ഇനി ഭര്‍ത്താവായി അദ്ദേഹമില്ല, ഡിവോഴ്‌സ് സത്യമാണ്! ഒളിച്ചോട്ട കല്യാണത്തിന് ശേഷം വേര്‍പിരിഞ്ഞെന്ന് പാർവതി വിജയ്

ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയായ നടി പാര്‍വതി വിജയ് രഹസ്യമായി വിവാഹിതയായത് വലിയ വാര്‍ത്തയായിരുന്നു. സീരിയല്‍ ക്യാമറമാനായ അരുണായിരുന്നു പാര്‍വതിയുടെ ഭര്‍ത്താവ്. ഇരുവരും വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടി പോയിട്ടാണ് വിവാഹം കഴിച്ചത്. ശേഷം ഒരു മകള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു.

എന്നാല്‍ പാര്‍വതിയും അരുണും ബന്ധം അവസാനിപ്പിച്ചെന്നും വേര്‍പിരിഞ്ഞെന്നും തുടങ്ങി നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ നടി തയ്യാറായതുമില്ല. ഒടുവില്‍ ഊഹാപോഹങ്ങളൊക്കെ ശരിയായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് പാര്‍വതിയിപ്പോള്‍. യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഭര്‍ത്താവുമായിട്ടുള്ള സകല ബന്ധവും അവസാനിപ്പിച്ചെന്ന് നടി വ്യക്തമാക്കിയത്.

parvathy-vijay

ഡിവോഴ്‌സിനെ കുറിച്ച് പാര്‍വതി പറയുന്നതിങ്ങനെയാണ്... 'ഞാനും അരുണ്‍ ചേട്ടനുമായി വേര്‍പിരിഞ്ഞോ, വീഡിയോയില്‍ ഒന്നും കാണുന്നില്ലല്ലോ, എന്നിങ്ങനെ കുറേ ചോദ്യങ്ങള്‍ വന്നിരുന്നു. ഒന്നിനും ഞാന്‍ മറുപടി പറഞ്ഞില്ല. എല്ലാത്തിനുമുള്ള ഉത്തരവുമായിട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ശരിക്കും ഞങ്ങളിപ്പോള്‍ ഡിവോഴ്‌സ് ആയിരിക്കുകയാണ്. പത്ത് പതിനൊന്ന് മാസമായിട്ട് ഞങ്ങള്‍ പിരിഞ്ഞാണ് താമസിക്കുന്നത്. ഞാനിപ്പോള്‍ ചേച്ചിയുടെ വീട്ടില്‍ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് താമസിക്കുന്നത്. മകള്‍ യാമിയും കൂടെയുണ്ട്.

എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരുന്നത് കാര്യങ്ങള്‍ക്കെല്ലാം ഒരു തീരുമാനം ആവട്ടെ എന്ന് കരുതിയാണ്. ആരെയും മണ്ടന്മാരാക്കിയത് കൊണ്ടല്ല, പ്രതികരിക്കതെ ഇരുന്നത്. ഫൈനല്‍ എന്താണെന്ന് നോക്കിയതിന് ശേഷം പ്രതികരിക്കാമല്ലോ എന്ന് വിചാരിച്ചിട്ടാണ്.

ഈ യൂട്യൂബ് ചാനലിന് പാര്‍വന്‍ എന്നാണ് പേര്. ഞങ്ങള്‍ രണ്ടാളുടെയും പേര് ചേര്‍ത്ത് ഫാന്‍സുകാരാണ് അങ്ങനൊരു പേര് ഇട്ടത്. അത് മാറ്റാന്‍ പോവുകയാണ്. വൈകാതെ അതിനെ കുറിച്ച് പറയാം.

parvathy-vijay

പിന്നെ വിവാഹമോചനത്തിന്റെ കാരണമെന്താണെന്ന് ആയിരിക്കും കൂടുതല്‍ പേര്‍ക്കും അറിയാന്‍ ആഗ്രഹം. അത് തികച്ചും പേഴ്‌സണല്‍ കാര്യങ്ങളാണ്. അത് പറയാന്‍ ഞാനൊട്ടും ആഗ്രഹിക്കുന്നില്ല. ഞാനും യാമിയും മാത്രമേ ഇപ്പോഴുള്ളു. അച്ഛനും അമ്മയും ചേച്ചിയും ചേട്ടനുമൊക്കെ കൂടെയുണ്ട്.

ഈ വീഡിയോ കണ്ടതിന് ശേഷം എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ പോലും വിമര്‍ശിച്ചേക്കാം. കാരണം ഞങ്ങളുടെ വിവാഹം അങ്ങനെയായിരുന്നു. അത് ചൂണ്ടിക്കാണിച്ച് വാര്‍ത്ത വരാനും സാധ്യതയുണ്ട്. എല്ലാവരുടെയും അവസ്ഥകള്‍ കൂടി മനസിലാക്കിയിട്ട് വേണം കാര്യങ്ങള്‍ പറയാനെന്ന് മാത്രം ഞാന്‍ ഓര്‍മ്മിപ്പിക്കുകയാണ്.

ഞാന്‍ പറഞ്ഞ കാര്യങ്ങളായിരിക്കില്ല, ചിലപ്പോള്‍ മറ്റുള്ളവര്‍ പറയുന്നത്. അങ്ങനെ ചെയ്യാതിരിക്കാനാണ് മറ്റുള്ളവരുടെ മാനസികാവസ്ഥ മനസിലാക്കണമെന്ന് പറയുന്നത്. കമന്റുകളോ മറ്റ് എന്ത് വന്നാലും അത് ഫേസ് ചെയ്യാന്‍ തയ്യാറായിട്ടാണ് ഞാന്‍ നില്‍ക്കുന്നത്. എന്തായാലും ഞങ്ങള്‍ ഡിവോഴ്‌സ്ഡ് ആണെന്ന് ഔദ്യോഗികമായി അറിയിക്കുകയാണ്. ഇനി മുതല്‍ ആ വ്യക്തി ഞങ്ങളുടെ കൂടെ ഉണ്ടാവില്ലെന്നും,' പാര്‍വതി പറയുന്നു.

More from Filmibeat

Read more about: parvathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X