സെല്‍ഫി മത്സരവുമായി, 60 വയതു മാനിറം ടീം! ചിത്രം വെള്ളിയാഴ്ച തിയറ്ററിലേക്ക്!
പ്രകാശ് രാജ്, വിക്രം പ്രഭു, സമുദ്രക്കനി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാധാ മോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് 60 വയതു മാാനിറം. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. വെള്ളിയാഴ്ച തിയറ്ററിലെത്താനൊരുങ്ങുന്ന ചിത്രത്തിനായി ഒരു മത്സരം ഒരുക്കിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

അച്ഛനൊപ്പം നില്‍ക്കുന്ന സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് സുഹൃത്തുക്കള്‍ക്ക് ടാഗ് ചെയ്യണം. #60VMfromAug31st, #SelfieWithDad എന്നീ ഹാഷ് ടാഗുകളിലാണ് സെല്‍ഫി പോസ്റ്റ് ചെയ്യേണ്ടത്. ഇങ്ങനെ പോസ്റ്റ് ചെയ്ത സെല്‍ഫിയുടെ സ്‌ക്രീന്‍ ഷോട്ടെടുത്ത് [email protected] എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യണം. ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്ന 10 പേര്‍ക്ക് വിക്രം പ്രഭുവും പ്രകാശ് രാജും ചേര്‍ന്ന് ആകര്‍ഷകമായ സമ്മാനം നല്‍കുന്നു.
വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ്് താനുവാണ് ചിത്രം നിര്‍മിക്കുന്നത്. മൊഴി, അഭിയും ഞാനും, പയനം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത രാധ മോഹനും പ്രകാശ് രാജും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. ബോളിവുഡ് ചിത്രം തുമാരി സുലുവിന്റെ തമിഴ് റീമേക്കായ കാട്രിന്‍ മൊഴി സംവിധാനം ചെയ്യുന്നതും രാധ മോഹനാണ്. ജ്യോതികയും ചിമ്പുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
60 vayathu maaniram vikram prabhu prakash raj radha mohan 60 വയതു മാനിറം വിക്രം പ്രഭു പ്രകാശ് രാജ് രാധ മോഹന്‍


Click it and Unblock the Notifications