»   » സബര്‍ണ ആത്മഹത്യ ചെയ്തതല്ല, ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയത് ?

സബര്‍ണ ആത്മഹത്യ ചെയ്തതല്ല, ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയത് ?

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴ് - മലയാളം സീരിയല്‍ താരം സബര്‍ണ ആനന്ദിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഏറുന്നു. വെള്ളിയാഴ്ചയാണ് സബര്‍ണയുടെ ജീര്‍ണിയ്ക്കുന്ന മൃതദേഹം ചെന്നൈയിലെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. മരിച്ച് മൂന്ന് ദിവസം കഴിഞ്ഞിരുന്നു മൃതദേഹം കണ്ടെത്തുമ്പോള്‍. ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വായികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ആത്മഹത്യ ചെയ്ത തമിഴ് സീരിയല്‍ നടി ഹരിചന്ദനത്തിലെ വില്ലത്തിയാണ്, മായാമോഹിനിയും!!

സബര്‍ണയുടെ മരണം ആത്മഹത്യയായിരുന്നു എന്നാണ് ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ ആത്മഹത്യയല്ല കൊലപാതകമാണെന്നും റിപ്പോര്‍ട്ടുകള്‍ പരക്കുന്നു. മകള്‍ ആത്മഹത്യ ചെയ്യില്ല എന്ന് സബര്‍ണയുടെ പിതാവ് പറയുന്നു

ബലാത്സംഗം ചെയ്യപ്പെട്ടോ

പൂര്‍ണമായും നഗ്നയായിട്ടാണ് സബര്‍ണയുടെ മൃതദേഹം കണ്ടെത്തിയത്. അതിനാല്‍ സബര്‍ണ ബലാത്സംഗത്തിന് ഇരിയായ ശേഷം കൊല്ലപ്പെടുകയായിരുന്നോ എന്ന സംശയം ഉയരുന്നു.

ലഹരി പദാര്‍ത്ഥങ്ങള്‍

മൃതദേഹം കിടന്നതിന് സമീപം മധു, സിഗരറ്റ്, ചായക്കപ്പ് തുടങ്ങിയ സാധനങ്ങള്‍ കണ്ടെത്തിയതും സംശയത്തിനിടയാക്കുന്നു. നടി ലഹരി ഉപയോഗിച്ച ശേഷം സ്വയം ജീവിതം അവസാനിപ്പിയ്ക്കുകയായിരുന്നോ എന്ന ചോദ്യവും ഉയരുന്നു. ഇടത് കൈയ്യിലെ മുറിവ് സബര്‍ണ സ്വയം ചെയ്തതാണെന്നും പറയപ്പെടുന്നു.

ആത്മഹത്യ ചെയ്യില്ല

സൈക്കോളജി ബിരുദയാണ് എന്റെ മകള്‍. തീരുമാനങ്ങള്‍ എല്ലാം കൃത്യതയോടെ മാത്രമേ എടുക്കാറുള്ളു. കുടുംബ പരമായി യാതൊരു പ്രശ്‌നങ്ങളുമില്ല. സബര്‍ണ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മരണത്തില്‍ സംശയമുണ്ട് എന്ന് നടിയുടെ പിതാവ് പറഞ്ഞു.

സാമ്പത്തിക പ്രശ്‌നം

സാമ്പത്തികമായി സബര്‍ണ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടുന്നതായും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു, താമസിയ്ക്കുന്ന വീടിന്റെ വാടക പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവത്രെ.

പ്രണയ നൈരാശ്യം

ഹിന്ദി സിനിമയില്‍ അഭിനയിക്കാനുള്ള മോഹവുമായി സബര്‍ണ മുംബൈയി പോയിരുന്നുവത്രെ. അവിടെ ഒരാളുമായി പ്രണയത്തിലായിരുന്നു. ആ പ്രണയ നൈരാശ്യവും നടിയെ വേദനിപ്പിച്ചു എന്നാണ് അറിയുന്നത്.

അന്വേഷണം തുടരുന്നു

വിഷയത്തില്‍ സ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടരുകയാണ്. സബര്‍ണയുടെ ഫോണില്‍ നിന്നാണ് അന്വേഷണം ആരംഭിയ്ക്കുന്നത്. മൂന്ന് ദിവസം മുമ്പാണ് സബര്‍ണ അവസാനമായി ഫോണില്‍ സംസാരിച്ചത്.

English summary
Serial Actress Sabarna Suicide or Murder? Parents Crying after Watch Sabarna Body - Funeral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X