»   » ഷാരൂഖ് ഖാനോട് മത്സരിക്കാന്‍ നിവിന്‍ പോളി

ഷാരൂഖ് ഖാനോട് മത്സരിക്കാന്‍ നിവിന്‍ പോളി

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ കിങ് ഖാനായി വിലസുന്ന ഷാരൂഖിനോട് മത്സരിക്കാന്‍ നിവിന്‍ പോളിയോ? ആരും വാളെടുക്കേണ്ട, നിവിന്‍ ബോളിവുഡില്‍ പോകുന്ന കാര്യമൊന്നുമല്ല പറഞ്ഞുവരുന്നത്, ഇവിടെ കേരളത്തില്‍ തന്നെയാണ്.

നിവിന്‍ പോളി നായകനാകുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രം റിലീസ് ചെയ്യുന്നത് ഒക്ടോബര്‍ 18 നാണെന്നാണ് അണിയറയില്‍ നിന്നുള്ള വിവരം. അതേ ദിവസം തന്നെയാണ് ഷാരൂഖ് ഖാന്റെ ദില്‍വാലെ റിലീസ് ചെയ്യുന്നതും.


ഷാരൂഖ് ഖാനോട് മത്സരിക്കാന്‍ നിവിന്‍ പോളി

രോഹിത് ഷെട്ടി സംവിധാനം ചെയ്ത ദില്‍വാലെയില്‍, ദില്‍വാലേ ദുല്‍ഹനിയ ലേ ജായേഗെ ജോഡികള്‍ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്.


ഷാരൂഖ് ഖാനോട് മത്സരിക്കാന്‍ നിവിന്‍ പോളി

ഷാരൂഖിനും കാജോളിനുമൊപ്പം വരുണ്‍ ധവാനും കൃതി സനോനും കഥാപാത്രങ്ങളായെത്തുന്നു.


ഷാരൂഖ് ഖാനോട് മത്സരിക്കാന്‍ നിവിന്‍ പോളി

അതേ സമയം പ്രേമത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം നിവിന്റേതായി പുറത്തിറങ്ങുന്ന ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു.


ഷാരൂഖ് ഖാനോട് മത്സരിക്കാന്‍ നിവിന്‍ പോളി

എബ്രിഡ് ഷൈന്‍ നിവിന്‍ പോളി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത


ഷാരൂഖ് ഖാനോട് മത്സരിക്കാന്‍ നിവിന്‍ പോളി

നിവിന്‍ പോളി ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. ചിത്രത്തിലെ നായികയുള്‍പ്പടെയുള്ള മറ്റ് കാര്യങ്ങള്‍ സസ്‌പെന്‍സാണ്.


ഷാരൂഖ് ഖാനോട് മത്സരിക്കാന്‍ നിവിന്‍ പോളി

ഇനി കാത്തിരിയ്ക്കുന്നത് ഒക്ടോബര്‍ 18ന് വേണ്ടിയാണ്. ഷാരൂഖിനോട് മത്സരിച്ച് നിവിന്‍ തിയേറ്റര്‍ കീഴടക്കുമോ എന്ന് കാത്തിരുന്ന് കാണാം


English summary
Shah Rukh Khan's Dilwale and Nivin Pauly's Action Hero Biju will release on the same day that is Oct 18th
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam