തമിഴ് ഹാസ്യ താരം ശെന്തില്‍ മലയാളത്തില്‍
വര്‍ഷങ്ങളോളം തമിഴ് സിനിമയിലെ ഹാസ്യ രംഗം അടക്കി വാണിരുന്ന ശെന്തില്‍, വിവേക് പോലുള്ള പുതുമുഖ കോമഡി താരങ്ങളുടെ വരവോടെയാണ് പിന്നോട്ടു പോയത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആദിവാസിയും അതിശയപ്പേശിയും എന്ന ചിത്രത്തിലൂടെ അതിശക്തമായ തിരിച്ചു വരവാണ് ഈ താരം നടത്തിയത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഹോളിവുഡില്‍ ഹിറ്റായ ഗോഡ്‌സ് മസ്‌റ്റ് ബി ക്രേസി പരമ്പരയിലെ ചിത്രത്തില്‍ നിന്നും കടം കൊണ്ട കഥയുമായിട്ടായിരുന്നു ശെന്തിലിന്റെ ചിത്രം പുറത്തിറങ്ങിയത്.
ഇതിനെ തുടര്‍ന്ന് തമിഴില്‍ ഒരു പാട് നല്ല കഥാപാത്രങ്ങള്‍ ശെന്തിലിനെ തേടിയെത്തി. ഇപ്പോഴിതാ മാതൃഭാഷയായ തമിഴിന്റെ അതിര്‍ത്തികള്‍ കടന്ന് മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ ശെന്തില്‍ തയ്യാറെടുക്കുന്നു.
നവാഗത സംവിധായകനായ നിധിന്‍ പാര്‍ഥസാരഥി ഒരുക്കുന്ന അപൂര്‍വയിലൂടെയാണ് ശെന്തില്‍ മലയാളത്തില്‍ തന്റെ അരങ്ങേറ്റം കുറിയ്‌ക്കുന്നത്.
ജഗതി, ഇന്നസെന്റ് തുടങ്ങിയ ഹാസ്യ താരങ്ങളും ചിത്രത്തില്‍ ശെന്തിലിന് കൂട്ടായുണ്ടാകും. വിമലയാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications