»   » ഷാരൂഖ് ഖാന്‍ ശസ്ത്രക്രിയ്ക്കായ് ആശുപത്രിയില്‍

ഷാരൂഖ് ഖാന്‍ ശസ്ത്രക്രിയ്ക്കായ് ആശുപത്രിയില്‍

Posted By:
Subscribe to Filmibeat Malayalam
Sharukh
മുംബൈ: ഷാറൂഖ് ഖാനെ ശസ്ത്രക്രിയയ്ക്കായി മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയാണ്‌ അദ്ദേഹത്തെ ശസ്ത്രക്രിയ്ക്ക് വിധേയനാക്കുനനത്. തോള്‍ വേദനയെത്തുടര്‍ന്നാണ് ഷാരൂഖിന ശസ്ത്രക്രിയ. കൈയുടെ വേദന മൂലം പലപ്പോഴും നൃത്ത രംഗങ്ങളിലും സംഘട്ടന രംഗങ്ങളിലും അഭിനയിക്കുന്നതിന് താരം കടുത്ത ബുദ്ധിമുട്ട് നേരിട്ടിരുന്നതായി ഷാരൂഖിന്‍റെ സുഹൃത്തുക്കള്‍ പറയുന്നു. തോളിന് ശക്തമായ വേദനയാണ് അനുഭവപ്പെട്ടിരുന്നത്.

എന്നാല്‍ ഐപിഎല്‍ മത്സരങ്ങളും പുതിയ സിനിമയായ ചെന്നൈ എക്‌സ്പ്രസിന്റെ ഷൂട്ടിംഗ് തിരക്കുകളുമാണ് ശസ്ത്രക്രിയ വൈകാന്‍ കാരണമായത്. ഇടത് തോളിന്റെ പ്രശനം മൂലം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുംബൈയിലെ പ്രശസ്തമായ ഒരു ആശുപത്രിയില്‍ ഷാരൂഖ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

ലണ്ടനില്‍ ചികിത്സ തേടാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സമയക്കുറവ് മൂലം ഒഴിവാക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കുറച്ച് ദിവസങ്ങള്‍ ആശുപത്രിയില്‍ ചെലവഴിച്ച ശേഷം അദ്ദേഹം ഒരു മാസത്തോളം വീട്ടില്‍ വിശ്രമത്തിലായിരിക്കും.

English summary
Shah Rukh Khan has chosen a city hospital over London for his shoulder surgery. The actor will be operated on his right shoulder today by Dr Sanjay Desai at Lilavati Hospital. After Hrs had reported surgery plan post IPL and completion of his home production Chennai Express.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam