ബോള്‍ഡ് മാത്രമല്ല,പാര്‍വതി ഒറ്റക്കൊരു ബോര്‍ഡും കൂടിയാണ്! നടിയെ അഭിനന്ദിച്ച് ഷഹബാസ് അമന്‍
പാര്‍വതിയുടെ ഉയരെ തിയ്യേറ്ററുകളില്‍ വിജകരമായി മുന്നേറികൊണ്ടിരിക്കുകയാ ണ്. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ഉയരെയിലെ പല്ലവി നടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായും മാറിയിരുന്നു. സിനിമയിലെ പ്രകടനത്തിന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പാര്‍വതിയെ പ്രശംസിച്ച് എത്തിയിരുന്നത്.
എറ്റവുമൊടുവിലായി ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമനും നടിയെ അഭിനന്ദിച്ച് എത്തിയിരുന്നു. പാര്‍വതി ഇല്ലായിരുന്നെങ്കില്‍ ഉയരെ എന്ന സിനിമ ഉണ്ടാകുമായിരുന്നില്ലെന്ന് ചിത്രം കണ്ടപ്പോള്‍ തോന്നിയെന്ന് ഷഹബാസ് അമന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അവരല്ലാതെ ഇന്നുളള ആരാണ് ആ വേഷം ചെയ്യാന്‍ തയ്യാറാവുകയെന്നും ഷഹബാസ് അമന്‍ പറയുന്നു.

ഫോട്ടോ കടപ്പാട്: സോഷ്യല്‍ മീഡിയ
ഷഹബാസ് അമന്റെ ഫേസ്ബുക്ക് പോസ്റ്റ്
പാര്‍വ്വതി എന്ന നടി ഇല്ലായിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്നില്ലാത്ത സിനിമയാണു 'ഉയരെ' എന്ന് തോന്നി. അവരല്ലാതെ ഇന്നുള്ള ആരാണു ആ വേഷം ചെയ്യാന്‍ തയ്യാറാവുക?? അത് തന്നെ സ്വയം ഒരു രാഷ്ടീയ സാംസ്‌കാരിക പ്രവര്‍ത്തനമാണ്. ബോള്‍ഡ് മാത്രമല്ല. പാര്‍വ്വതി ഒറ്റക്കൊരു ബോര്‍ഡും കൂടിയാണ്. സ്വയം തീരുമാനമെടുക്കുന്ന ഒരു വകുപ്പ്. അതിന്റെ ഏറ്റവും നല്ല പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് 'ഉയരെ' യിലെ മുഖ്യ കഥാപാത്രത്തിനു 'മുഖം നല്‍കല്‍'. സിനിമയേക്കാള്‍ പാര്‍വതി തന്നെയാണ് അതില്‍ 'ഉയരെ'. സ്വതന്ത്രമാകുന്നതിനനുസരിച്ച് കൂടുതല്‍ കൂടുതല്‍ സക്രിയാത്മകമായും ശക്തമായും നീതിയുക്തമായും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു ഡിപ്പാര്‍ട്ട്‌മെന്റാണു സ്ത്രീ എന്ന് പറയുന്ന സംഭവം.
ഏതൊരാണിനും ജീവിതത്തിലെപ്പോഴെങ്കിലും അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാകും. പാര്‍വ്വതിയും പല്ലവിയും അത് സമാന്തരമായും സംയുക്തമായും ഒരിക്കല്‍ കൂടി തെളിയിക്കുന്നു. എല്ലാ ആണുങ്ങളും തങ്ങളില്‍ അടങ്ങിയിട്ടുള്ള എഴുപത്തിയഞ്ച് ശതമാനത്തോളം ഗോവിന്ദ് ഷമ്മിമാരെ, ഒന്നുകില്‍ നല്ലരീതിയിലേക്ക് സ്വയം മാറ്റി മറിക്കുകയോ അല്ലെങ്കില്‍ ശല്യം ചെയ്യാതെ ഒരു സൈഡിലേക്ക് മാറ്റി നിര്‍ത്തുകയോ ചെയ്യുകയാണെങ്കില്‍ അതിന്റെ ഗുണം യുദ്ധകാലാടിസ്ഥാനത്തില്‍ ഈ സൊസൈറ്റിക്ക് അനുഭവിക്കാന്‍ കഴിയും. അത് നൂറു ശതമാനം ഉറപ്പ്.
അത്‌കൊണ്ട് നിങ്ങള്‍ നിങ്ങളുടെ ആണ്മക്കളെ എത്രയും വേഗം ഈപടം കാണിച്ച് കൊടുക്കൂ. എന്നിട്ട് പറയൂ. ഉയരൂ ഗോവിന്ദ് ഉയരൂ!
ഇമേജ്: പവി ശങ്കറിന്റെ ഒരു വര്‍ക്ക്.പാര്‍വ്വതി തിരുവോത്തിന്റെ പേജില്‍ നിന്നും.
എല്ലാവരോടും സ്‌നേഹം...


Click it and Unblock the Notifications











