ഇവര്‍ ഒന്നിക്കുമ്പോള്‍, കാത്തിരിക്കാന്‍ മൂന്ന് കാരണങ്ങള്‍ ഷഹബാസ് പറയുന്നു
ആഷിക് അബു സംവിധാനം ചെയ്യുന്ന റാണി പത്മിനി എന്ന ചിത്രത്തിലൂടെ മലയാളത്തിലെ മികച്ച രണ്ട് നടിമാരാണ് ഒന്നിക്കുന്നത്. ഈ ചിത്രം ഒരു നായിക കേന്ദ്രീകൃതമായ സിനിമ കൂടിയാണ്. രണ്ട് അപരിചിതരായ സ്ത്രീകള്‍ കൊച്ചിയില്‍ നിന്ന് ഹിമാചല്‍ പ്രദേശിലേക്ക് യാത്ര നടത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മഞ്ജു ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ച് വരികെയും വീണ്ടും അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് റാണി പത്മിനി.
ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍ റാണി പത്മിനിയെ കുറിച്ച് പറയുന്നത് ഇങ്ങനെ. വ്യക്തിപരമായി താന്‍ റാണി പത്മിനി എന്ന ചിത്രത്തെ കാത്തിരിക്കുന്നുണ്ട്. അതിന് മൂന്ന് കാരണങ്ങളുണ്ടെന്ന് പറയുന്നു. ഷഹബാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം തുറന്ന് പറയുന്നത്. അതിലൊന്ന് മലയാള സിനിമയിലെ രണ്ട് വ്യക്തിത്വങ്ങള്‍ ഒരേ സ്‌ക്രീനില്‍ ഒന്നിക്കുന്നുവെന്നതാണ്.

മറ്റൊന്ന് ഇങ്ങനെ,ഹിമാചല്‍ പ്രദേശിലേക്കുള്ള ഒരു യാത്രയാണല്ലോ, റാണി പത്മിനി. അതുക്കൊണ്ട് തന്നെ ഷൂട്ടിങ് ഭൂരിഭാഗവും ഹിമാചല്‍ പ്രദേശിനെ കേന്ദ്രീകരിച്ചാകും. ഹിമാചല്‍ പ്രദേശ് എന്ന സംസ്ഥാനത്തെ വെള്ളിത്തിരയില്‍ എത്തുമ്പോള്‍, സാധരണ ആളുകള്‍ക്ക് നല്ല ഉള്‍പ്രേരണ നല്‍കിയേക്കുമെന്നും ഷഹബാസ് പറയുന്നു.
ആഷിക് അബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രം. അതാണ് മൂന്നാമത്തെ കാരണമായി ഷഹബാസ് പറയുന്നത്. എല്ലാത്തിലും ഉപരി ആഷികിന്റെ സംവിധാന മികവില്‍ പുറത്തിറങ്ങുന്ന ചിത്രം ആണെന്നും ഷഹബാസ് പറയുന്നു. ശ്യാം പുഷ്‌കരനും നവാഗതനായ രവിശങ്കറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.


Click it and Unblock the Notifications











