»   » മമ്മൂട്ടി കോഴിയാകുന്നു, നല്ല ഒന്നൊന്നര കോഴി??? ക്യാമറയ്ക്ക് പിന്നില്‍ ഉണ്ണി മുകുന്ദനും!!!

മമ്മൂട്ടി കോഴിയാകുന്നു, നല്ല ഒന്നൊന്നര കോഴി??? ക്യാമറയ്ക്ക് പിന്നില്‍ ഉണ്ണി മുകുന്ദനും!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടി വളരെ ശ്രദ്ധയോടെയാണ് തന്റെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്. കൈനിറയെ ചിത്രങ്ങള്‍ കൈയിലുള്ള മമ്മൂട്ടിയുടെ പുതിയ ചിത്രം പുതുമയുള്ള കഥാപാത്രമാവുമായാണ് എത്തുന്നത്. 

നായകനോട് പ്രണയം, വര്‍ഷങ്ങളായുള്ള പ്രണയം വെളിപ്പെടുത്തി അനുമോള്‍!!! ആരാണെന്നല്ലേ???

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി വ്യത്യസ്ത കഥാപാത്രമായി എത്തുന്നത്. തനി നാട്ടിന്‍പുറത്തുകാരനായി മമ്മൂട്ടി എത്തുന്ന ചിത്രമാണിത്. ചിത്രത്തതിന്റെ പേര് സേതു പ്രഖ്യാപിച്ചു.

മമ്മൂട്ടി നാട്ടിന്‍പുറത്തുകാരനായി എത്തുന്ന ചിത്രത്തിന് കോഴി തങ്കച്ചന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഒരു ചാനല്‍ പരിപാടിക്കിടെ സേതു തന്നെയാണ് ചിത്രത്തിന്‍ പേര് പ്രഖ്യാപിച്ചത്. തമാശയുടെ പശ്ചാത്തലത്തില്‍ ഗൗരവമേറിയ വിഷയം സംസാരിക്കുന്ന ചിത്രമായിരിക്കും കോഴി തങ്കച്ചന്‍.

കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ രണ്ട് നായികമാരാണ് ഉള്ളത്. നൈല ഉഷയും വേദികയുമാണ് പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.

മമ്മൂട്ടിക്കൊപ്പം വീണ്ടുമെത്തുകയാണ് ഉണ്ണി മുകുന്ദന്‍. എന്നാല്‍ ഇക്കുറി ക്യാമറയ്ക്ക് മുന്നിലല്ല പിന്നിലാണ് ഉണ്ണിയുടെ സ്ഥാനം. ഉണ്ണി ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറാകുകയാണ് കോഴി തങ്കച്ചനിലൂടെ. മല്ലു സിംഗില്‍ തുടങ്ങിയ ബന്ധമാണ് ഉണ്ണിയും സേതുവും തമ്മില്‍.

തിരക്കഥാകൃത്തായി നിരവധി ചിത്രങ്ങളില്‍ എത്തിയിട്ടുണ്ടെങ്കിലും സേതുവിന്റെ ആദ്യ സംവിധാന സംരംഭമാണ് കോഴി തങ്കച്ചന്‍. റിലീസിന് തയാറെടുക്കുന്ന ജയറാം ചിത്രം അച്ചായന്‍സിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും സേതുവാണ്.

സച്ചി സേതു എന്ന പേരില്‍ ഇരട്ട തിരക്കഥാകൃത്തുക്കളായി ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ സച്ചിയും സേതുവും ഡബിള്‍സിന് ശേഷം പിരിയുകയായിരുന്നു. തിരക്കഥാകൃത്തുക്കളായി തുടര്‍ന്ന ഇവരില്‍ അനാര്‍ക്കലിയിലൂടെ സച്ചി സംവിധായകനായി. ഇപ്പോള്‍ സേതുവും അതേ പാതയിലാണ്.

English summary
The movie is touted to be a clean commercial entertainer. It will have a serious subject but will be told with a lot of humour. Mammootty is playing an ordinary villager in this movie set in a rural backdrop with Kuttanad as the main location.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam