സുരാജിന്റെ ദശമൂലം ദാമു തിരിച്ചെത്തുന്നതിന്റെ പ്രധാന കാരണം ഇത്! തുറന്നുപറഞ്ഞ് ഷാഫി
മലയാളത്തില്‍ ഹാസ്യ വേഷങ്ങളില്‍ നിന്നും നായകനിരയിലേക്ക് ഉയര്‍ന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. സുരാജിന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. നടന്റെതായി അടുത്തിടെ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും ഹിറ്റായി മാറിയിരുന്നു. ഇക്കൊല്ലം യമണ്ടന്‍ പ്രേമകഥയിലെ ചെറിയ റോളിലൂടെ വിസ്മയിപ്പിച്ച നടന്‍ തുടര്‍ന്ന് ഫൈനല്‍സ്, വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തുടങ്ങിയ സിനിമകളിലൂടെയും ഞെട്ടിച്ചിരുന്നു.
സുരാജിന്റെ ദശമൂലം ദാമു തിരിച്ചെത്തുമെന്നുളള കാര്യം അടുത്തിടെയായിരുന്നു സംവിധായകന്‍ ഷാഫി അറിയിച്ചിരുന്നത്. സുരാജിന്റെതായി തരംഗമായി മാറിയ കഥാപാത്രങ്ങളിലൊന്നാണ് ദശമൂലം ദാമു.

നടന്റെ കരിയറില്‍ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നുകൂടിയാണ് ഇത്. ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ചട്ടമ്പിനാടിലാണ് സുരാജ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ജനപ്രിയ കഥാപാത്രങ്ങളിലൊന്നായി മാറിയ ദശമൂലം ദാമു ട്രോളന്‍മാരും നെഞ്ചോടു ചേര്‍ത്തവയാണ്. ചട്ടമ്പിനാടില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിനൊപ്പം ശ്രദ്ധിക്കപ്പെട്ട ഒരു റോള്‍ കൂടിയായിരുന്നു ദശമൂലം ദാമു.

മണവാളനും രമണനും ശേഷം മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രം കൂടിയായിരുന്നു ഇത്. ദശമൂലം ദാമു പ്രധാന കഥാപാത്രമാവുന്ന പുതിയ ചിത്രം ഷാഫി തന്നെയാണ് സംവിധാനം ചെയ്യുന്നത്. ചട്ടമ്പിനാടിന് വേണ്ടി തിരക്കഥയൊരുക്കിയ ബെന്നി പി നായരമ്പലം തന്നെ ഇത്തവണയും തിരക്കഥയൊരുക്കുന്നു.

ദശമൂലം ദാമു വീണ്ടും തിരിച്ചുവരുന്നതിന്റെ കാരണം അടുത്തിടെ സംവിധായകന്‍ തന്നെ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ആരാധകരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് ദാമുവിനെ വെച്ച് സിനിമയെടുക്കാന്‍ തീരുമാനിച്ചതെന്ന് ഷാഫി പറയുന്നു. മുന്‍പ് ഞാനും സുരാജും ചടങ്ങുകളിലെല്ലാം ഒരുമിച്ച് പങ്കെടുക്കുമ്പോള്‍ എല്ലാവരും ചോദിച്ചിരുന്നൊരു കാര്യമാണ് ദാമുവിനെ വെച്ചുളള സിനിമ.

തുടര്‍ന്ന് ഞങ്ങള്‍ ഈ പ്രോജക്ടുമായി മുന്നോട്ട് പോവുകയായിരുന്നു, ഷാഫി പറഞ്ഞു. ചട്ടമ്പിനാടില്‍ നിന്നും വേറിട്ടുനില്‍ക്കുന്നൊരു ചിത്രമായിരിക്കും ഇതെന്നും സംവിധായകന്‍ പറയുന്നു. ദാമു മറ്റൊരു ഗ്രാമത്തിലേക്ക് പോകുന്നതും തുടര്‍ന്ന് അവിടെ നടക്കുന്ന സംഭവവികാസങ്ങളുമായിരിക്കും ചിത്രത്തില്‍ കാണിക്കുക. അതേസമയം ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന ചിത്രമായിരുന്നു ഷാഫിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ചില്‍ഡ്രന്‍സ് പാര്‍ക്കിന് പിന്നാലെയാണ് ദശമൂലം ദാമുവിനെ നായകനാക്കിയുളള ഷാഫിയുടെ ചിത്രം വരുന്നത്. സിനിമ വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.


Click it and Unblock the Notifications