മൊണാലിസയ്ക്ക് താലി കെട്ടി ഫർമാൻ ഖാൻ; അച്ഛന്റെ എതിർപ്പ് മറിക‌ടന്ന് പ്രണയ സാഫല്യം

സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ മൊണാലിസയുടെ വിവാഹം നടന്നു. മഹാരാഷ്ട്ര സ്വദേശി ഫർമാൻ ഖാനാണ് വരൻ. പൂവാറിനടുത്ത് അരുമാനൂർ നെെെനാർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നത്. മന്ത്രി വി ശിവൻകുട്ടി, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ, എഎ റഹീം എംപി തുടങ്ങിയവർ ചടങ്ങിന് അതിഥികളായെത്തി. മൊണാലിസയുടെ പിതാവ് ഈ വിവാഹത്തെ എതിർത്തിരുന്നു. ഇതേ തുടർന്ന് ഫർമാനൊപ്പം കേരളത്തിൽ അഭയം തേടുകയായിരുന്നു മൊണാലിസ. സംരക്ഷണം തേടി തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു മൊണാലിസ.

ഒടുവിൽ ഹൻസികയ്ക്ക് ഡിവോഴ്സ്, ഒന്നിച്ച് കഴിഞ്ഞത് കുറച്ച് കാലം; പിരിഞ്ഞതിന് കാരണങ്ങളിങ്ങനെ
ഒടുവിൽ ഹൻസികയ്ക്ക് ഡിവോഴ്സ്, ഒന്നിച്ച് കഴിഞ്ഞത് കുറച്ച് കാലം; പിരിഞ്ഞതിന് കാരണങ്ങളിങ്ങനെ

മഹാകുംഭമേളയ്ക്കിടെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ മൊണാലിസ ഭോസ്ലെ മധ്യപ്രദേശ് സ്വദേശിയാണ്. സോഷ്യൽ മീഡിയ താരമായതോടെ മൊണാലിസയ്ക്ക് സിനിമകളിൽ നിന്നും അവസരങ്ങൾ വന്നു. ഉദ്ഘാടനങ്ങൾക്കും മറ്റുമായി മൊണാലിസ ഭോസ്ലെ നേരത്തെയും കേരളത്തിൽ എത്തിയിരുന്നു. മൊണാലിസ ഭോസ്ലെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് വിഴിഞ്ഞം പൂവാറിൽ വെച്ച് നട‌ന്നിരുന്നു. ഈ ചിത്രത്തിലെ നായകനാണ് ഫർമാൻ. ഇരുവരും പ്രണയത്തിലാണെന്ന വിവരം മോണാലിസയുടെ പിതാവ് അറിഞ്ഞതോടെ പ്രശ്നമായി. അച്ഛൻ നിർബന്ധിച്ച് നാട്ടിലേക്ക് കൊണ്ട് പോകാൻ ശ്രമിക്കുന്നെന്നും മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നു എന്നുമായിരുന്നു മൊണാലിസയുടെ പരാതി.

Monalisa Bhosle Wedding

സോഷ്യൽ മീഡിയയിൽ പല അഭിപ്രായങ്ങൾ മാെണാലിസയുടെ വിവാഹത്തെക്കുറിച്ച് വരുന്നുണ്ട്. ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലും ഫേസ്ബുക്കിൽ തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. 'മൊണാലിസയുടെ കല്യാണം എന്ത് കൊണ്ട് ഇത്ര ചർച്ച ചെയ്യപ്പെടുന്നു?മൊണാലിസ കേവലം ഒരു സാധാരണ പെൺകുട്ടി അല്ല. മൊണാലിസ എന്ന പെൺകുട്ടി കുംഭമേളയിൽ മാല വിറ്റ് ആണ് ശ്രദ്ധ നേടിയത്. കുംഭമേള എന്നത് സംഘികളുടെ ഒരു പൊളിറ്റിക്കൽ ടൂൾ ആണ്.മൊണാലിസയുടെ കാര്യത്തിൽ ആരോ ഒരാള് അവരുടെ ഫോട്ടോ പകർത്തുന്നു. പിന്നെ ഒറ്റ രാത്രികൊണ്ട് ജീവിതം മാറി മറിഞ്ഞത് പോലെ ആയി'

'വിദ്യാഭ്യാസം ലഭിക്കാത്ത , ഫാമിലി ബാകപ്പ് ഇല്ലാത്ത ഒരാൾ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ സെലിബ്രിറ്റി ആയി മാറുന്നു.
നോർത്ത് ഇന്ത്യൻ മണ്ടന്മാർ പലരും കരുതിയിരുന്നത് ഇത് ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ടാണ് എന്നാണ്.ഭഗവാൻ്റെ ആശിർവാദം കിട്ടിയ പെൺകുട്ടി ആയിട്ടാണ് അവർ മൊണാലിസയെ പിന്നീട് കണ്ടത്'

'അതുകൊണ്ട് തന്നെ ഒരു മുസ്ലീം യുവാവിനെ പ്രണയിക്കാൻ തീരുമാനിച്ച മൊണാലിസക്ക് നിലവിലെ ഇന്ത്യയിൽ എന്തൊക്കെ നേരിടേണ്ടി വരും എന്ന് എനിക്ക് ഊഹിക്കാൻ സാധിക്കും. അന്യ മതസ്ഥരുമായി ഉള്ള പ്രേമത്തെ ലവ് ജിഹാദ് ആക്കി മാറ്റി അതിനെ ക്രിമിനൽ കുറ്റം ആക്കി മാറ്റുന്ന നോർത്ത് ഇന്ത്യൻ സംസ്കാരത്തിൽ അവളെയും അവനെയും തല്ലിക്കൊല്ലാൻ വരെ ചാൻസ് ഉണ്ട്.
അങ്ങനെ ക്രിട്ടിക്കൽ ആയ അവസ്ഥയിൽ ആണ് അവർ കേരളത്തിൽ അഭയം പ്രാപിക്കുന്നത്'

'ഇവിടുത്തെ സർക്കാരിൻ്റെ പ്രതിനിധികൾ ഒക്കെ പോയി കല്യാണം നടത്തി കൊടുക്കുന്നത് അത്ര വലിയ പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റ് ആണ്.
അതിനിടക്ക് ജനം ടിവി പുതിയ കണ്ടെത്തലും ആയി മുന്നോട്ട് വന്നിട്ടുണ്ട്. ശിവൻകുട്ടി മിനിസ്റ്റർ ചെരുപ്പ് ഊരി വെക്കാതെ അമ്പലത്തിൽ കയറി എന്ന്.ഇവിടെ ഇരുന്നു ലവ് ജിഹാദ് എന്ന് ന്യൂസ് കൊടുത്താൽ കേരളത്തിലെ ജനങ്ങൾ മൈൻഡ് ചെയ്യില്ല എന്ന് അറിയാം അതിനാണ് പുതിയ കുത്തിയിരുപ്പ് കൊണ്ട് ജനം ടിവി ഇറങ്ങിയത്'

'പിന്നെ മൊണാലിസ എന്ന പെൺകുട്ടിക്ക് 18 വയസ് ആയിട്ടുള്ളൂ കല്യാണം കഴിക്കാറായില്ല എന്ന് പറയുന്നവരോട് , നമ്മുടെ ഇവിടുത്തെ സോഷ്യൽ സ്ട്രക്ചർ നോക്കുമ്പോൾ അത് ശരിയാണ്. പക്ഷെ നോർത്ത് ഇന്ത്യയിൽ ഒക്കെ 18 വയസ് കല്യാണ പ്രായം തന്നെ ആണ്. അവിടെ തന്നെ നിന്നാൽ ആ പെൺകുട്ടിയെ വീട്ടുകാർ ഏതെങ്കിലും ആൾക്കാർക്ക് കെട്ടിച്ച് കൊടുക്കും'

'18 വയസ്സിൽ തൻറെ പ്രണയത്തിന് വേണ്ടി ഇത്ര റിസ്ക് എടുക്കുന്ന വീട് വിട്ട് കേരളത്തിൽ അഭയം തേടിയ ഒരു സെലിബ്രിറ്റി , അതിനെ ഞാൻ മാനിക്കുന്നു. പിന്നെ വിവാഹം എപ്പോൾ വേണമെങ്കിലും മുറിക്കാൻ പറ്റുന്ന ഒരു സംഗതി ആണ്. അത് ഒരു തെറ്റും അല്ല എന്ന് ഇവിടുത്തെ കേരളത്തിൽ ഉള്ളവർക്ക് ഇന്ന് ബോധം ഉണ്ട്. അതുകൊണ്ട് അവർ ലവ് ജിഹാദിനെ അതിജീവിച്ച് കല്യാണം കഴിച്ചതാണ് ഇന്നത്തെ പ്രധാന കാര്യം. ഇനി ഭാവി ജീവിതം , അത് അവർ ചേർന്നു തീരുമാനിക്കട്ടെ'

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X