സാഹോയിൽ പ്രഭാസിനോടൊപ്പം താരമായി മലയാളികളുടെ പ്രിയപ്പെട്ട താരം!! കയ്യടിച്ച് സോഷ്യൽ മീഡിയ, കാണൂ
സോഷ്യൽ മീഡിയയിലൂടെ മികച്ച പ്രതികരണമായിരുന്നു മേക്കിങ് വീഡിയോയ്ക്ക് ലഭിച്ചിരുന്നത്.
ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമാണ് സഹോ. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ശ്രദ്ധ കപൂർ നായികയായി എത്തുന്ന ചിത്രത്തിലെ മോക്കിങ്ങ് വീഡിയോ പുറത്തു വന്നിരുന്നു.ശ്രദ്ധ കപൂറിന്റെ പിറന്നാൾ ദിനത്തിലായിരുന്നു വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.

സോഷ്യൽ മീഡിയയിലൂടെ മികച്ച പ്രതികരണമായിരുന്നു മേക്കിങ് വീഡിയോയ്ക്ക് ലഭിച്ചിരുന്നത്. പ്രേക്ഷകരെ വിസ്മയപ്പെടുത്തുന്ന തരത്തിലുള്ള ആക്ഷൻ രംഗങ്ങളായിരുന്നു പുറത്തു വന്ന വീഡിയോയിൽ. പ്രഭാസിനോടൊപ്പം വീഡിയോയിൽ പ്രേക്ഷക ശ്രദ്ധ നേടിയത് മലയാളി താരം ലാലാണ്. ആക്ഷൻ രംഗത്ത് തന്നെയാണ് ലാലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തെലുങ്ക് പ്രേക്ഷകർ മാത്രമല്ല മലയാളി പ്രേക്ഷകരുടെ സഹോക്കായി കടുത്ത കാത്തിരിപ്പിലാണ്.
റൺ രാജ റൺ എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്ത സുജിത് ആണ് സഹോ ഒരുക്കുന്നത്.പ്രഭാസ്, ശ്രദ്ധ കപൂർ. ലാൽ എന്നിവരോടൊപ്പം നീൽ നിതിൻ മുകേഷ്, അരുൺ വിജയ്, ജാക്കി ഷ്രോഫ്, മന്ദിര ബേദ, ആദിത്യ ശ്രീവാസ്തവ എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 300 കോടി ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ കെന്നി ബേറ്റ്സണാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. തെലുങ്കിനെ കൂടാതെ ഹിന്ദി, തമിഴ് എന്നീ ഭാഷകളിൽ പുറത്തു വരുന്ന ചിത്രം ആഗസ്റ്റ് 15 ന് തിയേറ്ററിൽ എത്തുമെന്നാണ് സൂചന.


Click it and Unblock the Notifications











