»   » സബര്‍ണയ്ക്ക് മലയാളി സീരിയല്‍ നടനുമായി എന്ത് ബന്ധം?

സബര്‍ണയ്ക്ക് മലയാളി സീരിയല്‍ നടനുമായി എന്ത് ബന്ധം?

Posted By: Sanviya
Subscribe to Filmibeat Malayalam


സിനിമ-സീരിയല്‍ നടിയായ സബര്‍ണ ആനന്ദിന്റെ മരണം കാരണം ഇപ്പോഴും തെളിഞ്ഞിട്ടില്ല. മരിച്ച് മൂന്ന് ദിവസം കഴിഞ്ഞാണ് നടിയുടെ മൃതദേഹം ചെന്നൈയിലെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയത്. നടിയുടെ മരണം ആത്മഹത്യയാണെന്ന് ആദ്യ പറഞ്ഞ് കേട്ടിരുന്നു. എന്നാല്‍ ആത്മഹത്യ അല്ലെന്നും കൊലപാതമാകാനാണ് സാധ്യതയെന്നുമാണ് പുതിയ വിവരങ്ങള്‍.

നടി മലയാളത്തിലെ ഒരു സീരിയല്‍ നടനുമായി പ്രണത്തിലായിരുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. സബര്‍ണയുടെ സുഹൃത്തുക്കളാണ് പോലീസിന് മൊഴി നല്‍കിയത്. നടിയുമായി അടുപ്പമുണ്ടായിരുന്നവരുടെ വിവരങ്ങള്‍ ഇപ്പോള്‍ പോലീസ് ശേഖരിച്ച് വരികയാണ്. സബര്‍ണയുടെ ഫോണ്‍കോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്. തുടര്‍ന്ന് വായിക്കൂ...

മലയാളി താരം

മലയാളത്തില്‍ നടിക്കൊപ്പം അഭിനയിച്ചിരുന്ന താരത്തെ ചോദ്യം ചെയ്യാന്‍ തമിഴ്‌നാട് പോലീസ് കേരളത്തില്‍ എത്തും. എന്നാല്‍ സബര്‍ണയുടെ സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയ നടന്‍ ആരാണെന്ന് പുറത്ത് വിട്ടിട്ടില്ല.

രണ്ട് സീരിയലുകളില്‍

മലയാളത്തില്‍ ഹരിചന്ദനം, മായാമോഹിനി എന്നീ സീരിയലുകളിലാണ് സബര്‍ണ അഭിനയിച്ചുകൊണ്ടിരുന്നത്.

മരണത്തില്‍ സംശയമുണ്ട്

മരണം ആത്മഹത്യ അല്ല കൊലപാതകമാണോ എന്ന് സംശയമുണ്ടെന്ന് നടിയുടെ പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാം കാര്യങ്ങള്‍ക്കും കൃത്യമായി തീരുമാനം എടുക്കാന്‍ അറിയാം. സബര്‍ണ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് പിതാവ് പറഞ്ഞത്.

സാമ്പത്തിക പ്രശ്‌നം

നടിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. വീടിന്റെ വാടക കൊടുക്കാന്‍ പോലും കാശ് ഉണ്ടായിരുന്നില്ലെന്നായിരുന്നു വാര്‍ത്തകളില്‍.

English summary
Serial actress Sabarna death reason.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X