»   » പ്രേമിക്കുന്നവര്‍ക്കും പ്രേമിച്ച് പണികിട്ടിയവര്‍ക്കും വേണ്ടി ഉടന്‍ വരുന്നു 'ഷാജഹാനും പരീക്കുട്ടിയും'

പ്രേമിക്കുന്നവര്‍ക്കും പ്രേമിച്ച് പണികിട്ടിയവര്‍ക്കും വേണ്ടി ഉടന്‍ വരുന്നു 'ഷാജഹാനും പരീക്കുട്ടിയും'

Posted By: ഭദ്ര
Subscribe to Filmibeat Malayalam

പ്രേമിക്കുന്നവര്‍ക്കും പ്രേമിച്ച് പണികിട്ടിയവര്‍ക്കും ഇനി പ്രേമിക്കാന്‍ പോകുന്നവര്‍ക്കും വേണ്ടി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരാണ് ഷാജഹാനും പരീക്കുട്ടിയും. ചിത്രത്തിന്റെ പേരില്‍ തന്നെ പ്രണയം തുളുമ്പി നില്‍ക്കുമ്പോള്‍ ആ കോമ്പിനേഷനില്‍ ഇത്തിരി കോമഡി കൂടി ഫീല്‍ ചെയ്യുന്നില്ലേ എന്നൊരും സംശയം.

റോമന്‍സ്, ഹാപ്പി ജേര്‍ണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തന്റെ അടുത്ത ചിത്രത്തിന്റെ വിശേഷം വാലന്റൈന്‍സ് ദിനത്തില്‍ പ്രേക്ഷകരുമായി ബോബന്‍ സാമുവല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. വിവാഹത്തിന് ശേഷം അമല പോള്‍ മലയാളത്തിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

പ്രേമിക്കുന്നവര്‍ക്കും പ്രേമിച്ച് പണികിട്ടിയവര്‍ക്കും വേണ്ടി കിടിലന്‍ ചിത്രം ഉടന്‍ വരുന്നു 'ഷാജഹാനും പരീക്കുട്ടിയും'

പ്രണയിനിയുടെ ഓര്‍മ്മയ്ക്ക് താജ്മഹല്‍ പണിത ഷാജഹാന്‍, ഒരിക്കലും മരിക്കാത്ത പ്രണയം കറുത്തമ്മയോട് കാത്തുവെച്ച പരീക്കുട്ടിയും.... പ്രണയത്തിന്റെ ലാഞ്ചന തന്നെയാണ് ബോബന്റെ പുതിയ ചിത്രത്തിനും

പ്രേമിക്കുന്നവര്‍ക്കും പ്രേമിച്ച് പണികിട്ടിയവര്‍ക്കും വേണ്ടി കിടിലന്‍ ചിത്രം ഉടന്‍ വരുന്നു 'ഷാജഹാനും പരീക്കുട്ടിയും'

സീരിയസ് പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമല്ല ഷാജഹാനും പരീക്കുട്ടിയും,,, അല്പ സ്വല്പം കോമഡി കലര്‍ത്തി പ്രേക്ഷകരെ ചിരിപ്പിക്കാന്‍ തന്നെയാണ് ഒരുക്കം.

പ്രേമിക്കുന്നവര്‍ക്കും പ്രേമിച്ച് പണികിട്ടിയവര്‍ക്കും വേണ്ടി കിടിലന്‍ ചിത്രം ഉടന്‍ വരുന്നു 'ഷാജഹാനും പരീക്കുട്ടിയും'

കുഞ്ചാക്കോ ബോബനും ജയസൂര്യയുമാണ് പ്രണയിക്കാനും ചിരിപ്പിക്കാനും എത്തുന്നത്. ഇവരില്‍ ആരാണ് ഷാജഹാന്‍ ആരാണ് പരീക്കുട്ടി എന്നത് സര്‍പ്രൈസ്.

പ്രേമിക്കുന്നവര്‍ക്കും പ്രേമിച്ച് പണികിട്ടിയവര്‍ക്കും വേണ്ടി കിടിലന്‍ ചിത്രം ഉടന്‍ വരുന്നു 'ഷാജഹാനും പരീക്കുട്ടിയും'

വിവാഹത്തിന് ശേഷം അമല പോള്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. പ്രധാന കഥാപാത്രം തന്നെയാണ് അമല ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

പ്രേമിക്കുന്നവര്‍ക്കും പ്രേമിച്ച് പണികിട്ടിയവര്‍ക്കും വേണ്ടി കിടിലന്‍ ചിത്രം ഉടന്‍ വരുന്നു 'ഷാജഹാനും പരീക്കുട്ടിയും'

പ്രേമിക്കുന്നവര്‍ക്കും പ്രേമിച്ച് പണികിട്ടിയവര്‍ക്കും ഇനി പ്രേമിക്കാന്‍ പോകുന്നവര്‍ക്കും വേണ്ടിയാണ് ചിത്രമൊരുക്കുന്നത് എന്നാല്‍ ഇതൊരു ത്രികോണ പ്രണയമല്ലെന്ന് ബോബന്‍ സാമുവല്‍ പറയുന്നു.

പ്രേമിക്കുന്നവര്‍ക്കും പ്രേമിച്ച് പണികിട്ടിയവര്‍ക്കും വേണ്ടി കിടിലന്‍ ചിത്രം ഉടന്‍ വരുന്നു 'ഷാജഹാനും പരീക്കുട്ടിയും'

അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്‌സ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍

English summary
Sha Jahanum Pareekuttyum' movie is directed by Boban Samuel

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam