നായികമാര്‍ക്ക് ഷാഹിദ് കപൂര്‍ തലവേദനയാകുന്നു?

By Lakshmi

ബോളിവുഡിലെ ചാമിങ് നായകനാണ് ഷാഹിദ് കപൂര്‍. എപ്പോഴും ഒരു റൊമാന്റിക് ലുക്കുണ്ട് ഷാഹിദിന്റെ മുഖത്തും ചലനങ്ങളിലുമെല്ലാം, അതുപോലെതന്നെ പലപ്പോഴും പല പ്രണയഗോസിപ്പുകളിലും ഷാഹിദ് താരമായിട്ടുമുണ്ട്. ഇതെല്ലാംകൊണ്ടുതന്നെ ബോളിവുഡിന്റെ കാസനോവയെന്നാണ് ഷാഹിദിനെ പലരും വിശേഷിപ്പിക്കാറുള്ളത്. പക്ഷേ താരത്തിന്റെ ഈ ഇമേജ് ഒന്നിച്ചഭിനയിക്കുന്ന നടിമാര്‍ക്കെല്ലാം വിനയായി മാറുകയാണ്.

ഷാഹിദിനൊപ്പം അഭിനയിച്ചാല്‍ അല്ലെങ്കില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്താല്‍ നേരെ ചെന്നെത്തുക പ്രണയഗോസിപ്പ് കോളത്തിലാകുമെന്നതാണ് ഇപ്പോള്‍ നടിമാരില്‍ പലരും നേരിടുന്ന പ്രശ്‌നം.

shahid-kapoor

അടുത്തിടെ ഷാഹിദിനൊപ്പം അഭിനയിക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്ത സോനാക്ഷി, നര്‍ഗീസ് ഫക്രി, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരെല്ലാം ഈ ദുര്യോഗം അനുഭവിച്ചുകഴിഞ്ഞു.

ലേഡീസ് മാന്‍ എന്നാണ് മുപ്പത്തിമൂന്നുകാരനായ ഷാഹിദിനെ പലരും കളിയാക്കാറുള്ളതെങ്കിലും നടിമാര്‍ക്കൊന്നും ഷാഹിദിലെ ഈ റൊമാന്റിക് ഭാവത്തോട് വലിയ താല്‍പര്യമില്ലെന്നുള്ളതാണേ്രത സത്യം. കരീന കപൂറുമായുള്ള പ്രണയബന്ധം തകര്‍ന്നതോടെതന്നെ കാമുകന്‍ എന്ന തരത്തില്‍ ഷാഹിദിനെ കാണാന്‍ ബോളിവുഡിലെ സുന്ദരിമാരാരാരും തയ്യാറായിട്ടില്ല. ഇടക്കാലത്ത് പെട്ടുപോയത് പ്രിയങ്ക ചോപ്രയാണെന്ന് ഒരു സ്ഥിരീകരിക്കാത്ത വാര്‍ത്ത ഇപ്പോഴും ബോളിവുഡില്‍ പ്രചരിക്കുന്നുണ്ട്. ബാക്കി പലരുടെ പേരും ഷാഹിദിന്റെ പേരിനൊപ്പം പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും ഒരു നടിയും പിന്നീടിതുവരെ ഷാഹിദിനെ പ്രണയിക്കാനുള്ള ചങ്കൂറ്റം കാണിച്ചിട്ടില്ല.

ഇപ്പോള്‍ ഷാഹിദുമായി പ്രണയത്തിലാണെന്ന് ഗോസിപ്പ് വരുന്നത് നായികമാരെ ചൊടിപ്പിക്കുകയാണ്. ഇത്തരത്തില്‍ വരുന്ന ഗോസിപ്പുകളോട് വളരെ ഇഷ്ടക്കേടോടെയാണ് നര്‍ഗീസും ജാക്വിലിനുമെല്ലാം പ്രതികരിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X