തീവ്രം 5 വര്‍ഷം പിന്നിടുന്നു... രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍.. നായകനായി ദുല്‍ഖര്‍???
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത തീവ്രം സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. 2012 ല്‍ പുറത്തിറങ്ങിയ ചിത്രം മലയാള സിനിമയിലെ തന്നെ പരീക്ഷമ ചിത്രങ്ങളിലൊന്നായിരുന്നു. റിവേഴ്‌സ് ഓര്‍ഡറില്‍ തയ്യാറാക്കിയ തിരക്കഥ തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഇന്നുവരെ മലയാള സിനിമ കാണാത്ത തരത്തിലുള്ള മേക്കിങ്ങുമായി തിയേറ്ററുകളിലേക്കെത്തിയ ചിത്രം ബോക്‌സോഫീസിലും വിജയമായിരുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്ന് കൂടിയായ തീവ്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്ന കാര്യത്തെക്കുറിച്ച് സംവിധായകന്‍ തന്നെയാണ് അറിയിച്ചിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. രണ്ടാം ഭാഗം ഒരുക്കുന്നുവെന്നല്ലാതെ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും സംവിധായകന്‍ പുറത്തുവിട്ടിട്ടില്ല.

ആടുതോമയുടെ കുട്ടിക്കാലം അവതരിപ്പിച്ചു
സ്ഫടികം സിനിമയിലെ ആടുതോമയെ പ്രേക്ഷകരാരും മറന്നുകാണാനിടയില്ല. ആടുതോമയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് രൂപേഷ് പീതാംബരന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ബാലതാരമായി സിനിമയിലെത്തിയ രൂപേഷ് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയത് സ്വന്തം ചിത്രവുമായാണ്.

തീവ്രത്തിന്റെ വിജയം
രൂപേഷ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ തീവ്ര്ം മികച്ച പ്രതികരണമായിരുന്നു നേടിയത്. കെട്ടുറപ്പുള്ള തിരക്കഥ തന്നെയായിരുന്നു ഈ ചിത്രത്തിന്റെ വിജയരഹസ്യം. രൂപേഷ് തന്നെയായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടത്
എഴുത്തിലും അഭിനയത്തിലും മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറുന്ന ശ്രീനിവാസന്‍ രൂപേഷിന്റെ തിരക്കഥ വായിച്ച് നോക്കിയതിന് ശേഷം ഒരിടത്ത് പോലും മാറ്റം വരുത്താതെ മുന്നോട്ട് പോവാനായിരുന്നു നിര്‍ദേശിച്ചത്.

രണ്ടാം ഭാഗം ഒരുക്കുന്നു
2012 ലായിരുന്നു തീവ്രം തിയേറ്ററുകളിലേക്ക് എത്തിയത്. അഞ്ച് വര്‍ഷം പിന്നിടുന്നതിനിടയിലാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നുവെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

അഭിനയത്തിന് ശേഷം
ടോം ഇമ്മട്ടി സംവിധാനം ചെയ്ത മെക്‌സിക്കന്‍ അപാരതയില്‍ വില്ലന്‍ വേഷം അവതരിപ്പിച്ച് രൂപേഷ് പീതാംബരന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. അഭിനയവും സംവിധാനവും ഒരുമിച്ച് കൊണ്ടുപോകാനാണ് അദ്ദേഹം തീരുമാനിച്ചിട്ടുള്ളത്.

രണ്ടാം ഭാഗത്തിലെ താരങ്ങളെക്കുറിച്ച്
രണ്ടാം ഭാഗവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് പുതിയ താരങ്ങളുമായാണെന്ന സൂചനയാണ് അദ്ദേഹം ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. നായകനായി ദുല്‍ഖര്‍ സല്‍മാനെത്തുമോയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.


Click it and Unblock the Notifications











