കറുത്ത് തടിച്ചു, പല്ല് പൊങ്ങിയ ഒരു പെണ്ണിന്റെ വീഡിയോയ്ക്ക് വരുന്ന കമന്റ്! സഹിക്കാന്‍ പറ്റില്ലെന്ന് അശ്വതി
നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ കുറിച്ച് മോശം രീതിയില്‍ സംസാരിച്ച കലാമണ്ഡലം സത്യഭാമയ്ക്ക് എതിരെ ഗുരുതര ആരോപണമാണ് ഉയര്‍ന്ന് വരുന്നത്. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലുമെല്ലാം ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന് വന്നിരുന്നു. സിനിമാ, സീരിയല്‍ രംഗത്ത് നിന്നും നിരവധി പേരാണ് രാമകൃഷ്ണന് പിന്തുണയുമായി എത്തിയിരിക്കുന്നത്.
എന്നാല്‍ കറുപ്പിനെ കുറിച്ച് മാത്രമാണോ പലരും അധിഷേപിക്കപ്പെടുന്നതെന്ന് ചോദിക്കുകയാണ് നടി അശ്വതി. നിറത്തിന്റെ പേരില്‍ മാത്രമല്ല, ശരീരഭാരം കൂടുതലുള്ളതിന്റെ പേരിലടക്കം ബോഡിഷെയിമിങ്ങുകള്‍ നേരിടേണ്ടി വരുന്നവരുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. പ്രസവത്തിന് ശേഷം ശരീരഭാരം കൂടിയ താനടക്കമുള്ളവരുടെ ഫോട്ടോസിന് ലഭിച്ച മോശം പ്രതികരണത്തെ കുറിച്ച് അശ്വതി സംസാരിക്കുകയാണ്.

ഇപ്പോള്‍ രാമകൃഷ്ണന് പിന്തുണ അറിയിച്ച് സത്യഭാമ ടീച്ചറെ തെറി വിളിക്കുന്നതും സമാസമം കുറ്റം തന്നെയല്ലേ എന്നാണ് നടിയുടെ ചോദ്യം. മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ നേരിടേണ്ടി വരുന്ന മോശം കമന്റുകളെ കുറിച്ചും പൊതുസമൂഹത്തിന്റെ സ്വഭാവത്തെ കുറിച്ചും സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ അശ്വതി ചോദിക്കുകയാണ്...
കറുപ്പിനഴക്...
ശ്രീമതി സത്യഭാമ പറഞ്ഞ വാക്കുകള്‍ ഒട്ടും തന്നേ യോജിക്കാതെ, ശ്രീ ആര്‍എല്‍വി രാമകൃഷ്ണന്‍ എന്ന വ്യക്തിക്ക് അതിലുപരി മികച്ച ഒരു കലാകാരന് എന്റെ ബഹുമാനവും സ്‌നേഹവും എല്ലാവിധ പിന്തുണയും നല്‍കികൊണ്ട് തന്നേ തുടങ്ങട്ടെ.
ശ്രീമതി സത്യഭാമ ഒരു കറുപ്പിനെ കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഒന്ന് കൊണ്ടു അല്ലെ? എന്നാല്‍ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്ക് റീല്‍സിലും ഒരല്‍പ്പം കറുത്ത് തടിച്ചു, പല്ലൊക്കെ ഒന്ന് പൊങ്ങി ഇരിക്കുന്ന ഒരു സ്ത്രീ അല്ലെങ്കില്‍ ഒരു പെണ്ണ്, ഒരു വീഡിയോ ഇട്ട് കഴിഞ്ഞാല്‍ അതിനടിയില്‍ വരുന്ന കമന്റുകള്‍... ഹോ കറുപ്പിനെ കുറ്റം പറഞ്ഞു എന്ന് ഹാലിളകുന്ന ഇതേ മലയാളികള്‍ തന്നെ ആണേ...

ഇത് കടിക്കുമോ?, ഇതിനെ ഏതു മൃഗശാലയില്‍ നിന്ന് ഇറക്കി വിട്ടതാണോ? എന്നൊക്കെ ഉള്ള കമന്റുകള്‍, നമ്മള്‍ മലയാളികള്‍ തന്നെ എന്തൊരു കോമഡി ആയിട്ടാണ് ഇടാറുള്ളത്. എന്തേ അവരും ഈ ലോകത്തുള്ളവര്‍ അല്ലെ? ഈ കറുപ്പിനെ കുറ്റം പറഞ്ഞ ഈ ടീച്ചറെ തന്നെ ഏതൊക്കെ രീതിയില്‍ ആണ് വര്‍ണിച്ചു ഓരോരുത്തര്‍ കമന്റ് ഇടുന്നത്? അപ്പൊ എല്ലാരും സമാസമം ആയില്ല്യേ, ല്ല്യെ??
ആരോടാ ഞാന്‍ പറയണേ. ഞാന്‍ ഏഷ്യാനെറ്റിനു മാസം 25000 കൊടുത്ത് വാര്‍ത്ത ഉണ്ടാക്കുവാന്ന് പറഞ്ഞവരോടും, എന്തിനു വേറെ, മലയാളത്തിലെ ഒരു പ്രശസ്തയായ നമുക്കൊക്കെ പ്രിയങ്കരി ആയ ഒരു സിനിമാ താരത്തിന്റെ ഒരു വീഡിയോക്ക് താഴെ ഏതാ ഈ തള്ളച്ചി എന്നൊക്കെ എഴുതുന്നോരോട് ആണേ? എന്നാണ് അശ്വതി ചോദിക്കുന്നത്.


Click it and Unblock the Notifications











