മണിച്ചിത്രത്താഴ് ഡബ്ബിംഗ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ജയന്‍, കുറിപ്പ് വൈറലാവുന്നു

മണിച്ചിത്രത്താഴിലെ വിടമാട്ടെ ഡയലോഗ് പ്രേക്ഷകര്‍ക്ക് മനപ്പാഠമാണ്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപിയും ശോഭനയും തകര്‍ത്ത് അഭിനയിച്ച ചിത്രത്തില്‍ മോഹന്‍ലാലും പ്രധാന വേഷത്തിലെത്തിയിരുന്നു. ഗംഗ നാഗവല്ലിയാവുന്നതും നകുലനോട് സംസാരിക്കുന്നതുമായുള്ള ഡയലോഗുകള്‍ ഇന്നും പ്രേക്ഷകര്‍ക്ക് കാണാപ്പാഠമാണ്. അത്രയും ആഴത്തില്‍ ആസ്വാദക മനസ്സില്‍ പതിഞ്ഞ സിനിമ കൂടിയാണ് മണിച്ചിത്രത്താഴ്.

ചിത്രത്തിലെ തമിഴ് ഡയലോഗുകള്‍ക്ക് ശബ്ദം നല്‍കിയതും ഭാഗ്യലക്ഷ്മിയാണെന്നായിരുന്നു എല്ലാവരും കരുതിയത്. ഗംഗയ്ക്ക് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയായിരുന്നു. നാഗവല്ലിക്ക് ശബ്ദം നല്‍കിയത് ഡബ്ബിംഗ് ആര്‍ടിസ്റ്റായ ദുര്‍ഗയായിരുന്നു. ടൈറ്റിലില്‍ ഈ പേര് നല്‍കാന്‍ കഴിയാതിരുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. സംവിധായകനായ ഫാസില്‍ തന്നെയായിരുന്നു നാഗവല്ലിക്ക് ശബ്ദം നല്‍കിയ ആളെക്കുറിച്ച് പറഞ്ഞത്. ടൈറ്റിലില്‍ പോലും ആ പേര് നല്‍കാത്തതിനെക്കുറിച്ചായിരുന്നു പലരും പറഞ്ഞത്. തമിഴ് ഡയലോഗായതിനാല്‍ ഡബ്ബിംഗിനായി തമിഴകത്തുനിന്നുമുള്ള ആളെ പരിഗണിക്കുകയായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് ആ പേര് ചേര്‍ക്കാന്‍ കഴിയാതെ പോയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നാഗവല്ലിക്ക് ശബ്ദം കൊടുത്തയാളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

Jayan SS

നിരവധി പേരാണ് നാഗവല്ലിക്ക് ശബ്ദം കൊടുത്തയാളായ ദുര്‍ഗയെക്കുറിച്ച് പറഞ്ഞെത്തിയിട്ടുള്ളത്. സീരിയല്‍ താരമായ ജയനും ഇതേക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരുന്നു. ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട ദയ അശ്വതിയും ദുര്‍ഗ ചേച്ചിയെക്കുറിച്ച് വാചാലയായെത്തിയിരുന്നു. ഇരുവരുടേയും പോസ്റ്റുകള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്.

Recommended Video

മണിച്ചിത്രത്താഴിലെ മുണ്ട് സീൻ ഉണ്ടായത് ഇങ്ങനെ

ഇതുപോലെ എത്ര നല്ല കലാകാരൻമാർ ആയിരിക്കും അറിയപ്പെടാതെ അല്ലേൽ ചതിയിൽപെട്ടുപോയി ഇരിക്കുന്നത്. ഇതിൽ കുറ്റം പറയേണ്ടത് വേറെ ആരെയുമല്ല ആ സിനിമയുടെ സംവിധായകനെ മാത്രമാണ. ആ സിനിമയിൽ അത്ര പ്രധാനപ്പെട്ട അത്ര ശ്രദ്ധിക്കപ്പെട്ട ഒരു സീന്‍ ആണ് അത് . ടൈറ്റില്‍ പോലും വെച്ചില്ലായെങ്കിൽ അത് വേറെയാരുടെയും കുറ്റമല്ല. ഒരു സത്യസന്ധമായ ന്യൂസ് പുറത്തു കൊണ്ട് വന്നു ഒരു നല്ല കലാകാരിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ ഈ ചാനലിനും ദുർഗ എന്ന നല്ല കലാകാരിക്കും നന്ദിയും സ്നേഹവുമെന്നായിരുന്നു ജയന്‍ കുറിച്ചത്.

Read more about: shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X