»   » ആമിറിനോട് സഹായം അഭ്യര്‍ത്ഥിച്ച് ഷാരുഖ്; കാരണം തേടി ആരാധകര്‍! കാണാം

ആമിറിനോട് സഹായം അഭ്യര്‍ത്ഥിച്ച് ഷാരുഖ്; കാരണം തേടി ആരാധകര്‍! കാണാം

Written By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ഷാരൂഖ് ഖാന്‍. കരിയറിന്റെ തുടക്കത്തില്‍ അദ്ദേഹത്തിന്റെ പ്രണയചിത്രങ്ങളെല്ലാം തന്നെ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ദീവാന എന്ന ചിത്രത്തിലൂടെയായിരുന്നു ഷാരുഖ് തന്റെ സിനിമ ജീവിതത്തിന് തുടക്കമിട്ടത്. ഷാരൂഖിന്റെ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ എന്ന ചിത്രം ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായിരുന്നു.ശേഷം നിരവധി സൂപ്പര്‍ ഹിറ്റുകള്‍ ആരാധകര്‍ക്ക് സമ്മാനിച്ച ഷാരൂഖ് ബോളിവുഡിലെ മുന്‍നിര നടന്‍മാരിലൊരാളായി മാറിയത് പെട്ടെന്നായിരുന്നു.

ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ ആന്റണി വര്‍ഗീസ്?

ഷാരൂഖിനെ പോലെ ബോളിവുഡിലെ താരചക്രവര്‍ത്തിമാരിലൊരാളാണ് ആമിര്‍ഖാന്‍. ഷാരൂഖിന് മുന്‍പ് സിനിമയിലെത്തിയ താരമാണ് ആമിര്‍ ഖാന്‍.താരവും നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡില്‍ വരവറിയിച്ചിരുന്നു. ബോളിവുഡിലെ ഖാന്‍ ത്രയങ്ങളില്‍ ഉള്‍പ്പെട്ട രണ്ടു പേരാണ് ഷാരൂഖും ആമിറും. അഭിനയപ്രാധാന്യമുളളതും വ്യത്യസ്ഥവുമായ ചിത്രങ്ങള്‍ എപ്പോഴും ചെയ്യാറുളള നടനാണ് ആമിര്‍ഖാന്‍. താരത്തിന്റെതായി കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ സൂപ്പര്‍ഹിറ്റുകളായിരുന്നു.

shahrukh-aamir

ത്രീ ഇഡിയറ്റ്‌സ്,പികെ ,ദംഗല്‍,സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്നീ ചിത്രങ്ങളെല്ലാം തന്ന ആമിറിന്റെതായി പുറത്തിറങ്ങിയ പണം വാരി ചിത്രങ്ങളായിരുന്നു. ഇന്ത്യയ്ക്കു പുറമേ വിദേശ രാജ്യങ്ങളില്‍ നിന്നെല്ലാം തന്നെ വന്‍ കളക്ഷനായിരുന്നു ഈ ചിത്രങ്ങള്‍ക്ക് ലഭിച്ചിരുന്നത്. ഇടയ്ക്കിടെ മത്സരിച്ച് ചിത്രങ്ങള്‍ ചെയ്യാറുളള രണ്ടു നടന്മാരായി ഷാരൂഖിനെയും ആമിറിനെയും സിനിമാ പ്രേമികള്‍ വിലയിരുത്താറുണ്ട്. ബോളിവുഡിലെ താരരാജാക്കന്മാരായ ഇവര്‍ രണ്ടു പേരുടെയും ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന പ്രേക്ഷകരായിരുന്നു കൂടുതലുമുണ്ടായിരുന്നത്.

shahrukh-aamir

നിലവില്‍ നിരവധി ചിത്രങ്ങളാണ് ഇവരുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ കുളളന്‍ വേഷത്തില്‍ എത്തുന്ന ഷാരുഖിന്റെ ചിത്രങ്ങളെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. സീറോയ്ക്കു ശേഷം ഷാരൂഖ് അഭിനയിക്കുന്ന പുതിയ ചിത്രം ബഹിരാകാശ യാത്രികനായിരുന്ന രാകേഷ് ശര്‍മ്മയുടെ ജീവിത കഥ പറയുന്ന സല്യൂട്ട് എന്ന ചിത്രത്തിലാണ്.മെയ് ആദ്യ വാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.

shahrukh aamir

ചിത്രത്തില്‍ രാകേഷ് ശര്‍മ്മയുടെ വേഷം ചെയ്യാന്‍ ആദ്യം പരിഗണിച്ചിരുന്നത് ആമിര്‍ഖാനെയായിരുന്നു. ചിത്രത്തിനായി ഒട്ടനവധി റിസേര്‍ച്ചുകള്‍ ആമിര്‍ഖാന്‍ നടത്തിയിരുന്നു. എന്നാല്‍ പുതിയ ചിത്രമായ തംഗ്‌സ് ഓഫ് ഹിന്ധൊസ്ഥാന്‍റെ ഷൂട്ടിംഗ് തിരക്കുകളിലായതിനാല്‍ ആമിര്‍ ഈ ചിത്രം ഒഴിവാക്കുകയായിരുന്നു. ആമിറിന് പകരം ഷാരുഖിനെയാണ് സംവിധായകന്‍ ചിത്രത്തിലെ വേഷം ചെയ്യാനായി തിരഞ്ഞെടുത്തത്. വേഷം തെരഞ്ഞെടുത്ത ഷാരുഖ് പുതിയ ചിത്രത്തിനായി ആമിറന്റെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഇപ്പോള്‍. രാകേഷ് ശര്‍മ്മയെക്കുറിച്ച് അറിഞ്ഞതും പഠിച്ചെടുത്തതുമായ കാര്യങ്ങള്‍ തനിക്ക് പകര്‍ന്നു തരണമെന്നാണ് ഷാരുഖ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത്രയും എളിമയുളള താരത്തെ താന്‍ മറ്റെങ്ങും കണ്ടിട്ടില്ല: ദുല്‍ഖറിനെക്കുറിച്ച് ബ്രിന്ദ മാസ്റ്റര്‍

ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടിയിലെ നായികയാവുന്നത് ഈ നടി; ആരാണെന്നറിയേണ്ടേ! കാണാം

English summary
Shah Rukh Khan to take Aamir Khan's help for new movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X