തടിയുളളവരെ കോമഡിയായി കാണുന്നവരോടൊപ്പം ജോലി ചെയ്യില്ല! തുറന്ന് പറഞ്ഞ് ശേഖര്‍ മേനോന്‍
ആഷിഖ് അബു സംവിധാനം ചെയ്ത ഡാ തടിയാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ശേഖര്‍ മേനോന്‍. ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധേയ പ്രകടനം നടത്തിയാണ് ശേഖര്‍ തുടങ്ങിയത്. തുടര്‍ന്ന് മമ്മൂട്ടിയുടെ ഗ്യാങ്ങ്‌സ്റ്റര്‍,ദുല്‍ഖറിന്‌റെ 100 ഡേയ്‌സ് ഓഫ് ലവ് തുടങ്ങിയ സിനിമകളിലും ശേഖര്‍ അഭിനയിച്ചിരുന്നു.
അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു തന്നെ മനുഷ്യനായി കാണുന്നവര്‍ക്കൊപ്പം മാത്രമേ ജോലി ചെയ്യുവെന്ന് ശേഖര്‍ പറഞ്ഞത്. തടിയുളളവരെക്കുറിച്ച് കോമഡിയായി കാണുന്നവരോടൊപ്പം തനിക്ക് ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ശേഖര്‍ പറയുന്നു. തന്നെ മനുഷ്യരായി കാണുന്നവര്‍ക്ക് ഒപ്പം മാത്രമേ ജോലി ചെയ്തിട്ടുളളു.

സിനിമയില്‍ നിന്ന് മനപൂര്‍വ്വം ബ്രേക്ക് എടുത്തതാണ്. എനിക്ക് വരുന്ന ഭൂരിഭാഗം തിരക്കഥകളും തടിയെ കളിയാക്കുന്നവയായിരുന്നു .ഇതിനിടെ ഒരു തമിഴ് സിനിമയില്‍ അഭിനയിച്ചിരുന്നു. അത് വളരെ വ്യത്യസ്ഥമായിരുന്നതു കൊണ്ടായിരുന്നു ശേഖര്‍ പറയുന്നു.

മുന്‍പ് വിവാഹം കഴിക്കണമെന്ന് കരുതിയിട്ടുണ്ടായിരുന്നില്ലെന്നും അഭിമുഖത്തില്‍ ശേഖര്‍ പറഞ്ഞു. ഭക്ഷണവും സംഗീതവുമായിരുന്നു എനിക്ക് എല്ലാം.അച്ഛനും അമ്മയും പിന്തുണയുമായി കൂടെയുണ്ടായിരുന്നു. അവിചാരിതമായി മായയെ കണ്ടുമുട്ടി,ഇഷ്ടത്തിലായി,അവസാനം വിവാഹം കഴിച്ചു. കപ്പ ടിവിയിലെ ഹാപ്പിനെസ് പ്രോജക്ട് പരിപാടിയില്‍ ശേഖര്‍ പറഞ്ഞു.


Click it and Unblock the Notifications











