»   » തമിഴിലെ സെക്‌സി നടന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ മലയാളത്തിലെ താരപുത്രന്റെ പേര് ഉത്തരം!!

തമിഴിലെ സെക്‌സി നടന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ മലയാളത്തിലെ താരപുത്രന്റെ പേര് ഉത്തരം!!

Posted By: Aswini P
Subscribe to Filmibeat Malayalam

തമിഴകത്തെ ഏറ്റവും സെക്‌സിയായ നടന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ നടിയും മോഡലുമായ ചന്ദ്രിക രവി പറഞ്ഞ പേര് മലയാളത്തിലെ താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്ന്!! ഒരു തമിഴ് നടന്റെ പേര് പറയാന്‍ അവതാരകന്‍ ആവശ്യപ്പെട്ടിട്ടും ചന്ദ്രിക തയ്യാറായില്ല.

19 ദിവസത്തെ ദാമ്പത്യം, മനോവേദന സഹിച്ച ആ മൂന്ന് മാസത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും രചന

ഓ കാതല്‍ കണ്മണിയിലൊക്കെ അഭിനയിച്ച ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് തമിഴിലെ ഏറ്റവും സെക്‌സിയായ നടന്‍ എന്ന് ചന്ദ്രിക രവി ഉറപ്പിച്ചു പറഞ്ഞു. തമിഴിലെ ഒരു നടന്റെ പേര് പറഞ്ഞാല്‍ മറ്റ് നടന്റെ ആരാധകര്‍ തന്നെ ആക്രമിയ്ക്കും. അതിലും ഭേദം ദുല്‍ഖറിന്റെ പേര് പറയുന്നത് തന്നെയാണെന്നായിരുന്നു നടിയുടെ പ്രതികരണം.

മൂന്ന് സിനിമകള്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇതുവരെ മൂന്നേ മൂന്ന് തമിഴ് ചിത്രങ്ങളേ ചെയ്തിട്ടുള്ളൂ. വായ് മൂടി പേസുവോ, ഓകെ കണ്മണി, സോളോ എന്നീ ചിത്രങ്ങളിലൂടെ തന്നെ ദുല്‍ഖര്‍ തമിഴകത്ത് ആരാധകരെ നേടിയിരുന്നു. ഓ കാതല്‍ കണ്‍മണി തമിഴകവും കടന്ന് സൂപ്പര്‍ ഹിറ്റായ ചിത്രമാണ്.

dq

പാതി മലയാളിയും പാതി തമിഴ്‌നാട്ടുകാരിയുമായ ചന്ദ്രിക രവി ജനിച്ചതും വളര്‍ന്നതുമെല്ലാം ഓസ്‌ട്രേലിയിലാണ്. ഇന്ത്യന്‍ സിനിമയിലൂടെ ബിഗ് സ്‌ക്രീനിലെത്തുന്ന ചന്ദ്രികയുടെ ഇരുട്ട് അറയിലെ മുരുട്ട് എന്ന് ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. മോഡലിങില്‍ ചുവടുറപ്പിച്ച ചന്ദ്രിക മിസ് മാക്‌സിം ഇന്ത്യ ഫസ്റ്റ് റണ്ണറപ്പും മിസ് വേള്‍ഡ് ഓസ്‌ട്രേലിയ, മിസ് ഇന്ത്യ ഓസ്‌ട്രേലിയ എന്നീ മത്സരങ്ങളില്‍ ഫൈനലിസ്റ്റുമായിരുന്നു.

English summary
Rapid Fire with Chandrika Ravi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam