»   » പുതിയ ഹിറ്റ് പാട്ടുമായി ശബരീഷ് വര്‍മ്മ: സമൂഹമാധ്യമങ്ങളില്‍ വൈറലായി നാമിലെ 'ടങ്ക ടക്കറ'

പുതിയ ഹിറ്റ് പാട്ടുമായി ശബരീഷ് വര്‍മ്മ: സമൂഹമാധ്യമങ്ങളില്‍ വൈറലായി നാമിലെ 'ടങ്ക ടക്കറ'

Written By:
Subscribe to Filmibeat Malayalam

പ്രേമം എന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ശബരീഷ് വര്‍മ്മ. ചിത്രത്തില്‍ നിവിന്‍ പോളിയുടെ കൂട്ടുക്കാരനായ ശംഭു എന്ന കഥാപാത്രത്തെയാണ് ശബരീഷ് അവതരിപ്പിച്ചിരുന്നത്. ചിത്രത്തില്‍ അഭിനയത്തിനു പുറമെ പാട്ടുകള്‍ എഴുതിയും പാടിയും ശബരീഷ് ശ്രദ്ധ നേടിയിരുന്നു. അല്‍ഫോണ്‍സ് പുത്രന്റെ തന്നെ ചിത്രമായ നേരം എന്ന ചിത്രത്തിലൂടെയാണ് ശബരീഷ് അഭിനയ രംഗത്തേക്ക് എത്തിയത്.

സമയമാകുമ്പോൾ അത് നടക്കും! നടി അനുഷ്ക ഷെട്ടിയുടെ വിവാഹ സങ്കൽപ്പം ഇങ്ങനെ...


ഈ ചിത്രത്തില്‍ ശബരീഷ് പാടിയ പിസ്ത എന്ന ഗാനം എറെ ശ്രദ്ധ നേടിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ തന്നെ വൈറലായിരുന്ന ഈ ഗാനം യുടൂബില്‍ നിരവധി ആളുകളാണ് കണ്ടിരുന്നത്. പ്രേമം എന്ന ചിത്രത്തില്‍ ശബരീഷ് രചന നിര്‍വ്വഹിച്ച പാട്ടുകളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയവയായിരുന്നു.അതില്‍ മലരേ എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹത്തിന് ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തിരുന്നത്.


shabareesh varma

പ്രേമത്തിനു പുറമേ ഡബിള്‍ ബാരല്‍. റോക്ക് സ്റ്റാര്‍ അനുരാഗ കരിക്കിന്‍ വെളളം തുടങ്ങിയ ചിത്രങ്ങള്‍ക്കും ശബരീഷ് പാട്ടുകള്‍ എഴുതിയിരുന്നു. ശബരീഷ് ശര്‍മ്മ പുതിയതായി പാട്ടുകളെഴുതിയ ചിത്രമാണ് നാം. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജോഷി തോമസാണ്.


naam movie

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ക്കും പാട്ടിനുമെല്ലാം തന്നെ മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. ചിത്രത്തിന് വേണ്ടി ഒമ്പത് പാട്ടുകളാണ് ശബരീഷ് എഴുതിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായി പുറത്തിറങ്ങിയ അലകളായ് ഉയരുന്നു എന്ന ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു. അശ്വിന്‍,സന്ദീപ് എന്നിവരാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ശബരീഷ് പാടിയ 'ടങ്ക ടക്കറ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.


naam movie

പാട്ട് പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ട് മൂന്ന് ലക്ഷത്തിന് അടുത്ത് ആളുകളാണ് ഈ ഗാനം യൂടൂബില്‍ കണ്ടിരിക്കുന്നത്. കോളേജ് ക്യാമ്പസിലെ ആഘോഷവും സൗഹ്യദവും കാണിക്കുന്ന പാട്ട് മികവുറ്റ രീതിയിലാണ് ഒരുക്കിരിക്കുന്നത്. ചിത്രത്തില്‍ ശബരീഷിനു പുറമേ,രാഹുല്‍ മാധവ്. ടോണി ലൂക്കെ,അഭിഷേക്,അദിതി രവി, ഗായത്രി സുരേഷ്,നോബി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.കീര്‍ത്തി സുരേഷും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചെത്തുന്ന മഹാനടിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു!


താനൊരു മോദി ഫാനും ദേശീയവാദിയുമാണെന്ന് കങ്കണ റാവത്ത്

English summary
shabareeh varma's new song goes viral in social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X