അൽപം മാന്യത കാണിക്കാമായിരുന്നു!! കമലിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന താരങ്ങള്‍, പറയുന്നത് ഇങ്ങനെ

ഞങ്ങളുടെ സംഘടനയായ അമ്മ ഞങ്ങൾക്ക്‌ മാസം തോറും നൽകുന്ന കൈനീട്ടത്തെ ഔദാര്യമായല്ല ഞങ്ങൾ കാണുന്നത്‌.

ദിലീപിന്റെ എഎംഎംഎയിലേയ്ക്കുള്ള മടങ്ങി വരവ് സിനിമ മേഖലയിൽ തന്നെ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ദിലീപിൽ ആരംഭിച്ച വിവാദം ഇപ്പോൾ താരസംഘടനയായ എഎംഎംഎയെ ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ സംഘടനയെ കുറിച്ച് നടത്തിയ പരാമർശം വിവാദമാകുകയാണ്.

കമലിന്റെ പരാമർശത്തിന് മറുപടിയുമായി അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു രംഗത്തെത്തിയിട്ടുണ്ട്. അഭിപ്രായങ്ങൾക്ക് കുറച്ചു കൂടി മാന്യത ആകാമായിരുന്നെന്നും ഇടവേള ബാബു പറ‍ഞ്ഞു. കൂടാതെ കമലിനെതിരെ അമ്മയിലെ മുതിർന്ന താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

 കുറച്ച് മാന്യമായ പ്രതികരണം

കുറച്ച് മാന്യമായ പ്രതികരണം

ഒരു അക്കാദമി ചെയർമാനു ചേരുന്ന വാക്കുകളാണ് അതിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് തോന്നിയില്ല. നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയാം. എന്നാൽ കുറച്ചു കൂടി മാന്യമായ ഭാഷ ആകാമായിരുന്നെന്നും ഇടവെള ബാബു പുറത്തു വിട്ട വാർത്ത കുറിപ്പിൽ പറയുന്നുണ്ട്. താങ്കളുടെ കാഴ്ചപ്പാടിൽ 50 ന് ശേഷമുള്ള അംഗങ്ങൾ ഔധാര്യം കൈനീട്ടി ജീവിക്കുന്നവർ ആണെന്നാണല്ലോ. എന്നാൽ അവർ വളരെ അഭിമാനത്തോടെയാണ് ജീവിക്കുന്നതെന്നും ഇടവേള ബാബു വ്യക്തമാക്കി. കമൽ എന്ന വ്യക്തിയുടെ മനസിൽ ഞങ്ങൾ ഒക്കെ നിർഗുണൻമാർ ആയിരുന്നു എന്നാണ് കരുതി വെച്ചിട്ടുള്ളതെന്നു ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞതിന് ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.

മന്ത്രിയ്ക്ക് കത്തയച്ചു

മന്ത്രിയ്ക്ക് കത്തയച്ചു

അമ്മയ്ക്കെതിരെ സംവിധായകൻ കമൽ നടത്തിയ പ്രസ്താവനയ്ക്കെതിരെ എഎംഎംഎയിലെ മുതിർന്ന കലാ സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന് കത്തയച്ചു. അമ്മയിലെ കൈനീട്ടം വാങ്ങിക്കുന്ന മുതിർന്ന അംഗങ്ങളെ കുറിച്ച്‌ കമല്‍ നടത്തിയ പ്രസ്താവന ഞെട്ടലോടെയാണ്‌ വായിച്ചതെന്നു ഇവർ കത്തിൽ പറയുന്നുണ്ട്. മുതിർന്ന താരങ്ങളായ മധു, കെപിഎസി ലളിത, കവിയൂർ പൊന്നമ്മ, ജനാർദ്ദനൻ എന്നിവരാണ് കമലിന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

കേരളത്തിലെ ജനങ്ങളുടെ സ്നേഹം

കേരളത്തിലെ ജനങ്ങളുടെ സ്നേഹം

ഞങ്ങൾ എല്ലാ മാസവും കൈ നീട്ടി വാങ്ങുന്നത് ഒരു ഔദാര്യമെന്നാണല്ലോ അദ്ദേഹം പറയുന്നത്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഞങ്ങൾ മലയാള സിനിമയിൽ പ്രവർത്തിച്ചു വരുന്നവരാണ്. അനവധി കഥാപാത്രങ്ങൾ തിരശീലയിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിലൂടെ കേരളത്തിന്റെ സാംസ്ക്കാരിക ജീവിതത്തിൽ ഞങ്ങളുടെ സാന്നിധ്യവും ചെറിയ രീതിയിൽ എഴുതപ്പെട്ടിട്ടുണ്ട്‌. ആ നിലയിൽ തന്നെയാണ്‌ കേരളത്തിലെ ജനങ്ങൾ ഞങ്ങളെ കാണുന്നതും സ്നേഹിക്കുന്നതും.

  ഔദാര്യമല്ല

ഔദാര്യമല്ല

ഞങ്ങളുടെ സംഘടനയായ എഎംഎംഎ മാസം തോറും നൽകുന്ന കൈനീട്ടത്തെ ഒരു ഔദാര്യമായിട്ടല്ല ഞങ്ങൾ കാണുന്നത്. മറിച്ച് അതൊരു സ്നേഹ സ്പർശമാണ്. ലഭിക്കുന്ന തുകയുടെ വലിപ്പത്തിനേക്കാൾ, അത്‌ നൽകുന്നതിൽ നിറയുന്ന സ്നേഹവും കരുതലുമാണ്‌ ഞങ്ങൾക്ക് കരുത്താവുന്നത്‌, തണലാവുന്നത്‌. വളരെ ചെറിയ മനസുള്ളവർക്ക് മാത്രമേ ഇതിനെ ഒരു ഔദാര്യമായി കാണാൻ സാധിക്കുകയുള്ളുവെന്നും കത്തിൽ പറയുന്നുണ്ട്.

 അടിയാളന്മാരായി കാണുന്നു

അടിയാളന്മാരായി കാണുന്നു

കലാകാരന്മാരുടെ അവകാശത്തെ ഔദാര്യമായി കാണുന്ന ഒരാൾ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നത് ഞങ്ങളെ ഞെട്ടിക്കുന്നു. കൂടാതെ ചലച്ചിത്ര പ്രവർത്തകർക്ക്‌ ചികിത്സാ-മരണാനന്തര സഹായങ്ങളും പെൻഷനും അക്കാദമി നൽകുന്നുണ്ട്‌. ഇതെല്ലാം താൻ നൽകുന്ന ഔദാര്യമായും അത്‌ വാങ്ങുന്നവരെ തനിക്ക്‌ മുമ്പിൽ കൈനീട്ടി നിൽക്കുന്ന അടിയാളന്മാരായും ആവും കമൽ കാണുന്നതെന്നും ഇവർ കത്തിൽ പറയുന്നുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X