നിങ്ങള്‍ കരുതുന്നതല്ല സത്യം; എനിക്ക് പ്രണവുമായും ദുല്‍ഖറുമായും വലിയ സൗഹൃദമില്ല: ഷഹീന്‍ സിദ്ദിഖ്

മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം തമ്മില്‍ എന്നും മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ശ്രീനിവാസന്‍, സുരേഷ് ഗോപി, ജയറാം, സിദ്ദിഖ്, ലാല്‍ തുടങ്ങി മുന്‍നിര താരങ്ങളെല്ലാം തമ്മില്‍ നല്ല സൗഹൃദത്തിലാണ്. ഇതില്‍ മിക്കവരുടേയും മക്കളെല്ലാം തന്നെ സിനിമാമേഖലയില്‍ സജീവമായിക്കഴിഞ്ഞു. എന്നാല്‍ അച്ഛന്‍മാര്‍ തമ്മില്‍ തുടരുന്ന സൗഹൃദം ഞങ്ങള്‍ മക്കളില്‍ എത്തിയിട്ടില്ല എന്ന് പറയുകയാണ് സിദ്ദിഖിന്റെ മകനും നടനുമായ ഷഹീന്‍ സിദ്ദിഖ്.

കാണുമ്പോള്‍ പലരും ചോദിക്കാറുണ്ട്, വാപ്പയുമായി മമ്മൂട്ടിക്കും മോഹന്‍ലാലിനും എല്ലാം നല്ല ബന്ധമല്ലേ, അപ്പോള്‍ അവരുടെ മക്കളായ നിങ്ങളും ഒന്നിച്ച് വളര്‍ന്നവരായിക്കില്ലേ, സുഹൃത്തുക്കളായിരിക്കില്ലേ എന്ന്. എന്നാല്‍ നിങ്ങള്‍ കരുതുന്നതുപോലെയല്ല. ഞങ്ങള്‍ തമ്മില്‍ വലിയ സൗഹൃദമൊന്നും ഇല്ല എന്നതാണ് സത്യം.

shaheen siddique

എന്നാലും സിനിമാമേഖലയില്‍ ഏറ്റവും അടുപ്പം തോന്നിയിട്ടുള്ളത് മുകേഷ് അങ്കിളിന്റെ മകന്‍ ശ്രാവണും ആയിട്ടാണ്. ഞങ്ങള്‍ ഒരുമിച്ച് പഠിച്ചതാണ്. ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എന്റെ സ്‌കൂളില്‍ ശ്രാവണ്‍ ചേരുന്നത്. പ്ലസ്ടു വരെ ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു.

ദുല്‍ഖര്‍ സല്‍മാനെ ഞാന്‍ ആദ്യമായി കാണുന്നത് അദ്ദേഹത്തിന്റെ കല്യാണത്തോട് അനുബന്ധിച്ച് നടന്ന റിസപ്ഷനിലാണ്. അതിനുമുന്‍പ് കണ്ടിട്ടേയില്ല. സിസിഎല്ലിന്റെ ഒരു ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് പ്രണവിനെ ആദ്യമായി കാണുന്നത്. കണ്ടിട്ടുണ്ട്, അത്രമാത്രം ആരുമായും അങ്ങനെ അടുത്ത ബന്ധമോ കോണ്ടാക്ടോ ഇല്ല.

പിന്നെയും അടുപ്പമുള്ളത് സുരേഷ് ഗോപി അങ്കിളിന്റെ മകന്‍ ഗോകുല്‍ സുരേഷും ജയറാം അങ്കിളിന്റെ മകന്‍ കാളിദാസുമായിട്ടാണ്. അതും ചെറുപ്പത്തിലേ ഉള്ള ബന്ധമല്ല. ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ആ ഒരു ബന്ധമാണ്.

അല്ലാതെ കുഞ്ഞുനാള്‍ മുതല്‍ ഒരുമിച്ച് കളിച്ച് വളര്‍ന്നവരല്ല ഞങ്ങള്‍. ഷഹീന്‍ പറഞ്ഞു.താരങ്ങളുടെ മക്കളാകുമ്പോള്‍ അവര്‍ തമ്മില്‍ പരിചയവും സൗഹൃദവും ഉണ്ടാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല എന്നു പറയുകയാണ് സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖ്.

അടുത്തിടെയായിരുന്നു ഷഹീന്‍ സിദ്ദിഖിന്റെ വിവാഹം. ഡോ.അമൃതയെയാണ് ജീവിതസഖിയാക്കിയത്. സിനിമാമേഖലയില്‍ നിന്നും നിരവധി പേര്‍ ഷഹീന്റെ വിവാഹനിശ്ചയത്തിലും വിവാഹത്തിലും പങ്കെടുത്തിരുന്നു.

പിതാവ് സിദ്ദിഖിന്റെ പാതയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ഷഹീന്‍ വ്യത്യസ്തമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ നടനാണ്. സലീം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിയിലൂടെയാണ് ഷഹീന്‍ അഭിനയരംഗത്തെത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകന്റെ വേഷത്തിലാണ് ഷഹീന്‍ എത്തിയത്.

അച്ഛാദിന്‍, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ളോഗ്, ദിവാന്‍ജിമൂല, ഗ്രാന്‍ഡ് പ്രിക്‌സ്, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, മിസ്റ്റര്‍ ആന്‍ഡ് മിസിസ്, അമ്പലമുക്കിലെ വിശേഷങ്ങള്‍, എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രം സല്യൂട്ടിലും ഷഹീന്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ഷെഫീഖിന്റെ സന്തോഷം എന്ന പുതിയ ചിത്രത്തിലാണ് ഷഹീന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

കുട്ടിക്കാലം മുതല്‍ പരിചയമുള്ള അച്ഛന്റെ പ്രിയസുഹൃത്ത് മമ്മൂട്ടിക്കൊപ്പം സിനിമയില്‍ അരങ്ങേറാന്‍ സാധിച്ചത് കരിയറിലെ ഏറ്റവും വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് ഷഹീന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്.

സിനിമയില്‍ എത്തിയതിനെക്കുറിച്ച് ഷഹീന്‍ പറയുന്നതിങ്ങനെ.'ചെറുപ്പം മുതല്‍ തന്നെ എനിക്ക് സിനിമയോട് താത്പര്യമുണ്ടായിരുന്നു. പക്ഷേ, ഞാന്‍ സിനിമയിലെത്തിയത് യാദൃച്ഛികമായാണ്. സംവിധായകന്‍ ആകാനായിരുന്നു താത്പര്യം. 12-ാം ക്ലാസ് കഴിഞ്ഞപ്പോള്‍ സിനിമയെക്കുറിച്ചു കൂടുതല്‍ പഠിക്കാനായി ലണ്ടനില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷനു ചേര്‍ന്നു. കോഴ്‌സ് കഴിഞ്ഞപ്പോള്‍ സംവിധാനം അത്ര എളുപ്പമുള്ള പണിയല്ലെന്ന് മനസ്സിലായി.

അങ്ങനെ വാപ്പച്ചിയുടെ ബിസിനസുകളൊക്കെ നോക്കിയിരിക്കുമ്പോഴാണ് ഒരുപാട് നടന്മാരുടെ മക്കള്‍ സിനിമയിലേക്ക് വരാന്‍ തുടങ്ങിയത്. അപ്പോള്‍ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഒരുകൈ നോക്കാമെന്ന് ഞാനും തീരുമാനിച്ചു. ആ സമയത്താണ് മമ്മൂക്ക വഴി യാദൃച്ഛികമായി സലിം അഹമ്മദിനെ കാണുന്നതും പത്തേമാരിയില്‍ അഭിനയിക്കുന്നതും." ഷഹീന്‍ പറയുന്നു.

More from Filmibeat

Read more about: shaheen siddique siddique
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X