ഭാവിയില്‍ സംവിധായകനാകുമെന്ന് ഷാരൂഖ് ഖാന്‍
ഭാവിയില്‍ സിനിമാസംവിധായകനായി മാറണെമെന്നാണ് തന്റെ ആഗ്രഹമെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് ഭാവിയിലേക്കുള്ള തന്റെ കാഴ്ചപ്പാടുകള്‍ കിംഗ് ഖാന്‍ അവതരിപ്പിച്ചത്.
ബിഗ് സ്‌ക്രീനെക്കാള്‍ താരം മതിക്കുന്നത് ടെലിവിഷനെയാണ്. സീ ടി വിയുടെ 20 ാം വാര്‍ഷിക ചടങ്ങില്‍ ലണ്ടനില്‍വെച്ചായിരുന്നു കിംഗ് ഖാന്‍ സിനിമാ സംവിധായകനാകാനുള്ള സ്വപ്‌നം പങ്കു വെച്ചത്.

ടെലിവിഷന്‍ സീരിയലിലൂടെ ബോളിവുഡില്‍ എത്തിയ ഷാരൂഖിന് കഥപറയാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗം ടെലിവിഷന്‍ ആണെന്നാണ് അഭിപ്രായം. നടന്‍ നിര്‍മ്മാതാവ് എന്നീ രണ്ടു നിലയിലും പയറ്റിത്തെളിഞ്ഞിട്ടുള്ള ഷാരൂഖിന് സിനിമയില്‍ ഇനി ചെയ്യാനുള്ളതും സംവിധായകന്റെ തൊപ്പിയണിയുകയാണ്.
ഫാന്‍ സിനിമയുമായി ബന്ധപ്പെട്ട് ക്രയഷ്യയിലുള്ള ഷാരൂഖ് സിനിമയുടെ തിരക്കിട്ട ഷെഡ്യൂളിന് അവധി നല്‍കിയാണ് ലണ്ടനില്‍ ടെലിവിഷന്‍ പരിപാടിക്കെത്തിയത്.


Click it and Unblock the Notifications