ഞങ്ങൾ അടിച്ച് പിരിഞ്ഞിട്ടില്ല! എന്നാൽ വിനീതിന്റെ ചിത്രതൽ ഞാനില്ല, വെളിപ്പെടുത്തി ഷാൻ റഹ്മാൻ
വിനീത് ശ്രീനിവാസൻ - ഷാൻ റഹ്മാൻ കൂട്ട്ക്കെട്ടിൽ പിറന്ന് ഗാനങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായിരുന്നു. വിനീത് ചിത്രങ്ങളിലെല്ലാം ഷാനും സംഗീതവുമായി കൂടെയുണ്ടാകും. വിനീത് സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാൽ ചിത്രമായ ഹൃദയത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത് താൻ അല്ലെന്ന് ഷാൻ റഹ്മാൻ.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . താനും വിനീതും തെറ്റിപ്പിരിഞ്ഞുവെന്ന് തരത്തിലുളള പ്രചരണങ്ങൾ ഉയർന്നു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ പോസ്റ്റ് കുറിയ്ക്കുന്നതെന്നും ഷാൻ പറഞ്ഞു.

ഷാൻ റഹ്മാൻ ഫേസ്ബുക്ക് പോസ്റ്റ്
സുഹൃത്തുക്കളെ എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു. ഇന്നലെ മുതൽ ഒരു സംഗതി എന്നെ അലട്ടുകയാണ്.സമാധനത്തോടെ പാട്ട് കമ്പോസ് ചെയ്യാൻ സാധിക്കുന്നില്ല. വിനീതിന്റെ ഹൃദയത്തിൽ താൻ അല്ല സംഗീതം നിർവഹിക്കുന്നത്. എന്റെ സഹോദരൻ ഹീഷാം അബ്ദുൾ വഹാബ് ആണ്. ഞാനും വിനീതും തമ്മിൽ തെറ്റിപ്പിരിഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്കായി. ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ല. കുഞ്ഞെൽദേ എന്ന സിനിമയുടെ ഭാഗമായി കഴിഞ്ഞ ദിവസവും നേരിൽ കണ്ടിരുന്നു.

ഇനി ഹിഷാമിലേയ്കക് വരാം.. വളരെ മികച്ച കലാകാരനാണ് ഹിഷാം. എന്നാൽ അദ്ദേഹത്തിന് അർഹമായ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എനിയ്ക്കും വിനീതിനും തോന്നിയിട്ടുണ്ട്. അതിനാൽ തന്നെ അവന്റെ കഴിവുകൾ പുറത്തു കാണിക്കാൻ ഒരു നല്ല ചിത്രം ആവശ്യമാണ്. ഞങ്ങളെ രണ്ടാളേയും സംബന്ധിച്ചടത്തോളം മികച്ച പ്രതിഭകളെ സിനിമയിലേയ്ക്ക് കൊണ്ടു വരുന്നതിനാണ് പ്രാധാന്യം.
അങ്ങനെയാണ് ചിത്രത്തിലേയ്ക്ക് ഹിഷാമിനെ തിരഞ്ഞെടുത്തത്.

ലവ് ആക്ഷൻ ഡ്രാമ, ഹെലൻ, കുഞ്ഞേൽദോ എന്നിീ ചിത്രങ്ങൾ ഒരുമിച്ച് സംഭവിച്ചതാണ്. ഈ നാലു ചിത്രങ്ങളിലും വിനീതും ഭാഗമാണ്. ധ്യാൻ, മാത്തുക്കുട്ടി സേവ്യർ, ആർജെ മാത്തുക്കുട്ടി എന്നിങ്ങനെ കന്നി സംവിധായകർക്ക് എന്നെ ആവശ്യമായിരുന്നു. ഹൃദയത്തിനു വേണ്ടി ഗാനങ്ങൾ കമ്പോസ് ചെയ്യുന്നതിന് തന്റെ സ്റ്റുഡിയോ ഹിഷാമിന് ഉപയോഗിക്കാമെന്ന് താൻ വിനീതിനേട് പറഞ്ഞിട്ടുണ്ട്.ഇതിനോടകം ഹൃദയത്തിനായി എല്ലാ ഗാനങ്ങളും ഹിഷാം കമ്പോസ് ചെയ്തു കഴിഞ്ഞു. . ആ നല്ല ആശംസകളെല്ലാം ഹിഷാമിലേക്കു പോകണം.

സിനിമയ്ക്ക് അതീതമാണ് ഞാനും വിനീതുമായുള്ള സൗഹൃദം. വിനീത് ഒരിക്കൽ പറഞ്ഞതുപോലെ, "നീ ആരെയെങ്കിലും കൊന്നാലും ഞാൻ നിന്റെ കൂടെ നിക്കും". അതാണ് ഞങ്ങൾ . ക ഇന്നലെ മുതൽ എനിക്ക് 'ഹൃദയം മ്യൂസിക് പൊളിക്കണം' പോലുള്ള ധാരാളം സന്ദേശങ്ങൾ ലഭിക്കുന്നു. അത് വളരെ സങ്കടം സൃഷ്ടിച്ചിരുന്നു. 2020ലെ ഓണത്തിന് മിന്നൽ മുരളിയോടൊപ്പം ഉണ്ടാകും. അതിനുശേഷം ആട് 3യും, 2403 ഫീറ്റും. അതിനാൽ, നിങ്ങൾ എന്നെ മിസ് ചെയ്യില്ല- ഷാൻ കുറിച്ചു.


Click it and Unblock the Notifications











