ഷാരൂഖ് വീണ്ടും ലുങ്കി ഡാന്‍സ് കളിച്ചപ്പോള്‍
'ലുങ്കി ഡാന്‍സ് ലുങ്കി ഡാന്‍സ്...' ഷാരൂഖിന്റെ ചെന്നൈ എക്‌സപ്രസ് എന്ന ചിത്രത്തിലെ ഈ പാട്ട് വച്ചാല്‍ ആടാത്തവരായി ആരുമില്ല. അതുകൊണ്ടാണല്ല മോഹന്‍ലാലും മമ്മൂട്ടിയും വരെ പാട്ടു കേട്ടപ്പോള്‍ ഒന്ന് ഡാന്‍സ് ചെയ്തത്. രജനീകാന്തിന് വേണ്ടി സമര്‍പ്പിച്ചുകൊണ്ട് ഷാരൂഖും ദീപിക പദുക്കോണും തകര്‍ത്താടിയ ഈ പാട്ടിന് ഒരിക്കല്‍ കൂടെ ഷാരൂഖ് ചുവടവച്ചു
ഇക്കഴിഞ്ഞഞ ഫാദേഴ്‌സ് ഡേക്കായരുന്നു ഷാരൂഖ് വീണ്ടും ലുങ്കി ഡാന്‍സുമായി എത്തിയത്. മുംബൈയിലെ ഒരു മാളില്‍ വച്ച് നടന്ന ചടങ്ങില്‍ കുട്ടികള്‍ക്കൊപ്പം ഷാരൂഖും ലുങ്കി ഡാന്‍സ് കളിച്ചു.

തന്റെ മക്കളെ ആ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ കഴിയാത്തതില്‍ വിഷമുണ്ടെന്നും എന്നാല്‍ പങ്കടെുത്ത അച്ഛന്മാര്‍ക്കൊപ്പം അവരുടെ മക്കള്‍ക്കൊപ്പം കുറച്ചു സമയം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഷാരൂഖ് പറഞ്ഞു.
പ്രമുഖ മാട്രമോണി വെബ്‌സൈറ്റായ ശാദി ഡോട്ട് കോം നടത്തിയ സര്‍വ്വെയില്‍ മൂന്ന് കുട്ടികളുടെ പിതാവായ ഷാരൂഖ് ഖാന്‍ ലോകത്തിലെ ഏറ്റവും മികച്ച അച്ഛന്മാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച അച്ഛനെയും മക്കളെയും കണ്ടെത്താനും സര്‍വെയില്‍ ചോദ്യമുണ്ടായരന്നു. ഇതില്‍ ഒന്നാം സ്ഥാനം നേടിയത് ഷാരൂഖിന്റെ മകള്‍ സുഹാനയാണ്.


Click it and Unblock the Notifications











