twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    Sudani From Nigeria: ആക്ഷന്‍ പറഞ്ഞപ്പോള്‍ എത്ര കൂളായാണ് ചേച്ചിമാര്‍ അഭിനയിച്ചത്, ഉമ്മമാരാണ് അലാമത്ത്

    |

    മലയാളത്തിന്റെ നസറുദ്ദീന്‍ ഷാ എന്ന വിശേഷണം അര്‍‍ഹിക്കുന്ന താരമാണ് സൗബിന്‍ ഷാഹിര്‍. ഹാസ്യം മാത്രമല്ല സ്വഭാവ നടനായും നായകനായും, ഏത് തരം കഥാപാത്രമായാലും അങ്ങേയറ്റം മനോഹരമാക്കി മുന്നറുമെന്ന് താരം ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി സിനിമകളുമായി മുന്നേറുന്ന ഈ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും കഴിവ് തെളിയിച്ച സൗബിന്‍ വളരെ പെട്ടെന്നാണ് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയത്.

    മമ്മൂട്ടിയും മോഹന്‍ലാലും യുവതാരങ്ങള്‍ക്ക് വെല്ലുവിളി തന്നെ! ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ സിനിമകള്‍!മമ്മൂട്ടിയും മോഹന്‍ലാലും യുവതാരങ്ങള്‍ക്ക് വെല്ലുവിളി തന്നെ! ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ സിനിമകള്‍!

    സൗബിന്‍ ഷാഹിര്‍ നായകനായി അരങ്ങേറുന്ന ആദ്യ ചിത്രമായ സുഡാനി ഫ്രം നൈജീരിയ മാര്‍ച്ച് 23നാണ് തിയേറ്ററുകളിലേക്കെത്തിയത്. തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന സൗബിന്‍റെ പുതിയ ചുവടുവെയ്പിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമാപ്രവര്‍ത്തകരും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ് സുഡാനിയെ. സുഡാനിയെ കണ്ടതിനെക്കുറിച്ച് നിരവധി പേര്‍ അഭിപ്രായം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഷഹബാസ് അമനും ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. ഷഹബാസ് പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

    Meenakshi Dileep: ദിലീപിന്റെ മീനൂട്ടിക്ക് 18, പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ചിത്രങ്ങള്‍ വൈറല്‍!Meenakshi Dileep: ദിലീപിന്റെ മീനൂട്ടിക്ക് 18, പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ചിത്രങ്ങള്‍ വൈറല്‍!

    സുഡാനി ഫ്രം നൈജീരിയയെക്കുറിച്ച്

    സുഡാനി ഫ്രം നൈജീരിയയെക്കുറിച്ച്

    മുത്ത്‌ പോലത്തെ പടം. എന്ന് പറഞ്ഞാൽ കണ്ട്‌ ഇഷ്ടപ്പെട്ട ഒരു പാടു ലോക പ്രാദേശിക സിനിമകളുടെ കൂട്ടത്തിലേക്ക്‌ ഇതിനെയും എടുത്തു വെക്കുന്നു! അത്‌ ഒരു വശത്ത്‌. രണ്ട്‌: സാധാരണപ്പെട്ട ഞങ്ങളുടെ മലപ്പുറത്തെ നിങ്ങൾക്ക്‌ അടുത്തറിയാൻ ഇതിലെ രണ്ട്‌ മൂന്ന് വാക്കുകൾ‌ മതി, അത്‌ എന്താപ്പൊ ഇന്നെ ഒരു ഒറ്റപ്പെടുത്തല്?"
    "വെർതെ ഓലി ട്ട്‌ ട്ട്‌ കാര്യല്ല്യ,കാര്യം എന്താച്ചാ പറിം"
    "ഇജ്‌ ഒന്നും കൂടി ഒന്ന് നോക്ക്‌"ഇമോഷന്റെയും കാര്യമാത്രപ്രസക്തിയുടെയും പ്രതീക്ഷയുടെയുമൊക്കെ വല്യ ഏരിയകളാണത്‌‌. ഇവടെ ജീവിച്ചോൽക്കറിയ!(സംവിധായകന്റെ പേരാണെങ്കി സക്കരിയ! )

    മലപ്പുറത്തിന്‍റെ സ്വന്തം സിനിമ

    മലപ്പുറത്തിന്‍റെ സ്വന്തം സിനിമ

    ഓഫ്‌ ടോക്കുകൾ കൊണ്ട് മാത്രം ‌ മലപ്പുറത്തിന്റെ ഒരു ഏകദേശ മാപ്പും പ്ലാനും ബ്ലൂ പ്രിന്റുമൊക്കെ തുടക്കത്തിലേ ക്രിത്യമായി തയ്യാറാക്കുന്നുണ്ട്‌‌‌ മുഖ്യ ഡയലോഗ്‌ റൈറ്ററും സക്കറിയയുടെ ക്രിയേറ്റീവ്‌ കൂട്ടാളിയുമായ മുഹ്സിൻ! ‌എന്ന് പറഞ്ഞാൽ തിയറ്ററിനു അകത്ത്‌ കയറി വെറുതേ കണ്ണടച്ച്‌ ഇരുന്നാലും മതി എന്ന്! ഉദാഹരണത്തിനു, കണ്ണു കാണാൻ കഴിയാത്ത ഇങ്ങളെ ഒരു ഫ്രണ്ടിനെ വരെ ധൈര്യായിട്ട്‌ ഈ സിനിമക്ക്‌ ഇങ്ങക്ക്‌ കൊണ്ടോവ! ശബ്ദരേഖ കൊണ്ട്‌ മാത്രം കിട്ടുന്ന ഒരു മലപ്പുറം ഇതിന്റെ ഉള്ളില് വേറെ കിടക്കുന്നുണ്ട്.

    പ്രശംസ അര്‍ഹിക്കുന്നു

    പ്രശംസ അര്‍ഹിക്കുന്നു

    അതേ സമയം വാക്കുകൾക്കും ആംഗ്യത്തിനും ഒക്കെ അപ്പുറത്തുള്ള ഒരു മലപ്പുറത്തിനെ അട്ത്ത് ചെന്ന് അനുഭവിച്ചറിയുവാൻ സംവിധായകൻ സക്കരിയ മുഹമ്മദ്‌ ഈ സിനിമയിലൂടെ നിങ്ങളെ ഉറപ്പായിട്ടും സഹായിക്കും!‌ -മലപ്പുറത്തെ ഏറെ ഇഷ്ടത്തോടെ എന്നാൽ അൽപം മാറി പുറമേ നിന്നു കൂടി വീക്ഷിക്കാനുള്ള ഒരു തൃമാന കാഴ്ചാസംവിധാനത്തെ ( ഷൈജു ഖാലിദ്‌,സമീർ താഹിർ,റെക്സ്‌വിജയൻ) അതിനായി അയാൾ ആശ്രയിച്ചത്‌ പ്രശംസനീയമാം വിധം ഉചിതമായിരിക്കുന്നു.

    ഉമ്മമാരാണ് അലാമത്ത്

    ഉമ്മമാരാണ് അലാമത്ത്

    എന്തൊക്കെപ്പറഞ്ഞാലും ഇങ്ങനെയുള്ള ഒരു നാട്ടുപരിസര സിനിമ മലയാളത്തിൽ നിന്നും ലോകസിനിമാ ഭാഷയിലേക്ക്‌ വിവർത്തനം ചെയ്യുക എളുപ്പമല്ല! പ്രകൃതിയുടെ ഗൂഡാലോചന ‌ഇതിൽ നല്ലോണം പ്രവർത്തിച്ചിട്ട്‌ണ്ട്‌! ആ രണ്ട്‌ ഇമ്മമാർ അയ്ന്റെ അലാമത്താണ്. നാടകത്തിൽ നിന്നും സിനിമാസ്ക്രീനിലേക്ക്‌ ഈ പ്രായത്തിൽ ആദ്യമായിട്ട്‌ വരുന്നതല്ലേ ആ ചേച്ചിമാർ? അത്‌ പോലെ മ്മളെ സൂപ്പർബാവ ,"ആക്ഷൻ" ന്ന് പറയുന്ന നേരത്തല്ലേ ക്യാമറന്റെ മുൻപിൽ അത്രക്ക്‌ അനായാസമായിട്ട്‌ പ്രത്യക്ഷപ്പെടുന്നത്‌? ഒറിജിനൽ തല്ലുമ്പുടിക്ക്‌ ബാവ എത്രയോ മധ്യം നിന്നിട്ടുള്ളത്‌ ഞങ്ങക്കൊക്കെ നേരിട്ടറിയുന്നതാണു! അത്‌ വേറെക്കാര്യം! പക്ഷേ ഇത്‌ സിൽമല്ലെ? ഈസ്യല്ല ട്ടോ! നജീബ്‌ ഭായിന്റെ കാര്യും അതേ മാതിരിത്തന്നെ! ഒറ്റ ഷോട്ടല്ലെള്ളു? എന്താപ്പൊ ആ പ്രസന്റേഷൻ! ആ എസ്‌ ഐ..പിന്നെ കൊറേ ചെക്കമ്മാര്! അലാമത്ത്‌, അലാമത്ത്‌!!

    ഷഹബാസ് അമന്‍റെ കുറിപ്പ് കാണൂ

    സുഡാനിയെക്കുറിച്ച് ഷഹബാസ് അമന്‍റെ പോസ്റ്റ് വായിക്കൂ.

    English summary
    Shahabaz Aman about Sudani From Nigeria.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X