ഷൂട്ടിങിനിടെ ഷാരൂഖ് ഖാന് പരിക്ക്

By Aswathi

മുംബൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന് പരിക്കേറ്റു. ഇറങ്ങാനിരിക്കുന്ന പുതിയ ചിത്രമായ ഹാപ്പി ന്യൂയറിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. പരിക്കേറ്റ ഷാരൂഖിനെ മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചായിരുന്നു ചിത്രീകരണം. ചിത്രീകരണത്തിനിടെ വാതില്‍ തകര്‍ന്ന ഷാരൂഖിന്റെ കാലില്‍ മുറിയുകയായിരുന്നു. വീണ്ടും ചിത്രീകരണം തുടര്‍ന്നെങ്കിലും രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Shah Rukh Khan

കഴിഞ്ഞവര്‍ഷം തകര്‍ത്തോടിയ ഷാരൂഖിന്റെ ചെന്നൈ എക്‌സപ്രസ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലും അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

അപകടം നടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തു 'ഈ ദിവസം ജീവിതത്തിന്റെ ശബ്ദം കുറച്ച് ഒന്ന് ഒതുങ്ങിയിരിക്കാന്‍ ഞാനാഗ്രഹിക്കുന്നു. എന്റെ ചിന്തകളുടെ സംഗീതമല്ലാതെ മറ്റൊന്നും കേള്‍ക്കാന്‍ ഞാന്‍ ആഗ്രിക്കുന്നു. അതല്ലാതെ മറ്റൊന്നുമില്ല'

ഫര ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹാപ്പി ന്യൂ ഇയര്‍. ദീപിക പദുക്കോണാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായിക. ഇരുവരും ഒന്നിച്ച് ഒടുവിലിറങ്ങിയ ചെന്നൈ എക്‌സപ്രസ് ബോളിവുഡില്‍ വന്‍ വിജയമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X