»   » മമ്മൂട്ടിയും മോഹന്‍ലാലുമുണ്ട്, ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ പറഞ്ഞ ആ അഞ്ച് മലയാളികള്‍ ആരൊക്കെ?

മമ്മൂട്ടിയും മോഹന്‍ലാലുമുണ്ട്, ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ പറഞ്ഞ ആ അഞ്ച് മലയാളികള്‍ ആരൊക്കെ?

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരം ഷാരൂഖ് ഖാന് കേരളക്കരയോടും മലയാളികളോടും ഒരു പ്രത്യേക ഇഷ്ടമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അവാര്‍ഡ് നിശകളിലും പുതിയ ബോളിഡ് ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങുകള്‍ക്ക് വേണ്ടിയുമെല്ലാം ഷാരൂഖ് കേരളത്തില്‍ എത്താറുണ്ട്.

ഒരു നല്ല വേഷം കിട്ടുകയാണെങ്കില്‍ മലയാളത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹവും ഷാരൂഖ് ഖാന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അഭിനയിക്കുന്നതിന് മുമ്പ് മലയാളം ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ പഠിക്കണമെന്നും ഷാരൂഖ് പറഞ്ഞു. അടുത്തിടെ താരം താന്‍ ഏറെ ഇഷ്ടപ്പെടുന്ന മലയാളികളെ കുറിച്ച് പറഞ്ഞു.

അത് മറ്റാരുമല്ല

മമ്മൂട്ടി, മോഹന്‍ലാല്‍, കെയു മോഹനന്‍, സന്തോഷ് ശിവന്‍, പ്രിയദര്‍ശന്‍ എന്നിവരാണ് ഷാരൂഖ് ഖാന്‍ അഞ്ച് മലയാളികള്‍. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് ഖാന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

മലയാള സിനിമയെ കുറിച്ച്

മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ നടന്‍ മലയാള സിനിമയില്‍ സംഭവിക്കുന്ന മികച്ച സിനിമകളെ കുറിച്ചും തുറന്ന് പറഞ്ഞു. ഒത്തിരി ബ്രില്യന്റായ ടെക്‌നീഷ്യന്മാരും മോളിവുഡിന്റെ സമ്പത്താണെന്ന് ഷാരൂഖ് പറഞ്ഞു.

റയീസിന്റെ ഛായാഗ്രാഹകന്‍

മലയാളിയായ കെയു മോഹനനാണ് റയീസിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്. അദ്ദേഹത്തിന്റെ ഛായാഗ്രാഹണ മികവിനെ കുറിച്ചും ഷാരൂഖ് പറഞ്ഞു. ഇവിടെ രണ്ട് മോഹന്‍ ഉണ്ട്. കെയു മോഹനനും മോഹന്‍ലാലും. രണ്ട് പേരും സിനിമാ ഇന്‍ഡസ്ട്രിയിലെ ദിവ്യ പുരുഷന്മാരാണെന്ന് ഷാരൂഖ് പറയുന്നു.

ഇവരുമായി സംസാരിച്ചു

മമ്മൂട്ടി, മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, സാബു സിറില്‍ ഇവരെല്ലാവരുമായി തനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. വ്യത്യസ്ത പ്രമേയങ്ങളാണ് മലയാളത്തില്‍ സംഭവിക്കുന്നതെന്നും ഷാരൂഖ് പറഞ്ഞു.

കേരളത്തിലേക്ക് വീണ്ടും

സിനിമയുടെ പ്രമോഷന്റെ ഭാഗമായും അവാര്‍ഡ് നിശകളില്‍ പങ്കെടുക്കാനുമായി ഞാന്‍ കേരളത്തില്‍ വന്നിട്ടുണ്ട്. ഒരു ഹോളിഡേ അയയ്ക്കാനായി തനിക്ക് കേരളത്തില്‍ വരണമെന്ന് ഷാരൂഖ് പറഞ്ഞു.

English summary
Shah Rukh Khan’s five favourite Malayalis.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam