കാവ്യയും നമിതയും കുശ്ബുവും ജനിച്ചത് ഒരുമിച്ചാണോ...??
സെപ്റ്റംബര്‍ 19, ഇന്ന് പിറന്നാളുകളുടെ പെരുമഴയാണോ. അല്ലെങ്കിലും ഈ മാസം സെലിബ്രിട്ടികളുടെ പിറന്നാള്‍ മാസമണോ എന്ന് സന്ദേഹമുണ്ട്. ഇന്ന് തന്നെയാണ് കാവ്യ മാധവന്റെയും നമിത പ്രമോദിന്റെയും തെന്നിന്ത്യന്‍ താരം കുശ്ബുവിന്റെയും ജന്മദിനം. ഇവരെല്ലാം ജനിച്ചത് ഒരുമിച്ചാണോ...? വര്‍ഷം വേറെയായിരിക്കും, എന്നാല്‍ ദിവസം ഒന്നാണ്.
പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ കാവ്യ മാധവന്റെ ബാല്യവും കൗമാരവുമൊക്കെ മലയാള സിനിമയിലാരുന്നു. കാല്‍ നൂറ്റാണ്ടായി മലയാളത്തിന്റെ മാത്രം സ്വത്തായി കാവ്യ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്നു.
തമിഴ്‌നാട്ടു കാരിയാണെങ്കിലും മലയാളക്കരയ്ക്കും പ്രിയങ്കരിയാണ് കുശ്ബു. അങ്കിള്‍ ബണ്‍ മുതല്‍ കൗ ബോയ് വരെ പതിനാലോളം മലയാള സിനിമകളില്‍ കുശ്ബുവും വേഷമിട്ടിട്ടുണ്ട്.
ടെലിവിഷന്‍ പരമ്പരകളില്‍ നിന്ന് ബിഗ്‌സ്‌ക്രീനിലെത്തിയ നമിത പ്രമോദും മലയാള സിനിമയില്‍ തന്റെ സ്ഥാനം കണ്ടെത്തി കഴിഞ്ഞു. ട്രാഫിക്ക് മുതല്‍ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രം വരെ കൃത്യം പത്ത് ചിത്രങ്ങള്‍ നമിതയുടേതായി മലയാളത്തില്‍ റിലീസ് ചെയ്തു. നോക്കാം,

കാവ്യയും നമിതയും കുശ്ബുവും ജനിച്ചത് ഒരുമിച്ചാണോ...??
ഏഷ്യനെറ്റിലെ മാനസപുത്രി എന്ന സീരിയലിലൂടെ ശ്രദ്ധേയായ നമിത പ്രമോദിന് വെള്ളിത്തിരയില്‍ ഒരു തുടക്കം കിട്ടിയത് രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ്. ചുരുക്കി പറഞ്ഞാല്‍ നമിതയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സിനിമ തന്നെ.

കാവ്യയും നമിതയും കുശ്ബുവും ജനിച്ചത് ഒരുമിച്ചാണോ...??
നായികയായുള്ള നമിതയുടെ അരങ്ങേറ്റം പുതിയ തീരങ്ങള്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ്. നിവിന്‍ പോളിയാണ് നായകനായെത്തിയത്. അമൃത ടിവിയുടെ മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരത്തിനൊപ്പം സിമയില്‍ മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്തു

കാവ്യയും നമിതയും കുശ്ബുവും ജനിച്ചത് ഒരുമിച്ചാണോ...??
നമിതയുടെ മൂന്നാമത്തെ ചിത്രം ജനപ്രിയ നായകനൊപ്പമായിരുന്നു. അത്ര പെട്ടന്നാണ് നമിത മലയാളത്തില്‍ വളര്‍ന്നത്. വൈശാഖാണ് ചിത്രം സംവിധാനം ചെയ്തത്

കാവ്യയും നമിതയും കുശ്ബുവും ജനിച്ചത് ഒരുമിച്ചാണോ...??
ആ വര്‍ഷം തന്നെ ഒരു ലാല്‍ ജോസ് ചിത്രവും നമിതയ്ക്ക് കിട്ടി. കുഞ്ചാക്കോ ബോബന്റെ നായികയായി പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും. ചിത്രത്തിലെ അഭിനയത്തിന് ഏഷ്യനെറ്റിന്റെ ജനപ്രിയ നായികയ്ക്കുള്ള പുരസ്‌കാരം നമിതയെ തേടിയെത്തി.

കാവ്യയും നമിതയും കുശ്ബുവും ജനിച്ചത് ഒരുമിച്ചാണോ...??
വീണ്ടുമൊരു ലാല്‍ ജോസ്- കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ തുടര്‍ച്ചയായി അഭിനയിക്കാന്‍ നമിതയ്ക്ക് കഴിഞ്ഞു. ചിത്രം വേണ്ടി രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല

കാവ്യയും നമിതയും കുശ്ബുവും ജനിച്ചത് ഒരുമിച്ചാണോ...??
തുടര്‍ച്ചയായി മൂന്നാം സിനിമയും ലാല്‍ ജോസിനെ പോലൊരു മികിച്ച സംവിധാനം. മലയാളത്തിലെ ചുരുക്കം ചില നായികമാര്‍ക്ക് മാത്രം ലഭിയ്ക്കുന്ന അവസരം. ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനുമൊപ്പം പ്രധാന്യമുള്ള കഥാപാത്രമായിട്ടാണ് നമിതയും എത്തിയത്

കാവ്യയും നമിതയും കുശ്ബുവും ജനിച്ചത് ഒരുമിച്ചാണോ...??
ജനപ്രിയ നായകനൊപ്പം രണ്ടാമത്തെ ചിത്രം. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത വില്ലാളി വീരന്‍ പക്ഷെ പരാജയമായി

കാവ്യയും നമിതയും കുശ്ബുവും ജനിച്ചത് ഒരുമിച്ചാണോ...??
ദിലീപ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങി അല്പം എക്‌സ്പീരിയന്‍സുള്ള താരങ്ങള്‍ക്കൊപ്പം അഭിനയിക്കുമ്പോഴും നവാഗതരും നമിതയെ തേടിയെത്തി. ഓര്‍മയുണ്ടോ ഈ മുഖം എന്ന അന്‍വര്‍ സാദിഖിന്റെ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ നായികയായി നമിത എത്തി

കാവ്യയും നമിതയും കുശ്ബുവും ജനിച്ചത് ഒരുമിച്ചാണോ...??
നമിതയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് ചന്ദ്രേട്ടന്‍ എവിടെയാ. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപിനും അനുശ്രീയ്ക്കുമൊപ്പം മര്‍മ്മ പ്രധാനമായ മറ്റൊരു വേഷം ചെയ്തുകൊണ്ടാണ് നമിത എത്തിയത്

കാവ്യയും നമിതയും കുശ്ബുവും ജനിച്ചത് ഒരുമിച്ചാണോ...??
നാദിര്‍ഷ സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലാണ് നമിത ഇപ്പോള്‍ അഭിനയിക്കുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ തുടങ്ങിയവര്‍ക്കൊപ്പമാണ് നമിത ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന അടി കപ്യാരെ കൂട്ടമണി എന്ന ചിത്രമാണ് മറ്റൊന്ന്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍


Click it and Unblock the Notifications