ഗന്ധര്‍വ്വന്‍ വീണ്ടും വരുന്നു
താരതമ്യങ്ങളില്ലാത്ത ചലച്ചിത്രപ്രതിഭയാണ് പത്മരാജന്‍, എത്രയെത്രയോ മനോഹരമായ ചിത്രങ്ങളാണ് പത്മരാജന്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും പല പത്മരാജന്‍ ചിത്രങ്ങളും ഓരോ കാലത്തെയും യുവത്വത്തെ കയ്യിലെടുത്തുകൊണ്ട് കാലത്തെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. പത്മരാജന്റെ ചിത്രങ്ങളില്‍ അതിമനോഹരമെന്ന് പറയേണ്ടുന്ന ചിത്രമാണ് ഞാന്‍ ഗന്ധര്‍വ്വന്‍. ദേവലോകത്തുനിന്നും ശാപമേറ്റ് ഭൂമിയില്‍ ജീവിയ്ക്കാന്‍ വിധിയ്ക്കപ്പെടുന്ന ഗന്ധര്‍വ്വന്‍ മനുഷ്യ കന്യകയുമായി പ്രണയത്തിലാവുകയും ഭൂമിയില്‍ മനുഷ്യനായി ജീവിയ്ക്കാന്‍ കൊതിയ്ക്കുകയുമാണ്.

ഒടുവില്‍ അവന്‍ ദേവലോകത്തേയ്ക്ക് തിരിച്ചുവിളിയ്ക്കപ്പെടുന്നു. കണ്ടവര്‍ക്കാര്‍ക്കും മറക്കാന്‍ കഴിയില്ല ഗന്ധര്‍വ്വന്റെ വേദനയും പ്രണയവുമൊന്നും. ഗന്ധര്‍വ്വനായി നിഥീഷ് ഭരദ്വാജും കാമുകിയായി സുപര്‍ണയും അഭിനയിച്ച ഈ ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങാന്‍ പോവുകയാണ്. തമിഴ് ചലച്ചിത്രലോകത്ത് അസോസിയേറ്റ് ക്യാമറാമാനായി ജോലിചെയ്യുന്ന മലയാളിയായ പ്രേംജിത്താണ് ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവുമെല്ലാം പ്രേംജിത്ത് തന്നെയാണ്. നിതീഷ് ഭരദ്വാജ് തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും ഗന്ധര്‍വ്വനായി എത്തുന്നത്. നവംബറില്‍ ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തില്‍ നായിക പുതുമുഖമായിരിക്കുമെന്നാണ് അറിയുന്നത്.
പ്രേംജിത്തിന്റെ ഗന്ധര്‍വ്വന്‍ പത്മരാജന്റെ ഗന്ധര്‍വ്വനോളം വരുമോ അതോ അതിനപ്പുറം പോകുമോയെന്നറിയാന്‍ കാത്തിരിയ്ക്കാം.
More from Filmibeat
padmarajan njan gandharvan nitish bharadwaj sequal premjith പത്മരാജന്‍ ഞാന്‍ ഗന്ധര്‍വ്വന്‍ നിതീഷ് ഭരദ്വാജ് പ്രേംജിത്ത് രണ്ടാം ഭാഗം


Click it and Unblock the Notifications











