രാത്രിയില്‍ അവൾ വാതിൽ മുട്ടി!! സഹായിക്കണമെന്ന് അഭ്യർഥിച്ചു, നടിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് രേവതി
മലയാള സിനിമാ മേഖലയില്‍ ലൈംഗീക പീഡനം ഉണ്ടാകാറുണ്ടെന്ന് രേവതി.
മീടു ക്യാംപെയ്നുകൾ സിനിമ മേഖലയിൽ സജീവമാകുകയാണ്. ഒരു കാലത്ത് പറയാൻ മടിച്ച ദുരനുഭവങ്ങളാണ് വർഷങ്ങൾക്ക് ശേഷം മി ടൂ വായി പുറം ലോകത്ത് എത്തുന്നത്. ഹോളിവുഡിൽ തുടങ്ങി ബോളിവുഡിലും ഇപ്പോൾ മലയാളത്തിലും എത്തി നിൽക്കുന്ന മൂവ്മെന്റിൽ പല പ്രമുഖരുടേയും മുഖം മൂടിയാണ് അഴിഞ്ഞു വീഴുന്നത്. ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും അതിക്രമത്തിൽ അതിജീവിച്ച നടിമാർക്ക് പിന്തുണയുമായി സിനിമാ ലോകം ഒന്നടങ്കം നിൽക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇത് സിനിമ മേഖലയിലെ മാറ്റത്തിന്റെ തുടക്കമായി അനുമാനിക്കാൻ കഴിയും.

മലയാള സിനിമയേയും ഇന്ത്യൻ സിനിമയേയും ഒന്നടങ്കം ഞെട്ടിച്ച ഒരു സംഭവമായിരുന്നു നടിയ്ക്ക് നേരേയുളള അക്രമണം. ഇതിനു പിന്നാലെ പല നടകീയ സംഭവവികാസങ്ങളും മലയാള സിനിമയിൽ സംഭവിച്ചു. നടന്റെ അറസ്റ്റ് മുതൽ അമ്മയിൽ ഉണ്ടായ വിളളലും ഡബ്ല്യൂസിസിയുമെല്ലാം ഇതിന്റെ തുടർക്കഥകളായിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ മികച്ച അഭിപ്രായമുള്ള സിനിമ മേഖലയായിരുന്നു മലയാളം. എന്നാൽ നടിയ്ക്ക് നേരെയുണ്ടായ അക്രമണത്തിനു പിന്നാലെ പല ഞെട്ടിപ്പിക്കുന്ന കഥകളായിരുന്നു പിന്നീട് പുറത്തു വന്നത്. കാസ്റ്റിങ് കൗച്ചും മീടും കഥകളും മലയാള സിനിമയേയും തേടിയെത്തിയിരുന്നു. ഇപ്പോഴിത അത്തരത്തിലുള്ള മറ്റൊരു കഥ വെളിപ്പെടുത്തുകയാണ് നടി രേവതി.
ഒരു യുവ നടിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം നടി രേവതി വെളിപ്പെടുത്തി. ഡബ്ല്യൂസിസി വിളിച്ചു ചേർത്ത പ്രസ്മീറ്റിലായിരുന്നു താരം ഇക്കാര്യം തുറന്നു പറഞ്ഞത്. വർഷങ്ങൾക്ക് മുൻപ് ഒരു പതിനേഴ് വയസ്സുകാരി പാതിരാത്രി സഹായമർഭ്യർഥിച്ച് തന്റെ വീട്ടിൽ എത്തി. അതു പാതിരാത്രിയ്ക്ക്. സിനിമ ഷൂട്ടിങ്ങിനായി എത്തിയ പെൺകുട്ടിയായിരുന്നു അത്. തന്നെ രക്ഷിക്കണം എ ന്ന് പറഞ്ഞുകൊണ്ടായിരുന്നു അവർ തന്റെ വീടിന്റെ വാതിലിൽ മുട്ടിയതെന്നും രേവതി പറഞ്ഞു.


Click it and Unblock the Notifications