അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ്: രസ്‌ന

By Aswathi

സിനിമാ താരങ്ങളെക്കാള്‍ കുടുംബപ്രേക്ഷകര്‍ക്കിപ്പോള്‍ ഏറെ പ്രിയം സീരില്‍ താരങ്ങളാണ്. പാരിജാതം എന്ന സീരിയലിലൂടെ എല്ലാ വീട്ടിലെയും അംഗമായ നടിയാണ് രസ്‌ന. അരുണ, സീമ എന്ന ഇരട്ട വേഷത്തില്‍ പാരിജാതം എന്ന സീരിയലില്‍ അഭിനയിച്ച രസ്‌ന പിന്നീട് ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ തടികുറച്ച് പുതിയ രൂപത്തില്‍ എത്തി.

ഇപ്പോള്‍ സൂര്യ, അമൃത തുടങ്ങിയ ടെലിവിഷന്‍ ചാനലുകളിലൂടെ എന്നും പ്രേക്ഷകരുടെ സ്വീകരണ മുറിയിലെത്തുന്ന അരുണ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ റിമി ടോമിക്കൊപ്പം എത്തി. തന്റെ പിതാവ് വിദേശത്താണെന്നാണ് രസ്‌ന ഇതുവരെ പറഞ്ഞിരുന്നത്. റിമിയുമായുള്ള ആ അഭിമുഖത്തില്‍ ഒരു കാര്യ നടി വെളിപ്പെടുത്തി. ബാപ്പ വിദേശത്താണെന്ന് കള്ളം പറഞ്ഞതാണ്. അദ്ദേഹം ഞങ്ങളെ ഉപേക്ഷിച്ചു പോവുകയായിരുന്നുവെന്ന്.

നേരത്തെ രസ്‌നയുടെ മാതാവ് ഭര്‍ത്താവിനെതിരെ കേസ് കൊടുത്തിരുന്നു. രസ്‌നയുടെ പിതാവ് വെട്ടത്തൂര്‍ തോരക്കാട്ടില്‍ തോട്ടക്കുഴി അബ്ദുള്‍ നാസറിനെതിരെ മാതാവ് സാജിത നല്‍കിയ മര്‍ദ്ദനക്കേസിസലെ രണ്ടാം സാക്ഷിയാണ് നടി. മകള്‍ സീരിയലില്‍ അഭിനയിച്ചു കിട്ടുന്ന പണം നല്‍കാത്തതിനെ തുടര്‍ന്ന് മണ്ണെണ്ണയൊഴിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സാജിത നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചിരുന്നു.

 പാരിജാതത്തിലൂടെ തുടക്കം

അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ്

മലയാളിപ്രേക്ഷകര്‍ അകമഴിഞ്ഞ് സ്വീകരിച്ച ഏഷ്യനെറ്റില്‍ സംരക്ഷണം ചെയ്ത പാരിജാതം എന്ന സീരിയലിലൂടെയാണ് രസ്‌നയുടെ തുടക്കം. അരുണ, സീമ എന്നീ രണ്ട് കഥാപത്രങ്ങളെയാണ് പാരജിതാത്തില്‍ അവതരിപ്പിച്ചത്.

പ്രചോദനം കവ്യമാധവന്‍

അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ്

കാവ്യമാധവനെ ഏറെ ഇഷ്ടമുള്ള രസ്‌നയ്ക്ക് പാരിജാതം എന്ന സീരിയലില്‍ അഭിനയിക്കാന്‍ ധൈര്യം വന്നത് മിഴിരണ്ടിലും എന്ന സിനിമ കണ്ടിട്ടാണ്. ഒരുമാട് തവണ താന്‍ ഈ സിനിമ കണ്ടിട്ടുണ്ടെന്നും സീരിയലിന്റെ ചിത്രീകരണ സമയത്ത് അത് ഉപകരിച്ചെന്നും ഒരു അഭിമുഖത്തില്‍ രസ്‌ന പറഞ്ഞിരുന്നു.

വൃന്ദാവനത്തിലൂടെ കോലം മാറി

അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ്

തടിച്ചപ്രകൃതക്കാരിയായിരുന്ന രസ്‌നയെ പിന്നെ കണ്ട് പ്രേക്ഷകര്‍ ഞെട്ടി. ഏഷ്യനെറ്റിലെ വൃന്ദാവനം എന്ന സീരിയലില്‍ മെലിഞ്ഞ സുന്ദരിയായിട്ടായിരുന്നു രസ്‌നയുടെ വരവ്

സിന്ദൂരച്ചെപ്പ്

അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ്

അമൃത ടിവിയില്ഡ സംപ്രേക്ഷണം ചെയ്ത സിന്ദൂര ചെപ്പാണ് മറ്റൊരു ജനപ്രിയ പരമ്പര. ഇപ്പോള്‍ പൊന്നു പോലൊരു പെണ്ണ് എന്ന സീരിയലിലൂടെയും അമൃത ആരാധകര്‍ രസ്‌നയെ കാണുന്നുണ്ട്.

വേളാങ്കണ്ണി മാതാവ്

അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ്

സൂര്യടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിലും രസ്‌നയുണ്ട്. അതില്‍ പ്രധാനമായിരുന്നു വേളാങ്കണ്ണി മാതാവ്. തുടര്‍ന്ന് ഇന്നലെ എന്ന മെഗാ സീരിയലിലും അഭിനയിച്ചു. ഇപ്പോള്‍ നന്ദനം, വധു എന്നീ സീരിയലുകളിലാണ് അഭിനയിക്കുന്നത്.

കന്നടയിലും തമിഴിലും

അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ്

മലയാളത്തില്‍ മാത്രമല്ല, കന്നടയിലും തമിഴിലുമായി രണ്ട് മെഗാ സിരിയലിലും രസ്‌ന അഭിനയിക്കുന്നുണ്ട്. അതും ഡബ്ള്‍ റോളില്‍. പാരിജാതം എന്നാണ് സീരിയലിന്റെ പേര്

സിനിമകളില്‍

അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ്

മൂന്ന് മലയാളം സിനിമകളില്‍ അതിഥി വേഷത്തില്‍ രസ്‌ന എത്തി. ചോക്ലേറ്റ് എന്ന ചിത്രത്തില്‍ മാനുവല്‍ എബ്രഹാം എന്ന കഥാപാത്രത്തിന്റെ പെങ്ങളായാണ് അഭിനയിച്ചത്. കാര്യസ്തന്‍, വെള്ളരിപ്രാവിന്റെ ചങ്ങാതികള്‍ എന്നീ ചിത്രങ്ങളില്‍ ഒരോ പാട്ട് രംഗങ്ങളിലുമെത്തി

ആല്‍ബം

അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ്

നിന്നെയും തേടി, ഖല്‍ബിലെത്തിയ പെണ്ണ്, നാടന്‍ പെണ്ണ് എന്നീ മൂന്ന് ആല്‍ബത്തിലും രസ്‌ന അഭിനയിച്ചിട്ടുണ്ട്.

പുരസ്‌കാരം

അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ്

പാരിജാതം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഏഷ്യനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചു.

 കുടുംബം

അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ്

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ അബ്ദുള്‍ നാസറിന്റെയും സാജിതയുടെയും മൂത്തമകളായാണ് ജനനം. ബാപ്പ വിദേശത്താണെന്നാണ് ഇതുവരെ താരം പറഞ്ഞിരുന്നത്. എന്നാല്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം തങ്ങളെ ഉപേക്ഷിച്ചു പോയതാണെന്ന് നടി വെളിപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X