കൂടുതലും നാടക വണ്ടിയിലായിരുന്നു, ഒരിക്കല്‍ എന്റെ വലത്തേ കണ്ണ് നഷ്ടപ്പെട്ടെന്ന് കരുതിയതാണ്! അപകടത്തെ പറ്റി സീമ

കണ്ണൂരില്‍ വച്ച് നാടകസംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ട് നടിമാര്‍ മരണപ്പെട്ട വാര്‍ത്ത ഇന്ന് രാവിലെയാണ് പുറത്ത് വരുന്നത്. ഇന്നലെ രാത്രി നയാണ് നാടകം കഴിഞ്ഞ് മടങ്ങിയ പതിനാലോളം ആര്‍ട്ടിസ്റ്റുകള്‍ക്ക് അപകടം സംഭവിക്കുന്നത്. ഏറെ കാലമായി നാടകത്തില്‍ അഭിനയിച്ചിരുന്ന ജെസി മോഹന്‍, അഞ്ജലി എന്നി നടിമാര്‍ മരണപ്പെടുകയും ബാക്കിയുള്ളവര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു.

ഈ അപകടം വളരെ വേദനയുണ്ടാക്കിയെന്ന് പറയുകയാണ് നടി സീമ ജി നായര്‍. അപകടത്തില്‍ മരണപ്പെട്ട നടി ജെസിയും താനും മുന്‍പ് ഒരുമിച്ച് നാടകത്തില്‍ അഭിനയിച്ചിരുന്നവരാണ്. ഇതുപോലെ നാടകത്തില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ രണ്ട് തവണ അപകടം ഉണ്ടായെന്നും ഒരു തവണ തന്റെ കണ്ണ് പോലും നഷ്ടപ്പെട്ടുവെന്നാണ് കരുതിയതെന്നും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ നടി പറയുന്നു.

actress

''ഇന്ന് ഒട്ടും നല്ലതല്ലാത്ത ദിവസം ആയല്ലോ ഈശ്വരാ.. കണ്ണൂരിനടുത്ത് നാടക വണ്ടി അപകടത്തില്‍പെട്ട വാര്‍ത്ത രാവിലെ കേട്ടപ്പോള്‍ അത് സത്യം ആകരുതേ എന്ന് പ്രാര്‍ത്ഥിച്ചു. അതില്‍ 2 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്നാണ് കേട്ടത്. ഫോട്ടോ വന്നപ്പോള്‍ ഞെട്ടിപ്പോയി. അതില്‍ ജെസ്സി ചേച്ചിയെ എനിക്കറിയാമായിരുന്നു. എന്താണ് എഴുതേണ്ടത് എന്നറിയാതെ ഒരു നിമിഷം ഇരുന്ന് പോയി. കാരണം നാടകക്കാരുടെ ജീവിതം കൂടുതല്‍ സമയവും നാടക വണ്ടിയില്‍ ആണ്.

ഞാനും എത്രയോ വര്‍ഷം ഇതുപോലെ നാടകവണ്ടിയില്‍ ആയിരുന്നു. അതിനിടക്ക് മൂന്ന് നാല് അപകടങ്ങള്‍. ഒരിക്കല്‍ വടകരയില്‍ റെയില്‍വേ ക്രോസിനടുത്തുണ്ടായ അപകടത്തില്‍ എന്റെ വലത്തേ കണ്ണ് നഷ്ടപ്പെട്ടെന്ന് കരുതിയതാണ്. ഇപ്പോഴും വലത്തു വശത്തെ കണ്ണിന്റെ തൊട്ടു താഴെ 13 സ്റ്റിച്ചിന്റെ പാടുണ്ട്. പിന്നീട് ആലപ്പുഴ പുറക്കാട് വെച്ചുണ്ടായ അപകടം. കഷ്ടപ്പാടും, അപകടവും, തൊട്ടുകൂടായ്മയും, തീണ്ടായ്മയും അനുഭവിച്ച കാലം.

actress

ഉഷ ഉദയന്‍ ചേച്ചിയുടെ ഉദയേട്ടന്‍ ഇതുപോലെ നാടകവണ്ടി അപകടത്തില്‍ മരിച്ചപ്പോള്‍ കൊല്ലത്തു വെച്ച് ഓടി പോയി കണ്ടതു ഇപ്പോളും കണ്മുന്നില്‍. ഈ അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനല്ലേ കഴിയു. ഞാന്‍ ഇപ്പോള്‍ ചെന്നൈയില്‍ ആണ്. ഷൂട്ടിനിടയില്‍ ഈ വരികള്‍ കുറിക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു. അന്നന്നത്തെ അഷ്ടിക്ക് വക തേടുന്നവര്‍ ആണ് നാടകക്കാര്‍.

അമ്മയുടെ കഷ്ടപ്പാട് അറിഞ്ഞിരുന്നെങ്കിലും അത് മനസിലാക്കാന്‍ ഉള്ള പ്രായം അന്നുണ്ടായിരുന്നില്ല. സ്റ്റേജിന്റെ അടിയില്‍ തൊട്ടില്‍ കെട്ടിയാണ് എന്നെ വളര്‍ത്തിയത്. പിന്നീട് നാടക രംഗത്തേക്ക് ഞാന്‍ വന്നപ്പോള്‍ ആണ് ഒരു നാടക കലാകാരന്റെയും, കലാകാരിയുടെയും കഷ്ടപ്പാട് ശരിക്കും അറിഞ്ഞത്, അനുഭവിച്ചത്. ഒരു തീചൂളയിലെ ചൂടാണ് അന്നനുഭവിച്ചിട്ടുള്ളത്. കഷ്ടപാടിന്റെയും, ദുരിതത്തിന്റെയും നിലയില്ലാ കയത്തിലൂടെ കടന്നു പോയ ഓര്‍മ്മകള്‍ മനസ്സില്‍ നിറയുന്നു...'' എന്നും പറഞ്ഞാണ് സീമ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X