ന അവന്റെ അമ്മ.. ഒരിക്കലും തിരിച്ചു വരില്ലയെന്നറിഞ്ഞിട്ടും പ്രതീക്ഷയോടെ ഇരിക്കുന്ന ഒരമ്മ.

  നയന്‍താര അറിയാത്ത ആ രഹസ്യം! ലേഡീ സൂപ്പര്‍സ്റ്റാറിനെക്കുറിച്ച് ചാര്‍മിളയുടെ വെളിപ്പെടുത്തല്‍

  ആ നൊമ്പര കാഴ്ച മരണം വരെ എന്നിലുണ്ടാവും.. ഇത് പോലെ പിടഞ്ഞു വീണ എല്ലാ മക്കളെയും അവരുടെ കുടുംബത്തെയും ഓർത്തുകൊണ്ട് അഭിയുടെ ആത്മാവിനു നിത്യ ശാന്തി നേർന്നുകൊണ്ട് രാഷ്ട്രീയ അക്രമങ്ങൾ ഉണ്ടാവല്ലേയെന്നു പ്രാർത്ഥിച്ചുകൊണ്ട് ഇതൊരു രാഷ്ട്രീയ കുറിപ്പല്ല എന്ന്‌ പറഞ്ഞു കൊണ്ട് ഞാൻ എന്ന അമ്മയുടെ ആത്മനൊമ്പരകുറിപ്പ് മാത്രമാണിതെന്നു ഓർമിപ്പിച്ചുകൊണ്ട് നിർത്തുന്നു.. ഇനിയും എന്തൊക്കെയോ എഴുതണം എന്നുണ്ട്, പക്ഷേ പറ്റുന്നില്ല. സീമാ ജി നായര്‍ കുറിച്ചു.

  റോഷന്റെ അടികൊണ്ട് നല്ലോണം വേദനിച്ചു! കപ്പേളയിലെ ആ രംഗത്തെക്കുറിച്ച് അന്ന ബെന്‍

  Read more about: seema g nair
  English summary
  seema g nair posted about abimanyu family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X