വീണ്ടും സേതുരാമനയ്യരായി മമ്മൂട്ടി!! സിബിഐ കഥയുടെ അഞ്ചാം ഭാഗം എത്തുന്നു....

വർഷങ്ങൾക്ക് ശേഷം സേതുരാമനയ്യർ സീരിസിലെ പുതിയ ചിത്രം എത്തുകയാണ്.

Recommended Video

സ്ഥരീകരിച്ച് സംവിധായകൻ കെ.മധുവും | Filmibeat Malayalam

സിബിഐ ഓഫീസർ സേതുരാമനയ്യർ മലയാള സിനിമ മേഖലയിൽ വൻ ചലനം സൃഷ്ടിച്ചിരുന്നു .1998 ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറി കുറിപ്പിൽ തുടങ്ങി 2005 ൽ പുറത്തിറങ്ങിയ നേരറിയാൻ സിബിഐ വരെ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. മലയാള സിനിമയിൽ കുറ്റാന്വേഷണ ചിത്രങ്ങളിൽ ഏറ്റവും ജനശ്രദ്ധ ലഭിച്ച ചിത്രങ്ങളായിരുന്നു ഇവയെല്ലാം. ഇപ്പോഴും സേതുരാമനയ്യർക്കു് നിറയെ ആരാധകരാണ്.

 sethuramana iyar

വർഷങ്ങൾക്ക് ശേഷം സേതുരാമനയ്യർ സീരിസിലെ പുതിയ ചിത്രം എത്തുകയാണ്. സിബിഐ കുറ്റാന്വേഷണ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണിത്. ഈ വാർത്ത സ്ഥിരീകരിച്ച് സംവിധായകൻ മധു രംഗത്തെത്തിയിരുന്നു. ന്യൂസ് 18 മലയാളമാണ് വർത്ത പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ ചിത്രത്തിനെ കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.മമ്മൂട്ടി-മധു കൂട്ട്കെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളാണ്. ഒരുകാലത്തെ ഹിറ്റ് ജോഡികളായിരുന്നു ഇവർ.മലരും കിളിയും (1986), ഈ കൈകളിൽ (1986), അടിക്കുറിപ്പ് (1989), അടയാളം (1991), ഒരു അഭിഭാഷകന്റെ കേസ് ഡയറി (1995), ദി ഗോഡ് മാൻ (1999) തുടങ്ങിയ ചിത്രങ്ങൾ മമ്മൂട്ടി-കെ. മധു ജോഡികളുടേതായി പുറത്തുവന്നിട്ടുണ്ട്.

ചിത്രത്തിനെ കുറിച്ചുള്ള ചർച്ചകൾ തകൃതിയായി നടക്കുമ്പോൾ പ്രേക്ഷകർ ആകാംക്ഷയോട് ചോദിക്കുന്നത് പുതിയ ഭാഗത്തിൽ മമ്മൂട്ടിയ്ക്കൊപ്പം മുകേഷ് കാണുമോ എന്നാണ്. സേതുരാമനയ്യർ എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ പോലെ തന്നെ പ്രേക്ഷക ശ്രദ്ധ ലഭിച്ച മറ്റൊരു കഥാപാത്രമായിരുന്നു മുകേഷ് അവതരിപ്പിക്കുന്ന ചാക്കോ എന്ന കഥാപാത്രവും. അതു പോലെ ജഗതി ശ്രീകുമാറും പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നു. എന്നാൽ പുതിയ ഭാഗം വരുമ്പോൾ പഴയ ആരൊക്കെയുണ്ടാകുമെന്നും അല്ലെങ്കിൽ പകരക്കാർ ആരൊക്കെയാണെന്നാണ് പ്രേക്ഷകർ ഒറ്റു നോക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X