ഈ കാരണം കൊണ്ടാണ് എന്‍ജികെയുടെ ഷൂട്ടിംഗ് മറക്കാനാവാത്ത അനുഭവമായതെന്ന് ശെല്‍വരാഘവന്‍! കാണാം

By Midhun

തമിഴകത്തെ സൂപ്പര്‍താരം സൂര്യ നായകനാവുന്ന പുതിയ ചിത്രമാണ് എന്‍ജികെ. ആയിരത്തില്‍ ഒരുവന്‍,മയക്കം എന്ന എന്നീ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ ശെല്‍വരാഘവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. വിപ്ലവ നായകന്‍ ചെഗുവേരയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സൂര്യയെ കാണിച്ചിരിക്കുന്നത്. താനാ സേര്‍ന്ത കൂട്ടത്തിന് ശേഷം ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് എന്‍ജികെ.

ഗ്രാഫിറ്റി ആര്‍ട് വര്‍ക്ക് പോലെ തോന്നുന്ന ചിത്രത്തിന്റെ പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. സൂര്യ തന്നെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. സൂര്യയും ശെല്‍വരാഘവനും ആദ്യമായാണ് ഒരു ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നത്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രകാശ് ബാബു,എസ് ആര്‍ പ്രഭു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സായി പല്ലവി രാകുല്‍ പ്രീത് എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

ngk movie

ആദ്യമായാണ് ഇരുവരും സൂര്യയുടെ കൂടെ അഭിനയിക്കുന്നത്. ഈവര്‍ഷം ദീപാവലി റിലീസായാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ താരങ്ങളെയും ഷൂട്ടിംഗിനെയുംക്കുറിച്ച് ശെല്‍വരാഘവന്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു.ശെല്‍വരാഘവന്റെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ചിത്രത്തിലെ താരങ്ങളായ സൂര്യ,സായി പല്ലവി,രാകുല്‍ പ്രീത് സിംഗ് തുടങ്ങിയവരെകുറിച്ചായിരുന്നു ശെല്‍വരാഘവന്‍ ട്വീറ്റ് ചെയ്തിരുന്നത്. മൂന്ന് പ്രതിഭയുളള താരങ്ങളുടെ കൂടെ പ്രവര്‍ത്തിച്ചതില്‍ സംവിധായകനെ നിലയില്‍ താന്‍ ഭാഗ്യവാനാണെന്നും അസാധ്യ പ്രകടനമാണ് ചിത്രത്തില്‍ താരങ്ങള്‍ നടത്തിയിരിക്കുന്നതെന്നുമാണ് ശെല്‍വരാഘവന്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X