For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാല്‍ ഇല്ലായിരുന്നുവെങ്കില്‍ മലയാള സിനിമ പിരിച്ചുവിടേണ്ടി വന്നേനെ! പോസ്റ്റ് വൈറലാവുന്നു, കാണൂ

  |

  മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിന്‍റെ 58ാം പിറന്നാളായിരുന്നു തിങ്കളാഴ്ച. രഞ്ജിത്തിന്‍റെ പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനായി മോഹന്‍ലാല്‍ ഇപ്പോള്‍ ലണ്ടനിലാണ്. നീരാളിയുടെ ട്രെയിലറും ബ്ലോഗുമൊക്കെയായി താരം ഗംഭീര പിറന്നാള്‍ സമ്മാനമാണ് ആരാധകര്‍ക്ക് നല്‍കിയത്. ഈ വര്‍ഷത്തെ ആദ്യ റിലീസായ നീരാളി ജൂണ്‍ 14നാണ് റിലീസ് ചെയ്യുന്നത്. സംവിധായകരും താരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് മോഹന്‍ലാലിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങളും പലരും പോസ്റ്റ് ചെയ്തിരുന്നു. ക്ഷണനേരം കൊണ്ടാണ് താരങ്ങളുടെ ആശംസ വൈറലായത്.

  മമ്മൂട്ടിയുടെ കാലില്‍ തൊട്ട് വന്ദിച്ച് പാര്‍വതി, പുരസ്കാര വേദിയിലെ നാടകീയ രംഗങ്ങള്‍ വൈറല്‍, കാണൂ!

  ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍ പോസ്റ്റ് ചെയ്ത കുറിപ്പും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനെ നെഞ്ചേറ്റുന്ന മലയാളിയുടെ അനുഭവത്തെക്കുറിച്ചാണ് അദ്ദേഹത്തിന്‍റെ കുറിപ്പ്. മറ്റ് താരങ്ങളില്‍ നിന്നും ഏതൊക്കെ തരത്തിലാണ് ഈ താരം വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഷഹബാസ് അമന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

  പിരിച്ചുവിടേണ്ടി വരുമായിരുന്നു

  പിരിച്ചുവിടേണ്ടി വരുമായിരുന്നു

  മോഹൻലാൽ ഇല്ലായിരുന്നെങ്കിൽ മലയാള സിനിമ എന്നോ പിരിച്ചുവിടേണ്ടി വരുമായിരുന്നു! ഇപ്പോഴും അത്‌ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌ ഒന്നുകിൽ മോഹൻലാലിനെ ഉൾക്കൊള്ളുവാനോ അല്ലെങ്കിൽ പുറന്തള്ളുവാനോ ആണു! രണ്ടാമത്തെ ശ്രമത്തിൽ സംവിധായകർ വിജയിക്കുമ്പോൾ അന്നയും റസൂലും ,ഈ മ , മായാനദി ,ഈട പോലെയുള്ള സിനിമകൾ ഉണ്ടാകുന്നു! പക്ഷെ,വാസ്തവത്തിൽ 'ഒരു മോഹൻലാൽ സിനിമ' അല്ല,എന്നതു മാത്രമാണു പുതിയ തലമുറ എടുത്തുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ അവരുടെ സിനിമകൾ മുഴുവൻ ! അതേ അവർ തെളിയിക്കുന്നുള്ളു!അതിനു മുകളിലേക്ക്‌ അത്‌ ഇനിയും വളരാനുണ്ട്‌ ശരിക്ക്‌!

  മോഹന്‍ലാലിനെ ഉള്‍ക്കൊള്ളാനുള്ള ശ്രമം

  മോഹന്‍ലാലിനെ ഉള്‍ക്കൊള്ളാനുള്ള ശ്രമം

  ആദ്യം പറഞ്ഞ കാറ്റഗറിക്കാരുണ്ടല്ലോ.മോഹൻലാലിനെ ഉൾക്കൊള്ളാൻ നോക്കുന്നവർ! അവർക്ക്‌ ഒരു ആവേശത്തിന്റെ അപ്പുറത്ത്‌ അതിനു ശരിക്കു കഴിയാതാകുമ്പോൾ മലയാളത്തിൽ പൊട്ട പടങ്ങൾ ഉണ്ടാകുന്നു! എന്നാൽ മോഹൻലാലിനെ ഒരു കൃത്യ അളവിൽ ആരുപയോഗിക്കുമ്പോളും ഒരു ഊർജ്ജപ്രസരണം സംഭവിക്കുന്നുണ്ട്‌‌ സ്ക്രീനിൽ !മിശ്ര കൊമേഴ്യൽ ആയാലും ശരി മിശ്ര ആർട്ട്‌ മൂവി ആയാലും ശരി അതിൽ മാറ്റമൊന്നുമില്ല! ഈ പ്രസരണം തിയറ്റർ വിട്ട്‌ പുറത്തേക്കു കൂടി വ്യാപിക്കുമ്പോൾ ഒരു ആക്ടർ താരമായി മാറുന്നു!

  മമ്മൂട്ടിയുടെ പ്രത്യേകത

  മമ്മൂട്ടിയുടെ പ്രത്യേകത

  മോഹൻലാലിൽ അടങ്ങിയിരിക്കുന്ന ഈ നിർണയത്വ /വെല്ലുവിളീ ഘടകം ആണു ഇപ്പോഴും ‘താരരാജാവായി' വാഴാൻ അയാളെ പ്രാപ്തനാക്കുന്നത്‌ എന്ന് തോന്നുന്നു! മമ്മുട്ടിയുടെ ഏറ്റവും വലിയ സവിശേഷത സ്വയം ഒരുകാലത്തും ഈ നിർണ്ണയ ഘടകം അല്ലാഞ്ഞിട്ടും ഈ നിമിഷം വരെ കേരളത്തിനു അദ്ദേഹം നിർണ്ണായകമാണു എന്നതാണു! അത്‌ അയാളെ സ്പെഷൽ ആക്കുന്നു! അത്‌ വേറൊരു പഠന വിഷയം!

  മോഹന്‍ലാലും മമ്മൂട്ടിയും

  മോഹന്‍ലാലും മമ്മൂട്ടിയും

  മമ്മുട്ടി ഇല്ലാത്ത ഒരു ചിത്രവും ഒരു മമ്മുട്ടി ചിത്രമേയല്ല ! എന്നാൽ മോഹൻലാൽ ഇല്ലാത്തവ പോലും മലയാളത്തിൽ മോഹൻലാൽ ചിത്രങ്ങളാണു! അത്‌ കൊണ്ട്‌ കമ്പ്ലീറ്റ്‌ ആക്ടർ എന്നതിനേക്കാളും ഒരു സമ്പൂർണ്ണ വെല്ലുവിളി എന്നതാണു മോഹൻലാലിന്റെ വലിപ്പം! "ഏയ്‌ അങ്ങനെയൊന്നുമില്ല" എന്ന നിലക്ക്‌ തോൾ ചെരിച്ചും കൈ കുടഞ്ഞും കണ്ണിറുക്കിച്ചിരിച്ചും അയാൾ ആ വെല്ലുവിളി തുടർന്ന് കൊണ്ടേയിരിക്കുന്നു!

  മോഹന്‍ലാലിന്‍റെ എളിമ

  മോഹന്‍ലാലിന്‍റെ എളിമ

  വ്യക്തിപരമായ അടുത്ത്‌ നിരീക്ഷണം വെച്ച്‌ പറയുകയാണെങ്കിൽ ലാലേട്ടനു (മോഹൻലാൽ) തന്നെ അത്‌ സ്വയം അറിയാം എന്ന് തോന്നുന്നു! മലയാള സിനിമയെ നിർണ്ണയിക്കുന്ന ആ മനശാസ്ത്രഘടകം താൻ ആണെന്ന്! ഒരു പക്ഷേ, തന്നെ, ഒരു നിലയിലും മൈന്റ്‌ ചെയ്യാത്ത ഒരു സിനിമാ ഭാവുകത്വം മലയാളത്തിൽ ഇനി പുതിയതായി വന്നിട്ട്‌ വേണം എന്ന്! അതൊരു നിസ്സാര നിർത്തമല്ല! നമ്മളെ വിരൽ ഫ്രെയിമുകൾക്കുള്ളിലൂടെ അളന്നുകൊണ്ടുള്ള ആ നിർത്തം! കുട്ടികൾ വരട്ടെ,കഴിയുമെങ്കിൽ പൊളിച്ച്‌ മാറ്റട്ടെ എന്ന ആ നിർത്തം .പുതിയ സംവിധായകക്കുട്ടികൾ ഏറ്റെടുക്കുമായിരിക്കും ആ വെല്ലുവിളി! അല്ലേ? അറിയില്ല.പക്ഷേ ഏറ്റെടുത്തേ പറ്റൂ.

  ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം

  ഷഹബാസ് അമന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം.

  English summary
  Shahabaz Aman's facebook getting viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X