»   » അമിതാഭ് ബച്ചനും ഷാരൂഖും ഒന്നിയ്ക്കുന്നു?

അമിതാഭ് ബച്ചനും ഷാരൂഖും ഒന്നിയ്ക്കുന്നു?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും വീണ്ടും ഒന്നിച്ചഭിനയിക്കുമെന്ന് സൂചന. ആര്‍ ബാല്‍ക്കിയിയുടെ( ആര്‍ ബാലകൃഷ്ണന്‍) പുതിയ ചിത്രത്തില്‍ ഇരുവരുംം ഒന്നിച്ചഭിനയിക്കുമെന്നാണ് കേള്‍ക്കുന്നത്.

Shah-Rukh-Khan

ഇതിനു മുന്‍പ് മൊഹബത്തേന്‍ എന്ന ചിത്രത്തിലും കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിലും ഇവര്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. 2000 ലാണ് ആദിത്യ ചോപ്ര സംവിധാനം ചെയ്ത മൊഹബത്തേന്‍ എന്ന റൊമാന്റിക്ക് ചിത്രം പുറത്തിറങ്ങുന്നത്. ഐശ്വര്യ റായ് ബച്ചന്‍ ആയിരുന്നു ചിത്രത്തിലെ നായിക. ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗയക്ക് ശേഷമാണ് ആദിത്യ ചോപ്ര ചിത്രം സംവിധാനം ചെയ്തത്.

2001 ലാണ് കഭി ഖുഷി കഭി ഗം പുറത്തിറങ്ങുന്നത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബച്ചനും ഷാരൂഖും വീണ്ടും ഒന്നിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഇവര്‍ ഒന്നിച്ചഭിനയിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരിയ്ക്കുന്നത്.എന്നാല്‍ വാര്‍ത്തയെപ്പറ്റി മറുപടി പറയേണ്ടത് ബാല്‍ക്കിയാണെന്നും അദ്ദേഹം തന്നെ എല്ലാ കാര്യങ്ങളും പറയുമെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു.

English summary
Bollywood megastar Amitabh Bachchan might again be seen with actor Shah Rukh Khan in director R. Balki’s upcoming film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam