ഒരിക്കല്‍ നായിക, ഇപ്പോള്‍ വല്യമ്മച്ചി

By Nirmal Balakrishnan

ചട്ടയും മുണ്ടും കസവു നേര്യതും കാതില്‍ തോടയും കണ്ണടയും വച്ച ഈ സഹോദരിമാരാണു മേരിയും കൊച്ചുമേരിയും. ഈ മേരിയും കൊച്ചുമേരിയും ആകുന്നത് ആരാണെന്നറിയോ- സീമയും രോഹിണിയും. ശാരദയും ജയഭാരതിയും ചെയ്യാനിരുന്ന വേഷമാണ് സീമയും രോഹിണിയും ചെയ്യുന്നത്.

ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന സര്‍ സിപിയില്‍ ആണ് വളരെ കരുത്തുറ്റ രണ്ടു പെണ്‍ കഥാപാത്രങ്ങളൊരുങ്ങുന്നത്. സഹനത്തിന്റെയും അധ്വാനത്തിന്റെ പ്രതീകങ്ങളാണ് ഈ സഹോദരിമാര്‍. കിഴക്കന്‍ മലയോരത്തായിരുന്നു ഇവരുടെ താമസം. അവിടെ വച്ച് ഉറ്റവര്‍ നഷ്ടപ്പെട്ടു. അവിടെ നിന്നു കുട്ടനാട്ടിലെത്തി. കഠിനപ്രയത്‌നത്തിലൂടെയാണ് അവര്‍ സമ്പന്നരായത്.

sir-cp

ആലപ്പുഴയില്‍ ധാരാളം സ്ഥാപനങ്ങളുടെ ഉടമകളാണിവര്‍. അവിവാഹിതരായ അവര്‍ക്ക് ഏക ആശ്രയമാണ് സര്‍ സിപിയെന്നു വിളിക്കുന്ന ചെത്തിമുറ്റത്തു ഫിലിപ്പ്. ഇവരുടെ മരിച്ചുപോയ സഹോദരന്റെ മകനാണ് സര്‍ സിപി. സിപിയെ കുഞ്ഞുകാലം മുതലേ ഇവരാണു സംരക്ഷിക്കുന്നത്. അവന്റെ വല്യമ്മച്ചിയും ചെറ്യമ്മച്ചിയുമാണ് ഇവര്‍. ഈ മൂന്നുപേരുടെ ബന്ധത്തിന്റെ കഥയാണ് സര്‍ സിപി. ജയറാം ആണ് സര്‍ സിപിയാകുന്നത്. ഹണി റോസ് ആണ് നായിക. ഹരീഷ് പേരടി, വിജയരാഘവന്‍, എന്നിവരാണു മറ്റു പ്രധാന താരങ്ങള്‍. സര്‍ സിപി നടത്തുന്ന കോളജിലെ പി ആര്‍ ആയ ആലീസ് ആയിട്ടാണ് ഹണി റോസ് അഭിനയിക്കുന്നത്.

ജയറാമും ഹണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സിപിയുടെ ഗുരുവായ നാരായണ പിഷാരടിയായിട്ടാണ് വിജയരാഘവന്‍ അഭിനയിക്കുന്നത്. എസ്. സുരേഷ്ബാബുവാണ് കഥയും തിരക്കഥയും രചിക്കുന്നത്. ജയറാമിന് ഇനി റിലീസ് ചെയ്യാനുള്ള ഏക ചിത്രമാണിത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളും വന്‍ പരാജയമായിരുന്നു. അതുകൊണ്ട് ഏറെ പ്രതീക്ഷയോടെയാണ് ജയറാം ഈ ചിത്രത്തെ കാണുന്നത്.

സീമ ഏറെ കാലത്തിനു ശേഷമാണ് ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരുകാലത്ത് ജയറാമിന്‍രെ നായികയായി അഭിനയിച്ച രോഹിണി ജയറാമിന്റെ വല്യമ്മച്ചയായി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മലയാളത്തിലെയും തമിഴിലെയും മുന്‍നിര നായികയായിരുന്ന രോഹിണി ഇപ്പോള്‍ അമ്മ വേഷത്തിലാണ് അഭിനയിക്കുന്നതെല്ലാം. ഓര്‍മയുണ്ടോ എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍രെ അമ്മയായി അഭിനയിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X