തടി കുറച്ചാല്‍ ഭാര്യ എന്നെ ഓടിക്കും:ശേഖര്‍ മേനോന്‍

By Aswathi

ഒരൊറ്റ സിനിമ ചെയ്താല്‍ മതിയെന്ന തീരുമാനത്തോടെയാണ ശേഖര്‍ മേനോന്‍ 'ടാ തടിയാ'യില്‍ അഭിനയിക്കുന്നത്. പക്ഷെ പിന്നെയും ശേഖറിനെ തേടി അവസരങ്ങള്‍ വന്നുകൊണ്ടേയിരുന്നു. അതിനൊരു പ്രധാന കാരണം ആ തടി തന്നെയായിരുന്നു. ആ തടിവച്ച് കിട്ടുന്ന സിനിമ മാത്രം മതിയെന്നാണ് ശേഖര്‍ മേനോന്‍ പറയുന്നത്.

വേണമെങ്കില്‍ എനിക്ക് തടി കുറയ്ക്കാമെന്നും എന്നാല്‍ തടി കുറച്ച് സിനിമയ്ക്ക് വേണ്ടി സിക്‌സ്പാക്കാകാന്‍ താത്പര്യമില്ലെന്ന് ശേഖര്‍ പറയുന്നു. എന്റെ കുടുംബത്തില്‍ എല്ലാവരും തടിയുള്ളവരാണ്. അമ്മൂമ്മയ്ക്ക് ആറടി അഞ്ചിച്ച് ഉയരവും 140 കിലോ ഭാരവുമായിരുന്നത്രെ.

പിന്നെ തടി കുറച്ചാല്‍ മറ്റൊരു പ്രധാന പ്രശ്‌നമുണ്ട്. ശേഖറിന്റേത് ഒരു പ്രണയ വിവാഹമായിരുന്നു. ശേഖരിന്റെ പേഴ്‌സണാലിറ്റിയും സ്ത്രീകളുടെ പെരുമാറ്റവും, എല്ലാത്തിനുമുപരി ആ തടിയും കണ്ടാണത്രെ മായ ഇഷ്ടപ്പെട്ടത്. തടി കുറച്ചാല്‍ തന്നെ ആദ്യം ഓടിക്കുന്നത് ഭാര്യയായിരിക്കുമെന്ന് ശേഖര്‍ പറയുന്നു.

ശേഖര്‍ മേനോന്‍

'തടി കുറച്ചാല്‍ ഭാര്യ എന്നെ ഓടിക്കും'

ഋതു എന്ന ചിത്രത്തില്‍ ഡിജെയായി വന്നിരുന്നെങ്കിലും ആദ്യ ചിത്രം ടാ തടിയയായാണ്

ടാ തടിയ

'തടി കുറച്ചാല്‍ ഭാര്യ എന്നെ ഓടിക്കും'

ശേഖറിന് വേണ്ടിയൊരുക്കിയ ചിത്രമായിരുന്നു ടാ തടിയ എന്ന് വേണമെങ്കില്‍ പറയാം. പേരുകൊണ്ടും ചിത്രത്തിന്റെ കഥയും മറ്റ് സാങ്കേതികമികവുകൊണ്ടും ചിത്രം ശ്രദ്ധിക്കപ്പെട്ടു

ഭാര്യ

'തടി കുറച്ചാല്‍ ഭാര്യ എന്നെ ഓടിക്കും'

ഇതാണ് ശേഖറിന്റെ ഭാര്യ മായ. പ്രണയ വിവാഹമായിരുന്നത്രെ. ശേഖരിന്റെ പേഴ്‌സണാലിറ്റിയും സ്ത്രീകളുടെ പെരുമാറ്റവും, എല്ലാത്തിനുമുപരി ആ തടിയും കണ്ടാണത്രെ മായ ഇഷ്ടപ്പെട്ടത്.

ശ്രീനാഥ് ഭാസി

'തടി കുറച്ചാല്‍ ഭാര്യ എന്നെ ഓടിക്കും'

ടാ തടിയനില്‍ ശേഖറിനൊപ്പം മറ്റൊരു സ്റ്റാറും കൂടെ ജനിച്ചു ശ്രീനാഥ് ഭാസി.

നിക്കാഹ്

'തടി കുറച്ചാല്‍ ഭാര്യ എന്നെ ഓടിക്കും'

ടാ തടിയനു ശേഷം ശ്രീനാഥ് ഭാസിയും ശേഖര്‍ മേനോനും ഒന്നിക്കുന്ന ചിത്രമാണ് നിക്കാഹ്

കടല്‍ കടന്നൊരു മാത്തുക്കുട്ടി

'തടി കുറച്ചാല്‍ ഭാര്യ എന്നെ ഓടിക്കും'

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിലൂടെ തന്റെ ഒരു സ്വപ്‌നമാണ് പൂവണിഞ്ഞതെന്ന് ശേഖര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഇതും ശേഖറാണ്

'തടി കുറച്ചാല്‍ ഭാര്യ എന്നെ ഓടിക്കും'

ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള ശേഖറിന്റെ ഫോട്ടോയാണിത്.

ആന്‍ അഗസ്ത്യന്‍

'തടി കുറച്ചാല്‍ ഭാര്യ എന്നെ ഓടിക്കും'

ശേഖറിന്റെ ആദ്യത്തെ നായികയാണ് ആന്‍ അഗസ്ത്യന്‍. ടാ തടിയനില്‍ താനൊരു തുടക്കകാരനും ആന്‍ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളുമായിരുന്നു. പക്ഷെ അവരോടൊപ്പമുള്ള അഭിനയത്തിനു ശേഷം ആരെയും മുന്‍ധാരണയോടെ വിലയിരുത്തരുതെന്ന് ഞാന്‍ പഠിച്ചെന്ന് ശേഖര്‍ പറയുന്നു.

ഡീജെ

'തടി കുറച്ചാല്‍ ഭാര്യ എന്നെ ഓടിക്കും'

സിനിമയില്‍ വരുന്നതിന് മുമ്പ് ശേഖര്‍ ഡിജെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറവാണ്. സിനിമയില്‍ ഷൂട്ട് എപ്പോഴാകുമെന്ന് നിശ്ചയമില്ലാത്തതിനാല്‍ ഒരു കോണ്‍ഗ്രാക്ടും നല്‍കിയില്ലത്രെ.

 ഒന്നും ഒന്നും പത്ത്

'തടി കുറച്ചാല്‍ ഭാര്യ എന്നെ ഓടിക്കും'

ശ്രീനാഥും ശേഖരും ഒന്നിച്ചു ചേര്‍ന്ന് ഒരു ലൈവ് പരിപാടി തുടങ്ങിയിട്ടുണ്ട്. അതിന്റെ പേരാണ് ഒന്നും ഒന്നും പത്ത്. 10,12 ട്രാക്കിലുള്ള ഒരു ആല്‍ബവും പുറത്തിറക്കിയിട്ടുണ്ട്.

 തടി

'തടി കുറച്ചാല്‍ ഭാര്യ എന്നെ ഓടിക്കും'

സിനിമയ്ക്ക് വേണ്ടി തടി കുറച്ച് സിക്‌സ്പാക്കാകാന്‍ ശേഖറിന് താത്പര്യമില്ലത്രെ. ഇടയ്ക്ക് 10-15 കിലോ കുറച്ചിട്ടുണ്ട്. വേണമെങ്കില്‍ കുറയ്ക്കാന്‍ കഴിയുമെന്നും ശേഖര്‍ പറയുന്നു.

ഡാന്‍സ്

'തടി കുറച്ചാല്‍ ഭാര്യ എന്നെ ഓടിക്കും'

സിനിമയില്‍ ഡാന്‍ ചെയ്യാന്‍ ബുന്ധിമുട്ടല്ലെ എന്ന ചോദിച്ചപ്പോള്‍ ഡാന്‍സ് ഞാന്‍ പണ്ടേ ചെയ്യുമെന്നായിരുന്നു മറുപടി. തടിയെനിക്കൊരു ഭാരമല്ല. പക്ഷെ എന്റെ സ്റ്റൈലിലേ ഞാന്‍ ചെയ്യു. മറ്റുള്ളവര്‍ പഠിപ്പിക്കുന്നത് ചെയ്യാന്‍ പാടാണ്.

പുതിയ ചിത്രങ്ങള്‍

'തടി കുറച്ചാല്‍ ഭാര്യ എന്നെ ഓടിക്കും'

മമ്മൂട്ടി നായകനാകുന്ന ഗ്യാങ്സ്റ്റര്‍, അനില്‍-ബാബു ടീമിലെ ബാബു സംവിധാനം ചെയ്യുന്ന നൂറ, ബിവെയര്‍ ഓഫ് ഗോഡ്‌സ് എന്നിവയാണ് പുതിയ ചിത്രങ്ങള്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X