മായാവിക്ക് രണ്ടാംഭാഗം
മമ്മൂട്ടിയുടെ 2007ലെ സൂപ്പര്‍ഹിറ്റായിരുന്ന മായാവിയുടെ രണ്ടാംഭാഗം വരുന്നു. റാഫി മെക്കാര്‍ട്ടിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരുന്നത് വൈശാഖ് രാജനായിരുന്നു. രണ്ടാംഭാഗവും നിര്‍മിക്കുന്നത് അദ്ദേഹം തന്നെ. മമ്മൂട്ടിയും സുരാജ് വെഞ്ഞാറമൂടും സലിംകുമാറും തന്നെയായിരിക്കും രണ്ടാംഭാഗത്തും പ്രധാന വേഷത്തിലുണ്ടാകുക.
രണ്ടാംഭാഗം ഷാഫി തന്നെയാണ് സംവിധാനം ചെയ്യുന്നത്. എന്നാല്‍ റാഫി മെക്കാര്‍ട്ടിന്‍ വേര്‍പിരിഞ്ഞ സ്ഥിതിക്ക് കഥയും തിരക്കഥയും ആരാണ് തയ്യാറാക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. വൈശാഖ് സംവിധാനം ചെയ്യുന്ന കസിന്‍സ് എന്ന ചിത്രത്തിനു ശേഷമായിരിക്കും ഈ ചിത്രം നിര്‍മിക്കുകയെന്നാണ് നിര്‍മാതാവ് നല്‍കുന്ന സൂചന. ജയസൂര്യ, ബിജുമേനോന്‍, ജോജോ, മാള, സുരാജ് എന്നിവരാണ് കസിന്‍സിലെ പ്രധാന താരങ്ങള്‍.

റാഫി മെക്കാര്‍ട്ടിന്‍ മറ്റൊരു സംവിധായകനു വേണ്ടി തിരക്കഥയെഴുതിയ ചിത്രമായിരുന്നു മായാവി. മമ്മൂട്ടിയുടെയും സുരാജിന്റെയും സലിംകുമാറിന്റെയും പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. മഹി എന്ന കഥാപാത്രം ജയിലില്‍ നിന്നു വരുന്നതും ഒരു കുടുംബത്തിന്റെ രക്ഷകനാകുന്നതുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. ഗോപികയായിരുന്നു നായിക. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള പോരാട്ടവും അവിടെ നീതിയുടെ ഭാഗത്ത് മഹി നിലയുറപ്പിക്കുന്നതും. ഈ കുടുംബ പോരാട്ടം തന്നെയാണ് രണ്ടാംഭാഗത്തും വരുന്നത്.
ഇപ്പോള്‍ ദിലീപിനെ നായകനാക്കി റിങ്മാസ്റ്റര്‍ എന്ന ചിത്രമൊരുക്കുകയാണ് വൈശാഖ് രാജന്‍. ഈ ചിത്രം കഴിഞ്ഞാല്‍ ഉടന്‍ തന്നെ മായാവി രണ്ടിലേക്കു കടക്കും. മെക്കാര്‍ട്ടിന്‍ കൂട്ടില്ലാത്ത സ്ഥിതിക്ക് സഹോദരനു വേണ്ടി റാഫി തന്നെയായിരിക്കും തിരക്കഥയെഴുതുക. റിങ് മാസ്റ്ററിനു ശേഷം റാഫിയുടെ പ്രൊജക്ട് മായാവി തന്നെയായിരിക്കും.


Click it and Unblock the Notifications











