പ്രണവിന് പിന്നാലെ മോഹന്‍ലാലിന്റെ പ്രണയ നായികയുടെ മകനും സിനിമയിലേക്ക്!!
Recommended Video

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഇപ്പോഴാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി സിനിമയില്‍ അരങ്ങേറുന്നത്. മലയാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി ജീത്തു ജോസഫ് പ്രണവിനെ നായകനാക്കി ആദി എന്ന ചിത്രം ഒരുക്കിക്കൊണ്ടിരിയ്ക്കുകയാണ്.
പ്രണവിന് പിന്നാലെ ഇതാ, മോഹന്‍ലാലിന്റെയും മലാളത്തിലെയും പ്രണയ നായികയുടെ മകനും സിനിമാഭിനയത്തിലേക്ക് കടക്കുന്നു. തൂവാനത്തുമ്പികളിലെ ക്ലാര ഇന്നും മലയാളത്തിന് പ്രിയപ്പെട്ട പ്രണയ നായിക തന്നെ.. അതെ, ക്ലാരയായെത്തിയ സുമലതയുടെ മകനാണ് അമ്മയുടെയും അച്ഛന്റെയും പാരമ്പര്യം പിന്തുടര്‍ന്നെത്തുന്നത്.

സുമലത
ചെന്നൈയില്‍ ജനിച്ച ആന്ധ്രാപ്രദേശുകാരിയാണ് സുമലത. ശ്രദ്ധേയായത് മലയാളത്തില്‍.. വിവാഹം ചെയ്തത് കന്നട സിനിമ നടനും നിര്‍മാതാവുമായ അംബരീഷിനെ... അങ്ങനെ എല്ലാ ഭാഷയുമായും ബന്ധമുള്ള നടിയാണ് സുമലത.

സിനിമയിലേക്ക്
പതിനഞ്ചാം വയസ്സില്‍ ആന്ധ്രാപ്രദേശിലെ സൗന്ദര്യ മത്സരത്തില്‍ വിജയിയായ സുമലതയുടെ ചിത്രങ്ങള്‍ മാഗസിനിലും മറ്റും വന്നു തുടങ്ങി. പല നിര്‍മാതാക്കളും സംവിധായകനും സുമലതയില്‍ ഒരു നായികയെ കണ്ടു... അവസരങ്ങള്‍ക്കായി വിളിച്ചു.

തമിഴിലൂടെ അരങ്ങേറ്റം
ദിശൈ മാറിയ പറൈവയ്കള്‍ എന്ന തമിഴ് ചിത്രത്തിലൂടെ 1979 ലാണ് സുമലതയുടെ വെള്ളിത്തിരാ പ്രവേശനം. ശരത് ബാബുവിന്റെ നായികയായി തമിഴിലെത്തിയ സുമലത പിന്നീട് രജനികാന്ത്, കമല്‍ ഹസന്‍ തുടങ്ങിയ മുന്‍നിര നായകന്മാര്‍ക്കൊപ്പം ജോഡിചേര്‍ന്ന് അഭിനയിച്ചു.

തെലുങ്കിലേക്ക്
സമജാനകി സവാല്‍ എന്ന ചിത്രത്തിലൂടെ 1979 ലാണ് സുമലത തെലുങ്ക് സിനിമയിലേക്ക് ചുവട് മാറിയത്. എന്നാല്‍ തന്റെ മാതൃഭാഷാ ചിത്രത്തില്‍ അത്രപെട്ടന്ന് ക്ലിക്കാകാന്‍ സുമലതയ്ക്ക് കഴിഞ്ഞില്ല. മൂന്ന് ചിത്രങ്ങള്‍ക്ക് ശേഷം പെല്ലീടു പിള്ളലു എന്ന ചിത്രമാണ് തെലുങ്കില്‍ ഹിറ്റായത്. തെലുങ്കില്‍ ചെയ്ത ഭൂരിഭാഗം ചിത്രങ്ങളും ചിരജ്ജീവിയ്‌ക്കൊപ്പമാണ്.

കന്നടയിലേക്ക്
1980 ലാണ് സുലത കന്നട സിനിമയിലേക്ക് അരങ്ങേറുന്നത്. രവിചന്ദ്ര എന്ന ചിത്രത്തില്‍ രാജ്കുമാറിന്റെ നായികയായുള്ള തുടക്കം ഒട്ടും മോശമായില്ല. ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.

മലയാളത്തില്‍
സുമലതയെ ശ്രദ്ധേയയാക്കിയത് മലയാളം സിനിമാ ലോകമാണ്. ഏറ്റവുമധികം അഭിനയിച്ചതും മലയാളത്തിലാണ്. മൂര്‍ഖന്‍ എന്ന ചിത്രത്തിലൂടെ 1980 ലാണ് മലാളത്തിലെത്തിത്. ആദ്യ ചിത്രത്തില്‍ ജയന്റെ രണ്ടാം നായികയായിരുന്നു. ജയന്റെ അവസാന ചിത്രമായ കോളിളക്കത്തിലെ നായികയും സുമലത തന്നെ.

മലയാളത്തിലെ ഹിറ്റുകള്‍
മലയാളത്തിലും സൂപ്പര്‍താരങ്ങള്‍ക്കൊപ്പമാണ് സുമലത അഭിനയിച്ചത്. താഴ് വാരം, ഇസബെല്ല, നിറക്കൂട്ട്, തൂവാനത്തുമ്പികള്‍, പരമ്പര, ന്യൂഡല്‍ഹി തുടങ്ങിയ ചിത്രങ്ങളിലൊന്നും സുമലതയ്ക്ക് പകരം മറ്റൊരു നായികയെ ചിന്തിക്കാന്‍ പോലും കഴിയില്ല.

ഹിന്ദിയില്‍
ബോളിവുഡിലും സുമലത സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ന്യൂ ഡല്‍ഹി എന്ന ചിത്രത്തിലൂടെ 1980 ലാണ് ബോളിവുഡ് അരങ്ങേറ്റം. ഏഴ് സിനിമകള്‍ ഹിന്ദിയില്‍ ചെയ്ത സുമലത അവിടെയും ഹിറ്റാണ്.

വിവാഹം
1991 ലാണ് സുമലതയും കന്നട നിര്‍മാതാവും നടനുമായ അമ്പരീഷുമായുള്ള വിവാഹം നടന്നത്. ആഹുതു, അവതാര പുരുഷ, ശ്രി മഞ്ജുനാഥ, കല്ലറലി ഹൂവഗി തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചതിലൂടഎ ഇരുവരും പ്രണയത്തിലാകുകയായിരുന്നു.

മകന്‍ അഭിഷേക്
സുമലതയുടെയും അംബരീഷിന്റെയും ഏക പുത്രനാണ് അഭിഷേക്. അമ്മയാണ് തന്റെ റോള്‍ മോഡല്‍ എന്ന് മുന്‍പൊരു അഭിമുഖത്തില്‍ താരപുത്രന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ പ്രശസ്ത നിര്‍മാതാവ് സന്ദേശ് നാഗരാജ് ഒരുക്കുന്ന ചിത്രത്തിലൂടെ അഭിനയാരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അഭിഷേക്.


Click it and Unblock the Notifications











