ശാലിന്റെ പുതിയ രൂപമാറ്റം എന്തിന് വേണ്ടിയാവും? എന്തായാലും സുന്ദരിയായിട്ടുണ്ട്!!
സിനിമയെ അത്രയേറെ പ്രൊഫഷണലായി കാണുന്ന നടിമാരില്‍ ഒരാളാണ് ശാലിന്‍ സോയ. ബാലതാരമായി സിനിമയിലെത്തിയ ശാലിന്‍ ഇതിനോടകം സിനിമാ സംവിധാനത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സിറ്റ, യാത്ര എന്നീ ഹ്രസ്വ ചിത്രങ്ങള്‍ ഇതിനോടകം ശാലിന്‍ സംവിധാനം ചെയ്തു കഴിഞ്ഞു.
ശാലിന്റെ ഐഡന്റിറ്റിയാണ് നീളമുള്ള സ്‌റ്റൈലന്‍ മുടിയും വടിവൊത്ത തടിയും. എന്നാല്‍ രണ്ടും ഇപ്പോള്‍ ശാലിന്‍ മാറ്റിയിരിയ്ക്കുന്നു. മുടിമുറിച്ച് ശരീര ഭാരം കുറച്ചുള്ള ശാലിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പുതിയ ലുക്ക് ഏതെങ്കിലും സിനിമയിലെ കഥാപാത്രത്തിന് വേണ്ടിയുള്ളതാണോ എന്നാണ് ആരാധകരുടെ ചോദ്യം.

എന്തു തന്നെയായാലും ശാലിന്റെ പുതിയലുക്ക് കലക്കിയിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി കമന്റുകളും ലൈക്കുകളും ശാലിന്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ഇതിനോടകം കിട്ടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ നടിമാരില്‍ ഒരാളുമാണ് ശാലിന്‍. എല്‍സമ്മ എന്ന ആണ്‍കുട്ടി, മാണിക്യക്കല്ല്, മല്ലു സിംഗ്, വിശുദ്ധന്‍ എന്നീ ചിത്രങ്ങളിലെ ശാലിന്റെ അഭിനയം ശ്രദ്ധേയമാണ്. മോഹന്‍ലാല്‍ നായകനായ ഡ്രാമയാണ് ശാലിന്റെ ഒടുവിലത്തെ ചിത്രം. ഫാന്റെ റീഫ് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.


Click it and Unblock the Notifications











