കുഞ്ചാക്കോ ബോബന്‍ ബോംബിടുമെന്ന് പറഞ്ഞു, ഒടുവില്‍ വന്നു.. ഒരു പഴയ ബോംബ് കഥയായിരുന്നു അത്
വ്യത്യസ്ത വേഷങ്ങളിലൂടെ മലയാള സിനിമയുടെ ചാക്കോച്ചന്‍ വീണ്ടും സജീവമായി കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം നിരവധി സിനിമകളുമായി ചാക്കോച്ചന്് തിരക്കകളാണ്. കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബന്‍ ഒരു ബോംബുമായി എത്തുമെന്ന് പറഞ്ഞിരുന്നു. നാളെ രാവിലെ പത്ത് മണിക്ക് എന്റെ ഫേസ്ബുക്ക് പേജില്‍ ഒരു ബോംബിടും. കാണാട്ടോ എന്നായിരുന്നു കുഞ്ചോക്കോ ബോബന്‍ പറഞ്ഞത്.

നിങ്ങളെ ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന സന്തോഷിപ്പിക്കുന്ന ഒരു ബോംബ് ആയിരുന്നു അത്. ഒരു പഴയ ബോംബ് കഥ എന്ന പേരില്‍ കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന സിനിമ വരികയാണ്. കട്ടപ്പനയിലെ ഋത്വിക് റോഷന് വികടകുമാരന്‍ എന്നീ സിനിമകള്‍ക്ക് ശേഷം യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടെയിന്‍മെന്റാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
പ്രമുഖ സംവിധായകനായ ഷാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായകനായി അഭിനയിക്കുന്നത് പുതിയ ബിബിന്‍ ജോര്‍ജാണ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ സിനിമകള്‍ക്ക് കഥയൊരുക്കിയ താരമാണ് ബിബിന്‍. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ തന്നെ വരുമെന്നാണ് സൂചന.


Click it and Unblock the Notifications











