twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിന് ജൂലൈ, മോഹന്‍ലാലിന് സെപ്റ്റംബര്‍! കരിയര്‍ ബ്രേക്കായി മാറിയ 5 ചിത്രങ്ങളെത്തിയ ദിനമാണ്

    |

    മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് മോഹന്‍ലാല്‍. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളും അവതരിപ്പിക്കാന്‍ കഴിയുമെന്ന് എത്രയോ മുന്‍പേ ഈ താരം തെളിയിച്ചിട്ടുമുണ്ട്. ആക്ഷന്‍ രംഗങ്ങളില്‍ അസാമാന്യ അഭിനയമികവാണ് മോഹന്‍ലാല്‍ പ്രകടിപ്പിക്കാറുള്ളത്. അഭിനയത്തിന് പുറമെ സംവിധാനത്തിലും അരങ്ങേറുകയാണ് അദ്ദേഹം. ബറോസ് എന്ന ത്രീഡി ചിത്രവുമായാണ് താനെത്തുന്നതെന്ന് താരം പ്രഖ്യാപിച്ചിരുന്നു. സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ പരിപാടികളിലും സജീവമാണ് അദ്ദേഹം.

    മോഹന്‍ലാലിനെ സംബന്ധിച്ച് കരിയറിലെ തന്നെ പ്രധാന ദിനങ്ങളിലൊന്നാണ് സെപ്റ്റംബര്‍ 3. എക്കാലത്തേയും മികച്ചതായി വിശേഷിപ്പിക്കപ്പെടുന്ന 5 സിനിമകളാണ് സെപ്റ്റംബര്‍ 3ന് തിയേറ്ററുകളിലേക്ക് എത്തിയത്. ആരാധകരും ഈ ദിവസത്തിന്റെ പ്രത്യേകതയെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ്. യോദ്ധ, ഹരികൃഷ്ണന്‍സ്, സമ്മര്‍ ഇന്‍ ബത്‌ലേഹേം, ഇന്ദ്രജാലം, നരന്‍ ഈ സിനിമകള്‍ റിലീസ് ചെയ്തത് സെപ്റ്റംബര്‍ 3നാണ്. പ്രമേയത്തിലും അഭിനയത്തിലുമെല്ലാം വ്യത്യസ്തതകളുമായാണ് ഈ ചിത്രങ്ങളെല്ലാം എത്തിയത്.

    തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ പിറന്ന മനോഹരമായ ചിത്രമായ ഇന്ദ്രജാലമെന്ന ചിത്രം റിലീസ് ചെയ്തത് 1990 ലെ സെപ്റ്റംബറിലായിരുന്നു. മോഹന്‍ലാലിന്‍റെ മികച്ച പ്രകടനത്തിന് പുറമെ കുഞ്ഞിക്കിളിയേ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    Mohanlal

    Recommended Video

    Marakkar Arabikadalinte Simham wont release in OTT Platforms

    സംഗീത് ശിവന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് യോദ്ധ. ഇന്ത്യന്‍ സിനിമയുടെ തന്നെ സ്വന്തം സംഗീത സംവിധായകനായ എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിന്‍റേയും ജഗതി ശ്രീകുമാറിന്‍റേയും എക്കാലത്തേയും മികച്ച പ്രകടനം കൂടിയായിരുന്നു ചിത്രത്തിലേത്. 1992 സെപ്റ്റംബര്‍ 3നായിരുന്നു യോദ്ധ തിയേറ്ററുകളിലേക്ക് എത്തിയത്.

    മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ച് അഭിനയിച്ച ഫാസില്‍ ചിത്രമായ ഹരികൃഷ്ണന്‍സ് റിലീസ് ചെയ്തത് 1998 ലെ സെപ്റ്റംബറിലായിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിന് ഇരട്ട ക്ലൈമാക്സായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. ഇതേ സമയത്തായിരുന്നു സമ്മര്‍ ഇന്‍ ബത് ലഹേം എന്ന ചിത്രവും റിലീസ് ചെയ്തത്. സുരേഷ് ഗോപിയും ജയറാമും തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലായിരുന്നു എത്തിയത്. നിരഞ്ജനെന്ന അതിഥി കഥാപാത്രത്തെ പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല. സിബി മലയില്‍ സംവിധാനം ചെയ്ത ചിതത്രത്തിന് ഈണമൊരുക്കിയത് വിദ്യാസാഗറായിരുന്നു.

    മോഹന്‍ലാല്‍-ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നരന്‍ റിലീസ് ചെയ്തത് 2005 സെപ്റ്റംബര്‍ 3നായിരുന്നു. മോഹന്‍ലാലിന്‍റെ കരിയറിലെ എക്കാലത്തേയും കഥാപാത്രമായ മുള്ളന്‍കൊല്ലി വേലായുധനെ ഇന്നും ആരാധകര്‍ നെഞ്ചിലേറ്റുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങളായിരുന്നു മറ്റൊരു സവിശേഷത.

    English summary
    September 3 Amazing Day Of Mohanlal Film Lifes
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X