twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ‌വെള്ളം ഇറങ്ങിയതിനു പിന്നാലെ ചില ഉഗ്രവിഷങ്ങളും ഇറങ്ങി!! ഷാന്റെ എഫ്ബി പോസ്റ്റിനു ജനങ്ങളുടെ കയ്യടി..

    കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഷാന്‍ റഹ്മാനും സുഹൃത്തുക്കളും സജീവമായി പങ്കെടുക്കുന്നുണ്ടായിരുന്നു.

    By Ankitha
    |

    Recommended Video

    വെള്ളം ഇറങ്ങിയതിനു പിന്നാലെ ചില ഉഗ്രവിഷങ്ങളും ഇറങ്ങി

    മഹാപ്രളയം കേരളത്തെ ജലം കൊണ്ട് മൂടിയപ്പോൾ ദുരന്തമുഖത്ത് നിന്ന് ജനങ്ങൾക്കൊപ്പം കേരളത്തിലെ മുഴുവൻ ജനതയും ഒറ്റക്കെട്ടായി നിന്നു. വലിയവനെന്നോ ചെറിയവനെന്നോ ഇല്ലാതെ പ്രളയ ജലത്തിനു നേരെ കൈ കോർത്ത് ഒറ്റക്കെട്ടായി അതിനെ നേരിടുന്ന കാഴ്ചയാണ് കണ്ടത്. പ്രളയത്തിൽ അകപ്പെട്ട ജനങ്ങൾക്കൊപ്പം ആദ്യം മുതെല സംഗീത സംവിധായകൻ ഷാൻ റഹാമാൻ കൂടെയുണ്ടായിരുന്നു.

    വിവിധ ക്യാംപുകളിൽ കഴിയുന്ന ജനങ്ങൾക്ക് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും എത്തിയ്ക്കാൻ അദ്ദേഹം തന്നാൽ കഴിയുന്നത് ചെയ്തു. ഇപ്പോഴും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഷാന്റെ ഫേസ്ബുക്ക് പോസ്റ്റാണ്.

    സൂക്ഷിക്കുക

    സൂക്ഷിക്കുക

    ഇത്തവണ ദുരിതാശ്വാസ പ്രവർത്തനത്തെ കുറിച്ചോ അവശ്യ വസ്തുക്കളുടെ ശേഖരണത്തെ കുറിച്ചോ അല്ല ഷാന്റെ ഫേസ് ബുക്ക് പോസ്റ്റ്. ഇത്തവണ ചിലർക്ക് നേരെയാണ് ഷാൻ വിരൽ ചൂണ്ടിയത്. നമ്മൾ കരിതിയിരിക്കണം. വെളളം ഇറങ്ങി തുടങ്ങിയതോടെ മാരക വിഷമുളള മതം. രാഷ്ട്രീയം തുടങ്ങിയ ഇഴജന്തുക്കൾ ഇറങ്ങി തുടങ്ങിയതായെന്ന് ഷാൻ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ഇങ്ങനെയാരു ഫേസ്ബബുക്ക് പോസ്റ്റ് ഇടാനുള്ള കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതേസമയം ഷാന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

    സഹായം തേടി

    സഹായം തേടി

    പ്രളയത്തിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഷാനും സുഹൃത്തുക്കളും മുന്നിൽ തന്നെയുണ്ടായിരുന്നു. കൊച്ചി ഇൻഫോ പാർക്ക് റോഡ് ചില്ലാക്സ് കേന്ദ്രീകരിച്ചായിരുന്നു അവരുടെ സന്നദ്ധ പ്രവർത്തനങ്ങൾ. പ്രളയബാധിതരായ ജനങ്ങൾക്ക് ഭക്ഷണവും മററു സഹായവും ചെയ്യുന്നതുമായി ബന്ധപ്പെട്ടും മറ്റുമുള്ള വിവരങ്ങൾ ഷാൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

    ഒരുമിച്ചു നിൽക്കാം

    ഒരുമിച്ചു നിൽക്കാം

    കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെ നമ്മൽക്ക് ഒരുമിച്ച് നിന്ന് നേരിടാമെന്ന് പല തവണ ആവർത്തിച്ചിരുന്നു. ഭഷ്യ സാധനങ്ങൾ വളരെ ആവശ്യമായ ഒന്നാണെന്നും അതിനാൽ ഓരോർത്തരും സ്വന്തം വീടുകളിൽ നിന്ന് 20 ചപ്പാത്തി വീതം ഉണ്ടക്കി നൽകിയാൽ 2000 ചപ്പാത്തിയാകുമെന്നും ഇത് ക്യാംപുകളിൽ എത്തിക്കാം.ഇൻഫോ പാർക്കിലെ ചില്ലാക്സിലേയ്ക്ക് സാധനങ്ങൾ എത്തിച്ചാൽ മതിയെന്നും അവിടെ നിന്നാണ് പലഭാഗത്തേയ്ക്കും ഭക്ഷണം കൊണ്ടു പോകുന്നതെന്നും ഷാൻ ‍ റഹ്മാൻ പറയുന്നു.

    ജനങ്ങളുടെ ജീവിതം മാറുന്നു

    ജനങ്ങളുടെ ജീവിതം മാറുന്നു

    പ്രളയത്തെ നേരിടാൻ ഒപ്പം നിൽക്കണം എല്ലാവരും ഒപ്പം നിൽക്കണം എന്നുള്ള ഒരു അഭ്യർഥനമാത്രമാണ് ഉള്ളതെന്നും ഷാൻ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. വിവിധ ക്യാംപുകളെ കുറിച്ചു കൃത്യമായ വിവരങ്ങൾ അറിയേണ്ടതുണ്ട്. കുറച്ചു വളണ്ടിയേഴ്സിനെ കൂടി ആവശ്യമുണ്ട്. ജനങ്ങളുടെ ജീവിതം പതുക്കെ പഴയ രീതിയിലേയ്ക്ക് മാറി കൊണ്ടിരിക്കുകയാണ്. നൽകിയ സഹായത്തിനെല്ലാം നന്ദിയുണ്ടെന്നും ഷാൻ റഹ്മാൻ പറഞ്ഞിരുന്നു.

    English summary
    shaan rahman facebook post about kerala flood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X