കാത്തിരിപ്പ് തീരുന്നു, ആ താര ജോഡികള്‍ ഒന്നിയ്ക്കുന്നു?
ഒടുവില്‍ ബോളിവുഡിലെ ആ ലക്കി ജോഡികള്‍ ഒന്നിയ്ക്കുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാജോളും-ഷാരൂഖ് ഖാനും ഒന്നിയ്ക്കുന്നെന്ന് വാര്‍ത്തകള്‍. സിങ്കം റിട്ടേണ്‍സിന്റെ സംവിധായകന്‍ രോഹിത് ഷെട്ടി അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ഷാരൂഖ് ഖാനും കാജോളും ഒന്നിയ്ക്കുന്നതെന്നാണ് വാര്‍ത്തകള്‍.
2010 ല്‍ പുറത്തിറങ്ങിയ മൈ നെയിം ഈസ് ഖാന്‍ ആണ് താരജോഡികള്‍ അവസാനമായി ഒന്നിച്ച ചിത്രം. ബോളിവുഡ് പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരജോഡികളാണ് ഷാരൂഖ് ഖാനും കാജോളും.

പുതിയ ചിത്രത്തിനായി കാജോള്‍ കരാര്‍ ഒപ്പിട്ടുവെന്നാണ് വാര്‍ത്ത. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കാജോളിന്റെ ഭര്‍ത്താവും നടനുമായ അജയ് ദേവ്ഗണിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് രോഹിത് ഷെട്ടി. അതിനാല്‍ തന്നെ വാര്‍ത്തകള്‍ യാഥാര്‍്ത്ഥ്യമാകാനാണ് സാധ്യത. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് 2015 പകുതിയോടെ ആരംഭിയ്ക്കുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications